UPDATES

എട്ടാമത് ബ്രിക്‌സ് ഉച്ചകോടിക്ക് ഗോവയില്‍ ഇന്ന് ആരംഭം

അഴിമുഖം പ്രതിനിധി

എട്ടാമത് ബ്രിക്‌സ് ഉച്ചകോടിക്ക് ഗോവയില്‍ ഇന്ന് ആരംഭം കുറിക്കും. അംഗരാജ്യങ്ങളായ ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക കൂടാതെ ബംഗാള്‍ ഉള്‍ക്കടല്‍ തീരത്തെ രാജ്യങ്ങളുടെ കൂട്ടായ്മ ബിംസ്റ്റെക്കും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിയില്‍ പ്രധാന ചര്‍ച്ചാവിഷയം ആവുക ഭീകരാവാദത്തിനെതിരെയുള്ള നിലപാടുകളായിരിക്കും.

ഉച്ചകോടിക്കിടെ പ്രതിരോധ മേഖലകളിലെ ഉള്‍പ്പടെയുള്ള കരാറുകളില്‍ ഇന്ത്യയും റഷ്യയും ഒപ്പുവയ്ക്കും. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും കൂടിക്കാഴ്ച നടത്തും. ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ്പിംഗുമായും മോദി ചര്‍ച്ച നടത്തുന്നുണ്ട്.

ഭീകരതയ്‌ക്കെതിരെയുള്ള നിലപാടുകളില്‍ അംഗരാജ്യങ്ങളെ കൂടെക്കൂട്ടുന്നതിനും രാജ്യാന്തരസമൂഹത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിനും ഇന്ത്യ ശ്രമിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ പാക്കിസിഥാനോടുള്ള ചൈനയുടെ മൃദുസമീപനം തുറന്നുകാട്ടാനുള്ള ശ്രമങ്ങളും ഉണ്ടായേക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍