UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: വേഗമേറിയ കാറോട്ടത്തില്‍ ലോകറെക്കോര്‍ഡ്, കാര്‍ട്ടര്‍- ഷാ കൂടിക്കാഴ്ച്ച

Avatar

1965 നവംബര്‍ 15 
വേഗമേറിയ കാറോട്ടത്തില്‍ പുതിയ ലോക റെക്കോര്‍ഡ്

കാലിഫോര്‍ണിയ സ്വദേശി ക്രെയ്ഗ് ബ്രീഡ്‌ലൗവ് ഏറ്റവും വേഗമേറിയ കാറോട്ടക്കാരന്‍ എന്ന ലോക റെക്കോര്‍ഡ് 1965 നവംബര്‍ 15 സ്വന്തം പേരില്‍ കുറിച്ചു. സ്പിരിറ്റ് ഓഫ് അമേരിക്ക എന്ന തന്റെ കാറില്‍ മണിക്കൂറില്‍ 600.601 മൈല്‍ വേഗതയിലാണ് ബ്രീഡ്‌ലൗവ് പറന്നത്. രണ്ടരലക്ഷം മുടക്കി നിര്‍മ്മിച്ച ഈ കാറില്‍ ജറ്റ് എഞ്ചിന്‍ ആയിരുന്നു ഘടിപ്പിച്ചിരുന്നത്. ഇംഗ്ലണ്ടിന്റെ ജോണ്‍ കോബിന്റെ റെക്കോര്‍ഡ് മറികടന്നായിരുന്നു ബ്രീഡ്‌ലൗവിന്റെ നേട്ടം.

1947 ല്‍ കോബ് തന്റെ ഇന്റേണല്‍ കമ്പസ്ഷന്‍ റാലിടോണ്‍ സ്‌പെഷല്‍ കാറില്‍ മണിക്കൂറില്‍ 394.2 കിലോമീറ്റര്‍ വേഗതയില്‍ പറന്ന് റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. 20 വര്‍ഷത്തോളം ലോകത്തിലെ ഏറ്റവും വേഗതയേറിയ കാറോട്ടക്കാരന്‍ എന്ന റെക്കോര്‍ഡ് കോബ് കൊണ്ടു നടക്കുകയായിരുന്നു. എന്നാല്‍ ഒരു റേസില്‍ പങ്കെടുത്ത് ബ്രീഡ്‌ലൗവ് 407.45 മൈല്‍ വേഗതയില്‍ കാറോടിച്ച് ഈ റെക്കോര്‍ഡ് മറികടന്നിരുന്നു.

1977 നവംബര്‍ 15
ജിമ്മി കാര്‍ട്ടറുടെ അതിഥിയായി ഷാ എത്തുന്നു

അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ അതിഥിയായി ഇറാനിലെ ഷാ ആയ മുഹമ്മദ് റാസ പല്‍ഹാവിയും പത്‌നി ഫാറയും 1977 നവംബര്‍ 15 ന് വാഷിംഗ്ടണില്‍ എത്തുന്നു. ഷായും കാര്‍ട്ടറും തമ്മിലുള്ള ബന്ധം ഇറാനില്‍ പ്രതിഷേധങ്ങള്‍ക്കിടയായി.

ഈ കൂടിക്കാഴ്ച്ചയ്ക്ക് രണ്ടുവര്‍ഷത്തിനുശേഷം ഷാ ഭരണത്തിന് ഇറാനില്‍ അവസാനവും കുറിച്ചു. ഇസ്ലാമിക വിപ്ലവത്തിലൂടെ പല്‍ഹാവി സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. അമേരിക്കയുമായുള്ള അടുപ്പം തന്നെയായിരുന്നു ഷായ്‌ക്കെതിരെ ഉയര്‍ന്ന പ്രതിഷേധത്തിനു കാരണം. ഈ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി അമേരിക്കന്‍ പൗരന്മാരെ ഇറാനില്‍ തടവിലാക്കുകയും ചെയ്തു. ഈ സങ്കീര്‍ണതകളില്‍ നിന്ന് ഒരിക്കലും രക്ഷപ്പെടാനാവത്തവിധം ജിമ്മി കാര്‍ട്ടറും കുടുങ്ങിപ്പോയിരുന്നു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍