UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹിതപരിശോധന: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പുറത്തു വന്നു

അഴിമുഖം പ്രതിനിധി

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തു വന്നു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടേ എന്ന് തീരുമാനിക്കാനുള്ള ഹിതപരിശോധനയില്‍ 52 ശതമാനം പേര്‍ അംഗത്വം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് യൂറോപ്യന്‍ യൂണിയനിലെ പ്രധാനിയായ രാജ്യം അതില്‍ നിന്നും പുറത്തു വരുന്നത്.
ഹിതപരിശോധനയുടെ ഫലങ്ങള്‍ പുറത്തുവന്നതോടെ പൌണ്ട് അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തകര്‍ച്ച രേഖപ്പെടുത്തി. ബ്രിട്ടന്‍ യൂറോപ്പ്യന്‍ യൂണിയനില്‍ നിന്ന് പിന്മാറുന്നത് സാമ്പത്തികമേഖലയിലും വ്യാവസായിക മേഖലയിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. ഫലങ്ങള്‍ എതിരാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ രാജി വയ്ക്കുന്ന കാര്യം ഗൌരവമായി ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോട്ടുകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍