UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബ്രെഡ്, ബണ്‍ തുടങ്ങിയവയില്‍ മാരകമായ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നു എന്ന് കണ്ടെത്തല്‍

അഴിമുഖം പ്രതിനിധി 

ബ്രെഡ്, ബണ്‍, ബിസ്‌കറ്റ്, പിസ്സ തുടങ്ങിയവയില്‍ മാരകമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന് കണ്ടെത്തല്‍. ഇവയില്‍ പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ് തുടങ്ങി മനുഷ്യരില്‍ കാന്‍സറിന് തന്നെ കാരണമാകുന്ന രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. 

ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ചവയില്‍ 84 ശതമാനം സാംപിളിലും പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. പൊട്ടാസ്യം ബ്രോമേറ്റ് മനുഷ്യരില്‍ കാന്‍സറിന് കാരണമാകുമെന്നാണ് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസേര്‍ച്ച് ഓണ്‍ കാന്‍സര്‍ കണ്ടെത്തിയിരിക്കുന്നത്. ഉപ്പിന്റെ അധികമായ തോത് തൈറോയിഡിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നതിനാല്‍ പൊട്ടാസ്യം അയൊഡേറ്റിന്റെ ഉപയോഗം നിരവധി രാജ്യങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇവ രണ്ടും ഉപയോഗിക്കുന്നതിന് വിലക്കില്ല. അതേസമയം ബേക്കറി വിഭൃവങ്ങളിലും ബ്രെഡിലും പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയൊഡേറ്റ് എന്നിവ ഉപയോഗിക്കുന്നതിന് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ അനുവാദം നല്‍കിയിട്ടുണ്ട്. 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍