UPDATES

സാംബ- 2014

പോപ്പിവിടെയുണ്ട്, പക്ഷേ ഞങ്ങളുടെ അമാരില്‍ഡോ എവിടെ? ബ്രസീലുകാര്‍ ചോദിക്കുന്നു

Avatar

മാക് മര്‍ഗോലിസ്
(ബ്ലൂംബര്‍ഗ്)

ഇക്കഴിഞ്ഞ ദിവസം ഞാന്‍ ഭക്ഷണം കഴിക്കാന്‍ ഒരിടത്ത് കയറി. വളരെ ശാന്തമായ സ്ഥലമായിരുന്നു അത്. രണ്ട് സ്യൂട്ടുധാരികള് കയറിവന്നു. അവര്‍ ഫിസ്കൈകളാണ്- സിറ്റി ഇന്‍സ്പെക്ടര്‍മാര്‍ക്ക് റിയോയില്‍ പറയുന്നതങ്ങനെയാണ്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്ന് പരിശോധിക്കുകയാണ് അവര്‍. ഇവരുടെ വരവ് റിയോയിലെ കച്ചവടക്കാര്‍ക്ക് പേടി സ്വപ്നമാണ്. ഫിസ്കൈകള്‍ എപ്പോഴും എന്തെങ്കിലും പ്രശ്നം കണ്ടെത്തും. വേണമെങ്കില്‍ അവരെ പണം കൊടുത്ത് എതിര്‍ദിശയില്‍ നോക്കിപ്പിക്കാന്‍ കഴിയും. ഉദ്യോഗസ്ഥരുടെ കൈനനയ്ക്കുക എന്നാണ് ബ്രസീലുകാര്‍ ഇതിനു പറയുന്നത്.

ഇപ്പോള്‍ ലോകത്തിന്റെ മുഴുവന്‍ തലക്കെട്ടുകളിലുംബ്രസീലാണ്. ആറുലക്ഷം വിദേശികളാണ് എത്തിയിരിക്കുന്നത്. കൈകള്‍ നനഞ്ഞുകൊണ്ടേയിരിക്കുന്നു. “അവരെ കാണുമ്പോള്‍ എന്റെ രക്തം കട്ടപിടിക്കും”, കട നടത്തുന്നയാള്‍ പറഞ്ഞു. “കഠിനമായി പണിയെടുത്താലും എല്ലാ നിയമവും പാലിച്ചാലും നിങ്ങള്‍ പെടും. ഇവര്‍ക്കെതിരെ സമരം ചെയ്യാനാണ് തോന്നുക.”

ഇതുതന്നെയാണ് ധാരാളം ബ്രസീലുകാര്‍ ചെയ്യുന്നതും. എല്ലാവരും സമരത്തിലാണ്, അധ്യാപകര്‍, ബസ് ഡ്രൈവര്‍മാര്‍, ബാങ്ക് ജോലിക്കാര്‍, പോലീസ്. ഒഴിഞ്ഞ കടകള്‍ക്ക് മുന്നില്‍ കുത്തിയിരിപ്പുസമരങ്ങള്‍. ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട ഇടങ്ങളില്‍ പോകാതെ നില്‍ക്കുന്ന ചേരി നിവാസികള്‍. ഏത് ദിവസമെടുത്താലും പ്രക്ഷോഭകാരികള്‍ കത്തിച്ച സിറ്റി ബസുകളുടെ പുക അന്തരീക്ഷത്തില്‍ നിറഞ്ഞിരിക്കുന്നുണ്ടാവും. ആഗോള വിപണിയുടെ പ്രമുഖ ഇടമാകും എന്ന് പറഞ്ഞിരുന്ന ഈ ഊഷ്മളരാജ്യത്തിനു എന്താണ് സംഭവിക്കുന്നത്?

തങ്ങളുടെ രാജ്യം വല്ലാതെ മാറിപ്പോയതില്‍ ബ്രസീലുകാര്‍ വിഷമിക്കുന്നുണ്ട്. ബ്രസീല്‍ ഇപ്പോള്‍ ലാറ്റിന്‍ അമേരിക്കയിലെ ഒരു പ്രമുഖ കേന്ദ്രമാണ് എന്നതില്‍ തര്‍ക്കമില്ല. രാജ്യം സുസ്ഥിരമാണ്, അവിടെ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ജനാധിപത്യം ഉണ്ട്. കഴിഞ്ഞ വര്ഷം സുപ്രീം കോടതി ഒരു വമ്പന്‍ പയോള അഴിമതിയില്‍ കുറെ രാഷ്ട്രീയക്കാരെയും ബാങ്കര്‍മാരെയും ബിസിനസുകാരെയും വെളിച്ചത്ത് കൊണ്ടുവന്നിരുന്നു.

നാല്‍പ്പതു വര്ഷമായി കരിമ്പ്‌ എഥനോള്‍ ആക്കി മാറ്റിയതുകൊണ്ട് ക്ലീന്‍ ബേണിംഗ് ഫ്യൂവലുകളുടെ അവസാനവാക്കായി ബ്രസീല്‍ മാറിയിട്ടുണ്ട്. ബ്രസീലിലെ ലളിതവും വില കുറഞ്ഞതുമായ പണം കൈമാറ്റ പരിപാടിയായ ബോള്‍സ ഫമിലിയ ഇപ്പോള്‍ വികസിത രാജ്യങ്ങളിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ ഒരു മാതൃകയാണ്. ബ്രസീലില്‍ സാമ്പത്തിക വളര്‍ച്ചയുമുണ്ട്. വളര്‍ന്നു വരുന്ന മാര്‍ക്കറ്റുകളില്‍ വളര്‍ച്ച ധനവും സമ്പാദ്യവും തമ്മിലുള്ള അന്തരം കൂട്ടുകയേയുള്ളൂ.എന്നാല്‍ ബ്രസീലില്‍ ഇതും നേരെയാണ്.

എന്നാല്‍ ഈ മാറ്റങ്ങളൊക്കെ ഭാഗികമായി മാത്രം സംഭവിച്ചതാണെന്നും ഇത് കെട്ടിച്ചമച്ച കണക്കുകളാണെന്നും ബ്രസീലുകാര്‍ പറയും. ഈയിടെ സംഭവിച്ച ഒരു തെരഞ്ഞെടുപ്പില്‍ അറുപത്തിയെട്ട് ശതമാനം ആളുകളും തങ്ങള്‍ക്ക് സാരമായ ഒരു മാറ്റം രാജ്യത്തില്‍ വേണം എന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. അത്തരം അസന്തുഷ്ടിയില്‍ നിന്നാണ് പതിനായിരക്കണക്കിന് മനുഷ്യര്‍ ബ്രസീലിലെ തെരുവുകളില്‍ ഇറങ്ങി സമരം ചെയ്തത്.

അസന്തുഷ്ടികള്‍ കൂടിവരുമ്പോള്‍ മോശം നയങ്ങളോടൊപ്പം വിജയിക്കാവുന്നവ കൂടി ഉപേക്ഷിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകും. ഉദാഹരണങ്ങളിലൊന്ന് പാസിഫിക്കേഷന്‍ ആണ്. രണ്ടായിരത്തിയെട്ട് മുതല്‍ റിയോയിലെ സുരക്ഷാസേന റിയോയിലെ കുപ്രസിദ്ധമായ ചേരികളിലെ ഗുണ്ടകളെ എല്ലാം അടിച്ചമര്‍ത്തി വരികയാണ്. റിയോയുടെ അതെ മാതൃകയിലാണ് ബ്രസീല്‍ മുഴുവന്‍ പ്രവര്‍ത്തിക്കുക. റിയോയില്‍ സമാധാനം ഉണ്ടായത് വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്.

പാസിഫിക്കെഷന്‍ സംഭവിച്ചതോടെ റിയോയിലെ കുറ്റകൃത്യങ്ങളുടെ അളവ് കുറഞ്ഞു. കൊലപാതകങ്ങള്‍ ആദ്യവര്‍ഷത്തിന്റെ പാതിയോടെ തന്നെ മുപ്പത്തിയെട്ട് ശതമാനമാണ് കുറഞ്ഞത്.

എന്നാല്‍ പാസിഫിക്കെഷന്‍ വന്നതോടെ പോലീസുകാര്‍ അപകടപ്പെടാന്‍ തുടങ്ങി. പതിനാറുപേര്‍ ഈ വര്ഷം ഡ്യൂട്ടിക്കിടെ വെടിയേറ്റ് മരിച്ചു, ഇതില്‍ മൂന്നുപേര്‍ പാസിഫൈഡായ പ്രദേശങ്ങളിലാണ്. പോലീസ് ആദ്യ മൂന്നുമാസം എണ്‍പത്തിയഞ്ചുപേരെ കൊന്നു.

സാംബ-2014

വിജയം പ്രലോഭനമാകുമ്പോള്‍ ബ്രസീല്‍ ജനത എന്തു ചെയ്യും?
കൈയില്‍ നയാപൈസയില്ല; എങ്കിലും നമ്മുടെ ബ്രസീല്‍ അല്ലേ, ഫുട്ബോള്‍ അല്ലേ…
ലോകകപ്പ് ഞങ്ങളുടെ അരവയർപട്ടിണിയെ മുഴുപ്പട്ടിണിയാക്കും – പറയുന്നത് റൊമാരിയോയാണ്
എപ്പോഴും ആരെങ്കിലുമൊക്കെ കളിച്ചുകൊണ്ടിരിക്കുന്ന ബ്രസീല്‍
ഞങ്ങളുടെ ഓര്‍മ്മകളെ സ്പോണ്‍സര്‍ ചെയ്യേണ്ട

ഔദ്യോഗികമായി പറയുന്നില്ലെങ്കിലും അതിലൊരു മരണം അമാരില്‍ഡോ ഡിസൂസയുടേതാണ്. കഴിഞ്ഞ ജൂലൈയില്‍ ചോദ്യം ചെയ്യാനായി അയാളെ പിടിച്ചുകൊണ്ട് പോയശേഷം ആരും അയാളെ കണ്ടിട്ടില്ല. അയാളുടെ അപ്രത്യക്ഷമാകല്‍ രാജ്യം മുഴുവന്‍ സംഘര്‍ഷം സൃഷ്ടിച്ചിട്ടുണ്ട്. കലാകാരന്മാരും നാടകപ്രവര്‍ത്തകരും പല രീതിയില്‍ എവിടെ അമാരില്‍ഡോ? എന്ന ചോദ്യമുയര്‍ത്തുന്നുണ്ട്.

സാമൂഹ്യസംരക്ഷണം എന്ന പേരില്‍ നടന്ന ഈ പ്രവര്‍ത്തികള്‍ അത്ര വിജയമായില്ല എന്നാണ് ഈ ദേഷ്യം സൂചിപ്പിക്കുന്നത്. എങ്കിലും പാസിഫിക്കേഷന്‍ സംഭവിക്കുന്നതിന് മുന്‍പുള്ള റിയോയിലെ ഗുണ്ടാ വിളയാട്ടം തിരികെ വരണമെന്ന് ആരും ആഗ്രഹിക്കുന്നില്ല.

എന്തുകൊണ്ടാണ് അക്രമങ്ങള്‍ ഇത്ര കൂടുതല്‍ എന്ന് ചോദിച്ചാല്‍ ഒരു പോലീസുകാരന്‍ ഒരു സാമൂഹ്യശാസ്ത്രജ്ഞനാകുന്നതും കാണാം. എങ്കിലും ഹോസെ മരിയാനോ പറയുന്നത് കേട്ടുനോക്കുക. റിയോയുടെ പബ്ലിക് സേഫ്റ്റി കമ്മിഷണറാണ് ഹോസെ. പാസിഫിക്കെഷനിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് പോലീസിനെ നിരീക്ഷിച്ച് നേരേ നിറുത്തലാണെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹം പട്രോള്‍ കാറുകളില്‍ സാറ്റലൈറ്റ് സംവിധാനവും പോലീസ് സ്റ്റേഷനുകളില്‍ സെക്യൂരിറ്റി ക്യാമറകളും സ്ഥാപിക്കുകയും പോലീസിന്റെ ജോലി നിരീക്ഷിക്കാന്‍ ബിസിനസ് മാനെജ്മെന്റ് സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.

“ഇതൊരു തുടക്കം മാത്രമാണ്. പോലീസ് അതിന്റെ ആദ്യ പടിയാണ്.”അദ്ദേഹം പറയുന്നു. പോലീസ് മാത്രം മികച്ചതുകൊണ്ട് കാര്യമില്ല, മാറ്റം സ്കൂളുകളിലും ഹെല്‍ത്ത് ക്ലിനിക്കുകളിലും നിന്നാണ് തുടങ്ങേണ്ടത്. അക്രമത്തിന്റെ രീതി മാറിവരാന്‍ സമയമെടുക്കും.

ഫുട്ബോള്‍ ലോകോത്തരമാണ്, എന്നാല്‍ ഈ ലോകോത്തരകളി കാഴ്ചവയ്ക്കുമ്പോള്‍ ബ്രസീലിന് അതിനുചേര്‍ന്ന ഒരു രാജ്യവും വേണ്ടതുണ്ട്.

Margolis is Brazil bureau chief for Vocativ. He has reported on Latin America for Newsweek and was a frequent contributor to The Economist, The Washington Post and Foreign Policy.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍