UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബീഫ് വിളമ്പാത്തതിന്റെ പേരില്‍ വിവാഹം ഉപേക്ഷിച്ചു

വരന്റെ വീട്ടുകാരുടെ ആവശ്യം വധുവിന്റെ വീട്ടുകാര്‍ നിരാകരിച്ചതോടെയാണു വിവാഹം ഉപേക്ഷിച്ചത്

ബീഫ് വിളമ്പാത്തതിന്റെ പേരില്‍ വിവാഹം ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ റാംപൂരില്‍ നിന്നാണ് ഇങ്ങനെയൊരു വാര്‍ത്ത ഡെക്കാണ്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തത്. നിക്കാഹിന് ബീഫ് വിളമ്പണമെന്ന വരന്റെ കൂട്ടരുടെ ആവശ്യം അംഗീകരിക്കാന്‍ വധുവിന്റെ കുടുംബം വിസമ്മതിച്ചതോടെയാണു വിവാഹം മുടങ്ങിയത്.

നിക്കാഹിന്റെ വിരുന്ന് സത്കാരത്തില്‍ ബീഫ് വിളമ്പുക അല്ലെങ്കില്‍ നിക്കാഹ് ഉപേക്ഷിക്കുക എന്നതായിരുന്നു വരന്റെ വീട്ടുകാര്‍ മുന്നോട്ടുവച്ച രണ്ട് നിബന്ധന. ബീഫ് വിളമ്പില്ലെന്നും വിവാഹം ഉപേക്ഷിക്കാമെന്നും വധുവിന്റെ വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. സ്ത്രീധനമായി ഒരു കാര്‍ കൂടി വേണമെന്ന ആവശ്യവും വധുവിന്റെ വീട്ടുകാര്‍ നിരാകരിച്ചിരുന്നു. ഇതോടെ വിവാഹം ഉപേക്ഷിച്ച് വരന്റെ വീട്ടുകാര്‍ പോയി; ഡെക്കാണ്‍ ഹെറാള്‍ഡിന്റെ വാര്‍ത്തയില്‍ പറയുന്നു.

ദരിയാഗഡ് ഗ്രാമത്തില്‍ നടന്ന ഈ സംഭവത്തില്‍ വരന്റെ വീട്ടുകാര്‍ക്കെതിരേ പൊലീസില്‍ വധുവിന്റെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ വരന്റെ വീട്ടുകാര്‍ക്കെതിരേ പൊലീസ് കേസ് ചാര്‍ജ് ചെയ്തു. വരന്റെ കുടുംബക്കാര്‍ക്കും ബന്ധുക്കള്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നു പട്ട്വായി പൊലീസ് സ്‌റ്റേഷന്‍ ഓഫിസര്‍ രാജേഷ് കുമാര്‍ തിവാരി ഡെക്കാണ്‍ ഹെറാള്‍ഡിനോടു പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍