UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലണ്ടനിലെ ചുവന്ന ടെലിഫോണ്‍ ബൂത്തുകളും മാറുകയാണ്

Avatar

ലിസ ഫ്ലെഷര്‍ 
(വാഷിംഗ്ടണ്‍ പോസ്റ്റ്)

പ്രധാനപ്പെട്ട ബ്രിട്ടീഷ് ഐക്കണുകള്‍ എല്ലാം രൂപമാറ്റം നടത്തുകയാണ്. ബിഎംഡബ്ലിയു അവരുടെ മിനി നവീകരിച്ചു, ക്ലാസിക്ക് ഡബിള്‍ ഡെക്കര്‍ ബസ് ആര്‍ക്കും വേണ്ടാതായി, പിന്നെ തിരിച്ചു വന്നു, കറുത്ത ലണ്ടന്‍ ടാക്സി വൈകാതെ ഇലക്ട്രിക്ക് ആകും. മൊബൈല്‍ഫോണുകള്‍ അതിവേഗം പൊതു ടെലിഫോണ്‍ ബൂത്ത്‌ എന്ന ആശയം തന്നെ ഒരു അനാവശ്യമായി മാറ്റുന്ന ഈ കാലത്ത് രാജ്യം മുഴുവന്‍ ഒരിക്കല്‍ നിറഞ്ഞുനിന്നിരുന്ന പ്രശസ്തമായ ചുവന്ന ടെലിഫോണ്‍ ബൂത്തുകള്‍ക്ക് എന്തു സംഭവിക്കും?

എന്തും സംഭവിക്കാം. എന്തെല്ലാം സംഭവിക്കാം. ഇവ ലെന്‍ഡിംഗ് ലൈബ്രറി മുതല്‍ ലഞ്ച് സ്റ്റാന്റ് വരെ എന്തുമായി രൂപം മാറാം. ഒരു ഡീഫിബ്രിലെറ്റര്‍ (defibrillator) പോലുമുള്ള ഒരു ഫസ്റ്റ് എയിഡ് സ്റ്റാന്‍ഡ് ആണ് ഒരെണ്ണം. മറ്റൊന്ന് ലോകത്തിലെ ഏറ്റവും ചെറിയ ആര്‍ട്ട്‌ ഗാലറി ആയേക്കാം. വിരോധാഭാസമെന്നു പറയാമല്ലോ, ഇത് മൊബൈല്‍ ഫോണ്‍ ചര്‍ജിംഗ് സ്റ്റേഷനുകളോ റിപ്പയര്‍ ഷോപ്പുകളോ പോലുമായി മാറാം.

ഇത്തരം ആയിരക്കണക്കിന് ഫോണ്‍ ബൂത്തുകള്‍ പല തരത്തില്‍ പുതിയ ഉപയോഗങ്ങള്‍ക്ക് വേണ്ടി രക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവയെ ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള മൈക്രോ ലൊക്കേഷനുകള്‍ ആയി രൂപമാറ്റം ചെയ്യാന്‍ പോവുകയാണ്.

ഫോണ്‍ബൂത്തുകള്‍ക്ക് ഉള്ളില്‍ കടകള്‍ തുടങ്ങാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത് റെഡ് കിയോസ്ക്ക് കമ്പനിയും അതിനോട് ചേര്‍ന്ന് ചാരിറ്റി പ്രവര്‍ത്തനങ്ങളും ആരംഭിച്ച എഡ്വാര്‍ഡ് ഒട്ടെവെല്ലും സ്റ്റീവ് ബീക്കനും ചേര്‍ന്നാണ്. ബൂത്തുകള്‍ നന്നാക്കി പെയിന്റ് അടിച്ച് പുതിയ വയറിംഗ് നടത്തി ഗ്ലാസും ലോക്കും ഘടിപ്പിച്ചു. ഈ പ്രക്രിയ ഏകദേശം മൂന്നുമാസം എടുത്തുവെന്നു ഒട്ടെവെല്‍ പറയുന്നു. “എല്ലാം പഴയത് പോലെ തോന്നുകയും വേണം.”

വാടകക്കാര്‍ക്ക് പത്തിനും മൂന്നിനും ഇടയില്‍ കൊല്ലങ്ങള്‍ വാടകയ്ക്ക് എടുക്കാം. വര്‍ഷം ഏകദേശം നാലായിരത്തിഎഴുനൂറ്റിഇരുപത് ഡോളര്‍ ചെലവ്. ആദ്യത്തെ കോഫീഷോപ്പും ഐസ്ക്രീം ഷോപ്പും തുറന്നതിനു ശേഷം പുതിയ പല കടകളും ഈ ഫോണ്‍ബൂത്തില്‍ തുടങ്ങി.

ഹാമ്പ്സ്ടഡ് ഹീത്തിനടുത്ത് കപേ ബരകോ എന്ന പേരില്‍ ഒരു മിനികഫെ നടത്തുകയാണ് ഉമര്‍ ഖാലിദും ഭാര്യയും. ഈ ബോക്സിനുള്ളില്‍ പാകമാകുന്ന ഫ്രിഡ്ജും ഷെല്‍ഫും കാപ്പിമെഷീനും കണ്ടെത്താന്‍ ഖാലിദിന് ഇന്റര്‍നെറ്റില്‍ ഏറെ പരതേണ്ടിവന്നു. “ഇത് ഒരു പരീക്ഷണമാണ്, പ്രത്യേകിച്ച് കാലാവസ്ഥ ഒരു പ്രശ്നമാണ്. എനിക്കൊരു കുടയുണ്ട്, എന്റെ കട ഒരു മരത്തിനുകീഴെയാണ്, അതൊക്കെ വലിയ സഹായം തന്നെ.”

ജോലി തുടരവേ പലതും പഠിച്ചവരില്‍ ഒരാള്‍ മാത്രമാണ് ഖാലിദ്. ഇടയ്ക്ക് ആറു ആഴ്ച കട അടച്ചിടെണ്ടിവന്നു. കാരണം ലോക്കല്‍ ഓഫീസര്‍മാര്‍ക്ക് ഇതൊരു കടയാണോ അതോ വഴിയൊരക്കച്ചവടമാണോ, അപ്പോള്‍ എന്തിന്റെ ലൈസന്‍സ് ആണ് വേണ്ടത് എന്നൊക്കെ സംശയങ്ങള്‍ ഉണ്ടായി. ഇത് കാഴ്ചയ്ക്ക് ഒരു കെട്ടിടമാണല്ലോ, ഖാലിദ് പറയുന്നു.

എന്തായാലും ദിവസം അവസാനിക്കുമ്പോള്‍ ഇത് ഒരു ട്രക്കില്‍ കയറ്റി കൊണ്ടുപോകാന്‍ പറ്റില്ലാലോ. അദ്ദേഹത്തിന്റെ വക്കീല്‍ ഇടപെട്ട് നൂറുകണക്കിന് ആളുകളുടെ ഒപ്പുകള്‍ ശേഖരിച്ചു. അദ്ദേഹത്തിനു വീണ്ടും കട തുറക്കാന്‍ കഴിഞ്ഞുവെങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിരുന്നില്ല.

ദിവസക്കൂലി ഏകദേശം 22 ഡോളര്‍ ആണ്, ലോക്കല്‍ കൌണ്‍സിലര്‍ ജോനാതന്‍ സിംപ്സന്‍ പറയുന്നു. “ഓഫീസര്‍മാര്‍ ഇപ്പോള്‍ കടയുടമയുമായി ലൈസന്‍സിന്റെ കാര്യത്തില്‍ ഒരു സന്ധിയില്‍ എത്താനുള്ള ശ്രമത്തിലാണ്.” അദ്ദേഹം പറയുന്നു.

ബെന്‍ സ്പിയറും ലോക്കല്‍ കൌണ്‍സിലിന്റെ ഉത്തരവ് കാത്തിരിക്കുകയാണ്. ഇത് ഹോള്‍ബോണ്‍ പ്രദേശത്ത് സലാഡുകള്‍ വില്‍ക്കുന്ന അദ്ദേഹത്തിന്റെ കടയിലെ കച്ചവടത്തെയും ബാധിക്കും എന്ന് അദ്ദേഹം പറയുന്നു. അയാളുടെ കടയില്‍ സലാഡുകള്‍, ചിക്കന്‍, മത്സ്യം എന്നിവയാണ് വില്‍ക്കുന്നത്. ഈ ആഴ്ചയിലെ വിഭവങ്ങള്‍ ഇവയാണ്. ജീരകം, മുളക്, വഴുതന, കടല എന്നിവ ചേര്‍ന്ന സാലഡ്, പയര്‍, പുതിന, ചീസ്, നാരങ്ങ എന്നിവയുള്ള മറ്റൊന്ന്, സ്കാന്റിനെവിയന്‍ കിഴങ്ങ്, ബീറ്റ്റൂട്ട്, കുക്കുമ്പര്‍, അച്ചാര്‍ എന്നിവ ചേര്‍ന്ന വേറൊന്ന്, ഒപ്പം മത്സ്യമോ കോഴിയോ. 

വര്‍ഷങ്ങളായി ലോക്കല്‍ ഫുഡ് മാര്‍ക്കറ്റുകളില്‍ സലാഡുകള്‍ വില്‍ക്കുന്ന ആളാണ്‌ സ്പിയര്‍. കൂടിയ വാടകയില്ലാതെ സ്വന്തമായൊരു സ്ഥലം ലഭിച്ച സന്തോഷമായിരുന്നു ഫോണ്‍ ബൂത്ത് വാടകയ്ക്ക് എടുത്തപ്പോള്‍. അദ്ദേഹം ബൂത്തില്‍ ഷെല്‍ഫുകളും മറ്റും ഘടിപ്പിച്ചു. “മെയിലാണ് തുടങ്ങിയത്, കച്ചവടം ആയി വരുന്നു.”, അദ്ദേഹത്തിന്റെ ശബ്ദത്തില്‍ അല്‍പ്പം അത്ഭുതം കൂടി കലരുന്നു.

സൌത്ത് ഈസ്റ്റ് ലണ്ടനിലെ രണ്ടു ഫോണ്‍ ബോക്സുകള്‍ ലൈബ്രറികളാണ്, ഒന്ന് കുട്ടികള്‍ക്കും ഒന്ന് മുതിര്‍ന്നവര്‍ക്കും. മൂന്നാമതോരെണ്ണം കൂടി പദ്ധതിയിലുണ്ട്, ഇവ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്നവയാണ്.

ബ്രിട്ടണിലെ പബ്ലിക് പേ ഫോണുകളില്‍ മൂന്നിലൊരു ശതമാനവും, ഇതില്‍ 8000 ചുവന്ന ബൂത്തുകളും പെടും, മാസത്തില്‍ ഒരിക്കല്‍ മാത്രമാണ് ഉപയോഗിക്കപ്പെടുക. ചിലപ്പോള്‍ അതുമില്ല. എണ്‍പതുകളില്‍ ഫോണ്‍ സര്‍വീസ് സ്വകാര്യവല്‍ക്കരിച്ചശേഷമുള്ള കണക്കാണിത്.

ഏറ്റവുമധികം മാര്‍ക്കറ്റ് സാധ്യതയുള്ളത് ഈ ബൂത്തുകളെ ഫോണ്‍ റിപ്പയര്‍- ചാര്‍ജിംഗ് സ്റ്റെഷനുകളായി ഉപയോഗിക്കാം എന്നതിലാണ്. മൊബൈല്‍ ഓഫീസ് ഇടങ്ങളായി ഇത് ഉപയോഗിക്കപ്പെടുന്നതും പരിഗണനയിലുണ്ട്.

ന്യൂയോര്‍ക്ക്‌ സിറ്റി അധിഷ്ടിതകമ്പനിയായ ബാര്‍ വര്‍ക്ക്സ് ആണ് ഈ ബൂത്തുകളില്‍ ചെറിയ ഓഫീസുകള്‍ തുടങ്ങാന്‍ പദ്ധതിയിടുന്നത്. സെപ്റ്റംബറില്‍ ഇത്തരം ഒന്‍പതെണ്ണം തുടങ്ങുന്ന അവര്‍ വര്‍ഷത്തിന്റെ അവസാനം ഇത്തരം പതിനെട്ട് ഓഫീസ് ഇടങ്ങള്‍ ഒരുക്കാനാണ് പദ്ധതിയിടുന്നത്. 26 ഡോളര്‍ ഒരു മാസം കൊടുത്താല്‍ ആളുകള്‍ക്ക് വൈഫൈ, പവര്‍ ഔട്ട്‌ലറ്റ്കള്‍, പ്രിന്റര്‍, സ്കാനര്‍, മറ്റു ഓഫീസ് സൌകര്യങ്ങള്‍ എന്നിവയുള്ള ഒരിടം വാടകയ്ക്ക് എടുക്കാം.

ലവ്ഫോണ്‍ എന്ന ഇലക്ട്രോണിക്സ് റിപ്പയര്‍ ഷോപ്പ് ഇത്തരം ഏഴ് സ്മാര്‍ട്ട്ഫോണ റിപ്പയര്‍ കടകളാണ് ഫോണ്‍ ബൂത്തുകളില്‍ തുടങ്ങാന്‍ ഒരുങ്ങുന്നത്.

“ഇതിനുള്ളില്‍ ഉള്ള ഇടം എന്നെ അത്ഭുതപ്പെടുത്തി. ഒരു ടെക്നീഷ്യന് ജോലി ചെയ്യാന്‍ ഏറ്റവും പെര്‍ഫക്റ്റ്  ആയ ഇടം.” ലവ്ഫോണ്‍ സിഇഒ റോബ് കെര്‍ ഒരു ഇമെയിലില്‍ പറഞ്ഞു.

“ഞങ്ങള്‍ ഇപ്പോള്‍ തന്നെ ടെക്നീഷ്യന്‍മാരെ നഗരത്തില്‍ പലയിടത്തും ബൈക്കും ബ്രീഫ്കേസില്‍ പാര്‍ട്ട്‌സും ടൂള്‍സുമായി അയക്കാറുണ്ട്. അവര്‍ക്ക് ശരിക്കും അത്രയധികം സ്ഥലമൊന്നും വേണ്ട.” അയാള്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍