UPDATES

Avatar

കാഴ്ചപ്പാട്

എംഎസ് ജയേഷ്

ന്യൂസ് അപ്ഡേറ്റ്സ്

വോഹുമാന്‍ കഫേയിലെ കിടിലന്‍ പ്രാതല്‍

പൂനയിലെ ഈ കഫേയെപ്പറ്റി ധാരാളം കേട്ടത് കൊണ്ടാണ് ഒരു ദിവസം പ്രാതല്‍ കഴിക്കാന്‍ പോയത്. സാധാരണ ഇറാനിയന്‍ കഫേകളില്‍ നിന്ന് വ്യത്യസ്തമാണ് കഫേ വോഹുമാന്‍. വെളിച്ചവും വൃത്തിയുമുള്ള അകം, വിലയും ഡീസന്റ്. മെനുവിലെ താരം തീര്‍ച്ചയായും ഡബിള്‍ ചീസ് ഓംലെറ്റും ടോസ്റ്റാണ്. മുട്ട വിഭവങ്ങള്‍ ദിവസം മുഴുവന്‍ കഴിക്കണമെങ്കില്‍ പറ്റിയ ഇടമാണ് കഫേ വോഹുമാന്‍. നിങ്ങള്‍ക്ക് മുട്ട വറുത്തതോ ഓംലെറ്റോ ഭുര്‍ജിയൊ കഴിക്കാം. അവരുടെ സ്പെഷ്യല്‍ ചായ മനോഹരമാണ്, പൂനെയില്‍ ഞാന്‍ കുടിച്ച ഏറ്റവും മികച്ച ചായ. അവരുടെ ടോസ്റ്റും വളരെ വളരെ സ്പെഷ്യലാണ്. ടോസ്റ്റ് കഴിക്കുന്നതിനു മുന്‍പ് അതില്‍ നിന്ന് വലിയൊരു കഷണം ബട്ടര്‍ നീക്കിവയ്ക്കേണ്ടിവന്നത് ഇവിടെ മാത്രമാണ്. അങ്ങേയറ്റം സ്പെഷ്യല്‍ രുചി.

ഹോര്‍മസ്ദ് അമ്മാവന്‍ എന്ന തമാശക്കാരന്‍
1978ല്‍ ഹോര്‍മസ്ദ് അമ്മാവനാണ് കഫേ വോഹുമാന്‍ തുടങ്ങിയത്. ഈ രാവിലെ പോലും അദ്ദേഹം കൌണ്ടറില്‍ ഇരിക്കുന്നത് കാണാം. അദ്ദേഹം ഒരു രസികനാണ്. നോണ്‍വെജ് തമാശകള്‍ക്ക് പ്രശസ്തനാണ് പുള്ളി. അതൊക്കെ രാവിലെ എത്തുന്ന അതിഥികളെ രസിപ്പിക്കാന്‍ ഉപയോഗിക്കാറുണ്ട് കക്ഷി. ഒരു ടിപ്പിക്കല്‍ ബാവാജി. അദ്ദേഹത്തിന് ചിലപ്പോള്‍ മെഴ്സിഡസ് ബെന്‍സൊക്കെ കാണും, പക്ഷെ സഞ്ചാരം സ്ഥിരം ലൂണയിലാണ്. തമാശക്കാരനായ അദ്ദേഹമാണ് ഈ കഫെയുടെ ജീവന്‍.

അങ്ങേയറ്റം ജനപ്രീതിയുള്ള, സ്വന്തമായ വ്യക്തിത്വമുള്ള ഒരു ഇറാനി ഇടമാണ് കഫേ വോഹുമാന്‍. ആ നാട്ടുകാര്‍ക്കിടയില്‍ ഏറെ പ്രശസ്തമാണിവിടം. സാധാരണ ഇറാനിയന്‍ സ്ഥലങ്ങളില്‍ കാണുന്നതുപോലെ  ഇവിടെ ആരും ഉറക്കെ സംസാരിക്കരുതെന്നോ അധികനേരം ഇരിക്കരുതെന്നോ പറയില്ല.

വിലാസം: 34 സാസൂന്‍ റോഡ്‌, കോര്‍ട്ട്യാര്‍ഡ്‌ മാരിയട്ടിന് സമീപം, പൂനെ റെയില്‍വേ സ്റെഷന് അടുത്ത്. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറര വരെ എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കുന്നു. ഫോണ്‍: 9373323263

ചൌധര്‍ സിംഗ് ബ്ലോഗ് സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

http://chowdersingh.com

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Avatar

എംഎസ് ജയേഷ്

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍