UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സെക്രട്ടേറിയേറ്റ് കോമ്പൗണ്ടില്‍ കൈക്കൂലി; സിസിടിവിയില്‍ കണ്ടു മന്ത്രി സുധാകരന്‍; ശിക്ഷ ഉടന്‍

സെക്രട്ടേറിയേറ്റിലെ അഗ്നിസുരക്ഷ സംവിധാനങ്ങള്‍ പരിശോധിച്ചു സര്‍ട്ടിഫിക്കറ്റ് നല്‍കാനായിരുന്നു കൈക്കൂലി

സെക്രട്ടേറിയേറ്റ് കോമ്പൗണ്ടില്‍ വച്ചു കരാറുകാരനില്‍ നിന്നും കൈക്കൂലി വാങ്ങിയ പൊതുമരാമത്ത് എഞ്ചിനീയര്‍ക്കു സസ്‌പെന്‍ഷന്‍. മന്ത്രി ജി സുധാകരന്റെ നിര്‍ദേശപ്രകാരമാണ് സസ്‌പെന്‍ഷന്‍.

കഴിഞ്ഞ വെള്ളിയാഴ്ച സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോഴാണു എഞ്ചിനീയര്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയത്. സെക്രട്ടേറിയേറ്റിലെ അഗ്നിസുരക്ഷ സംവിധാനങ്ങള്‍ പരിശോധിച്ചു സര്‍ട്ടിഫിക്കറ്റ് നല്‍കാനായാണു പൊതുമരാമത്ത് ഇലക്ട്രിക്കല്‍ ഡിവിഷണല്‍ എക്‌സിക്യൂട്ടൂവ് എഞ്ചിനീയറായ ഷഹന ബീഗം കൈക്കൂലി വാങ്ങിയത്. ഇവരുടെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവര്‍ പ്രവീണിനും കരാറുകാരന്‍ കൈക്കൂലി വാങ്ങുന്നുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചശേഷമാണ് മന്ത്രി ഇരുവരെയും സസ്‌പെന്‍ഡ് ചെയ്യാനും കേസ് എടുത്ത് അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടത്. എഞ്ചിനീയറുടെ സ്വത്തുവിവരങ്ങളെ കുറിച്ച് അന്വേഷിക്കാനും അവരുടെ ഓഫീസ് എങ്ങനെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നതെന്ന് അന്വേഷിക്കാനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കൈക്കൂലി നല്‍കിയ കരാറുകാരനെതിരേയും കേസ് എടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍