UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമേരിക്ക കീഴടക്കാന്‍ ബ്രസീലിലെ ചൂടന്‍ നീലക്കോഴി ലോകം കീഴടക്കാന്‍ ബ്രസീലിയന്‍ ചൂടന്‍ നീലക്കോഴി

Avatar

ക്രിസ്റ്റ്യാനോ ഷ്യാഡോണ്‍, ഡെനിസെ ഗോഡോയ്
(ബ്ലൂംബര്‍ഗ്)

ബ്രസീലിലെ ഏറ്റവും വലിയ യൂട്യൂബ് സ്റ്റാര്‍ ഒരു നീല പുള്ളിക്കോഴിയാണ്- പേര് ഗാലിന്‍ഹ പിന്റഡിന്‍ഹ. ഇംഗ്ലീഷില്‍ ലോട്ടി ഡോട്ടി എന്ന് പറയാം. ഇപ്പോള്‍ അവള്‍ ലോകം കീഴടക്കാനൊരുങ്ങുകയാണ്. കുറഞ്ഞപക്ഷം ബ്രസീലിലെ മാതാപിതാക്കളെങ്കിലും അങ്ങനെയാണ് കരുതുന്നത്.

ടീനേജ് പെണ്‍കുട്ടികള്‍ക്ക് ജസ്റ്റിന്‍ ബീബര്‍ എന്താണോ അതാണ്‌ ബ്രസീലിയന്‍ കുഞ്ഞുങ്ങള്‍ക്ക് ഈ കാര്‍ട്ടൂണ്‍ കോഴി. പോര്‍ച്ചുഗീസ് ഭാഷയിലുള്ള യൂട്യൂബ് ചാനലില്‍ പരമ്പരാഗതമായ കുട്ടികളുടെ പാട്ടുകള്‍ ഇപ്പോള്‍ തന്നെ 1.8 ബില്യണില്‍ കൂടുതല്‍ തവണ കണ്ടുകഴിഞ്ഞു. ബ്രസീലിലെ ഓരോ ആണും പെണ്ണും കുട്ടിയും പത്തുതവണയെങ്കിലും കണ്ടെങ്കിലാണ് ഈ എണ്ണമാവുക.

ജൂലിയാനോ പ്രാഡോയും മാര്‍ക്കോസ് ലൂപോരിനിയുമാണ്‌ ഈ കോഴിയെ സൃഷ്ടിച്ചത്. ആദ്യം യൂട്യൂബില്‍ പോസ്റ്റ്‌ ചെയ്ത് ആളുകള്‍ പറഞ്ഞു പറഞ്ഞാണ് പോപ്പുലറായതും പുള്ളിക്കോഴി സ്റ്റാര്‍ ആയി മാറിയതും. കഴിഞ്ഞ വര്‍ഷം അറുന്നൂറു മില്യന്‍ ഡോളറാണ് ഈ യൂട്യൂബ് ചാനല്‍ സമ്പാദിച്ചത്. ലാറ്റിനോ മാര്‍ക്കറ്റില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുള്ള സ്വാധീനമാണിത് സൂചിപ്പിക്കുന്നത് എന്ന് ഓണ്‍ലൈന്‍ പരസ്യടെക്നോളജി കമ്പനിയായ അന്‍റൂളിയുടെ വൈസ്പ്രസിഡന്‍റ് ആയ ദേവ്റ പ്രൈവെസ് പറയുന്നു.

“നിങ്ങളുടെ കണ്ടന്‍റ് ഗുണമേന്മയുള്ളതാനെങ്കില്‍ നിങ്ങള്‍ വീടിന്റെ പിന്നാമ്പുറത്താണോ ഇത് നിര്‍മ്മിച്ചത്, നിങ്ങള്‍ ഡിസ്നി ആണോ എന്നൊന്നും കുട്ടികള്‍ക്ക് പ്രശ്നമല്ല.” പ്രൈവെസ് പറയുന്നു.

കഴിഞ്ഞ വര്‍ഷം ഈ ചിത്രമുള്ള വസ്തുക്കളില്‍ നിന്ന് ലാഭമുണ്ടായത് ഡിസ്നിയുടെ ഫ്രോസന്‍ കഥാപാത്രങ്ങളെയോ സ്പൈഡര്‍മാനെയോ ഒക്കെക്കാള്‍ കൂടുതലാണ്.

ബ്രസീലില്‍ ഈ പുള്ളിക്കോഴി ഇപ്പോള്‍ ടാബ്ലറ്റിലും ഷൂസിലും പെയ്സ്റ്റിലുമുണ്ട്. അവളുടെയും കൂട്ടുകാരുടേയും വലിയ പാവകള്‍- നുണ പറയുന്ന ഒരു പാറ്റയും കാല്‍ നനയ്ക്കാന്‍ മടിയുള്ള ഒരു തവളയും ഒക്കെയാണ് കൂടെയുള്ളത്. കുട്ടികളുടെ പിറന്നാള്‍ ആഘോഷങ്ങളില്‍ ഇത്തരം രൂപങ്ങള്‍ ഇപ്പോള്‍ നിര്‍ബന്ധമാണ്.

സൈക്കഡലിക്ക് ആനിമേഷനും അലോസരപ്പെടുത്തുന്ന ക്യൂട്ട് പാട്ടുകളുമുള്ള ഈ കോഴിയുടെ യൂട്യൂബ് പേജില്‍ ശല്യമാണ് എന്ന് എഴുതുന്ന അമ്മമാരുണ്ട്. എന്നാല്‍ ചിലര്‍ക്ക് ഇത് ഒഴിച്ചുകൂടാനാകില്ല. “എന്റെ ജീവിതത്ത്തിന്റെ സംരക്ഷക”യെന്നാണ് മറ്റൊരു അമ്മ പറയുനത്. ഭാഗികമായോ മുഴുവനായോ കമ്പനി വില്‍ക്കാനും പദ്ധതിയുടെന്ന് ഉടമകള്‍ പറയുന്നു. വീഡിയോ ഇപ്പോള്‍ തന്നെ ഇംഗ്ലീഷ് പരിഭാഷയോടെ നെറ്റ്ഫ്ലിക്സില്‍ ലഭ്യമാണ്.

വല്ലാത്തൊരു ഭാഗ്യമാണ് അവരെ ഇതുവരെ കൊണ്ടെത്തിച്ചത്. പ്രാഡോ ഓണ്‍ലൈന്‍ ഗ്രീറ്റിംഗ് കാര്‍ഡുകളുണ്ടാക്കുകയും ലൂപോരിണി ഒരു മ്യൂസിക് സ്റ്റുഡിയോയില്‍ ജോലി ചെയ്യുകയും ചെയ്തിരുന്നപ്പോഴാണ് അവര്‍ കുട്ടിക്കാലത്തെ പാട്ടുകള്‍ ഒന്ന് പുനര്‍ജീവിപ്പിച്ചാലോ എന്ന് ചിന്തിച്ചത്.

2006ല്‍ ഒരു ലോക്കല്‍ നിര്‍മ്മാതാവുമായി സഹകരിച്ച് ഇവര്‍ ഇതേപ്പറ്റി ആലോചിച്ചുവെങ്കിലും സമയത്ത് അത് നടന്നില്ല. അങ്ങനെയാണ് അവര്‍ യൂട്യൂബില്‍ വീഡിയോ പോസ്റ്റ്‌ ചെയ്തത്. മാസങ്ങള്‍ക്കുള്ളില്‍ വീഡിയോ അരക്കോടി ആളുകളാണ് കണ്ടത്. നാല് ഡിവിഡികളും ഡസന്‍ കണക്കിന് വീഡിയോകളും ഇറങ്ങി.

“ഇത് അവിശ്വസനീയമാണ്”, പ്രാഡോ പറയുന്നു. “ഈ ഡിവിഡി ഷെല്‍ഫിലെത്തിക്കുക എന്നതായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ സ്വപ്നം.”

അമേരിക്കന്‍ വിപണി കൈകാര്യം ചെയ്യുന്നത് ബ്രസീലിനെക്കാള്‍ ബുദ്ധിമുട്ടായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.

“ലോകം കീഴടക്കാന്‍ ഒരുങ്ങുമ്പോള്‍ അവര്‍ക്ക് അവരുടെ സന്ദേശം മിനുക്കേണ്ടിവരും. പല രാജ്യങ്ങളില്‍ പല തരത്തില്‍ ഇടപെടേണ്ടിവരും.”  പ്രൈവേസ് പറയുന്നു. “പുള്ളിക്കോഴിക്ക് ലോകത്തിന്റെ മറ്റിടങ്ങളില്‍ ഇതേ അംഗീകാരവും നൊസ്റ്റാള്‍ജിയയും ഉണ്ടാകണമെന്നില്ല.” 

എന്തായാലും തുടക്കത്തില്‍ തന്നെ പുള്ളിക്കോഴി അമേരിക്കയിലെ സ്പാനിഷ് സംസാരിക്കുന്ന കുടുംബങ്ങളെ കീഴടക്കിക്കഴിഞ്ഞു. ലോകം മുഴുവന്‍ ഒരു ബില്യന്‍ യൂട്യൂബ് വ്യൂവാണ് ഉള്ളത്. കമ്പനിയുടെ ലാഭത്തിന്റെ പതിനഞ്ചു ശതമാനം അമേരിക്കയിലെ ഈ ആപ്പില്‍ നിന്നാണ് ലഭിക്കുന്നത്.  

അമേരിക്കന്‍ വിപണി ലോകത്തിന് മുഴുവന്‍ വാതില്‍ തുറന്നുകൊടുക്കാറുണ്ട്, സാവോ പോളോയിലെ മാര്‍ക്കറ്റിംഗ് പ്രൊഫസറായ വേരാ പച്ചേയോ പറയുന്നു. “എല്ലാ കമ്പനികള്‍ക്കും എത്താന്‍ ആഗ്രഹമുള്ള സ്ഥലം അമേരിക്കയാണ്.”

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍