UPDATES

എം കെ രാഘവനെതിരായ കൈക്കൂലി ആരോപണം; തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു, കളക്ടറോട് റിപ്പോർട്ട് തേടും

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

കോഴിക്കോട് സിറ്റിങ്ങ് എംപിയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ എംകെ രാഘവനെതിരായ കൈക്കലി ആരോപണം ഗൗരവരമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. സംഭവത്തിൽ ജില്ലാ കളക്ടറിൽ നിന്നും റിപ്പോർട്ട് തേടുമെന്നും മുഖ്യ തിരഞ്ഞെടുപ്പ കമ്മീഷണർ ടിക്കാ റാം മീണ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.  മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

കോഴിക്കോട് നഗരത്തിൽ 15 ഏക്കർ സ്ഥലം എടുക്കാൻ എംപി ഇടനിലക്കാരനായി നിൽക്കണം എന്ന് ആവശ്യപ്പെട്ടാണ് ടിവി 9 ഭാരതവർഷ ചാനൽ സംഘം എംപിയെ കാണുന്നതായാണ് ഇന്നലെ പുറത്ത് വിട്ട റിപ്പോർട്ടിലുള്ളത്. ഇതിന്റെ കമ്മീഷൻ ആയി 5 കോടി രൂപ രാഘവന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഘം വാഗ്ദാനം ചെയ്യുന്നു. ഇത് തന്റെ ഡൽഹിയിലെ ഓഫീസ് സെക്രട്ടറിയെ ഏൽപ്പിക്കണം എന്നും പണം കാഷായി മതി എന്നും രാഘവൻ പറയുന്നതും വ്യക്തമാക്കുന്നതാണ് വീഡിയോ.

അതേസമയം, ടിവി 9 ഭാരതവർഷ പുറത്ത് വിട്ട ഒളികാമറ റിപ്പോര്‍ട്ട് തള്ളി എംകെ രാഘവൻ രംഗത്തെത്തി. റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണെന്ന് എം.കെ രാഘവന്‍ പ്രതികരിച്ചു. ആരോപണം തെളിയിച്ചാല്‍ താൻ ലോക്സഭാ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്‍മാറാന്‍ തയ്യാറാണെന്നും പൊതു ജീവിതം അവസാനിപ്പിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിലൂടെ പുറത്തുവിട്ട ലൈവ് വീഡിയോയിലായിരുന്നു എംകെ രാഘവന്റെ പ്രതികരണം.

റിപ്പോർട്ട് തനിക്കെതിരായി കുറച്ചുകാലമായി നടക്കുന്ന വ്യക്തിഹത്യയുടെ ഭാഗമാണ്. ഇതിനു പിറകില്‍ ഗൂഢാചോചനയുണ്ട്. വീട്ടിലെത്തിയ രണ്ടു പേരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചിരുന്നു. പറയാത്ത കാര്യങ്ങള്‍ എഡിറ്റ് ചെയ്തും ഡബ്ബ് ചെയ്തും ചേര്‍ക്കുകയായിരുന്നു. ഹോട്ടലിനാവശ്യമായ സ്ഥലം എടുത്തു നല്‍കുന്നതിന് അഞ്ചു കോടി ചോദിച്ചു എന്ന ആരോപണം തെളിയിക്കാച്ചാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാം. റിപ്പോർട്ടിനെതിരെ നിയമനടപടി സ്വീകരിക്കും. ഉടന്‍ പരാതി നല്‍കും. പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍