UPDATES

സൌദിയിലെ ബ്രിട്ടിഷ് അംബാസിഡര്‍ ഇസ്ലാം മതം സ്വീകരിച്ചു, ഹജ്ജ് ചെയ്തു

അഴിമുഖം പ്രതിനിധി

സൌദിയിലെ ബ്രിട്ടീഷ് സ്ഥാനപതി ഇസ്ലാം മതം സ്വീകരിച്ച് ഹജ്ജ് ചെയ്തു. സിമോണ്‍ കോളിസും സിറിയന്‍ വംശജയുമായ ഭാര്യ ഹുദ മുജാര്‍കെച്ചുമാണ് ഹജ്ജ് അനുഷ്ഠിച്ചത്. ആചാര വസ്ത്രം ധരിച്ച് ഇവര്‍ മെക്കയില്‍ നില്‍ക്കുന്ന ഫോട്ടോ ട്വിറ്ററില്‍ പ്രചരിച്ചപ്പോഴാണ് ലോകം ഈ വിവരം അറിഞ്ഞത്. അതോടെ സൌദി എഴുത്തുകാരി ഫൌസിയ അല്‍ബകര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രം വൈറല്‍ ആവുകയും ചെയ്തു.

ഹജ്ജ് കര്‍മ്മം അനുഷ്ഠിക്കുന്ന ആദ്യത്തെ ബ്രിട്ടീഷ അംബാസിഡറാണ് സിമോണ്‍ കോളിസ്. കഴിഞ്ഞ 30 വര്‍ഷമായി മുസ്ലീം സംസ്കാരവുമായി ആടുത്തിടപഴകി ജീവിച്ചത് തന്നെ ഇസ്ലാമില്‍ ആകൃഷ്ടനാക്കി എന്നും വിവാഹത്തിന് മുന്‍പേ താന്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിരുന്നു എന്നും കോളിസ് അറബിക്കില്‍ ട്വീറ്റ് ചെയ്തു. 

അതേ സമയം ബ്രിട്ടീഷ് വിദേശകാര്യ ഓഫീസ് ഈ കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചു. ഇത് അംബാസിഡറുടെ വ്യക്തിപരമായ കാര്യമാണ് എന്നാണ് അധികൃതരുടെ നിലപാട്. 


കഴിഞ്ഞ വര്‍ഷം ജനുവരി മുതലാണ് കോളിസ് സൌദിയില്‍ അംബാസിഡറായി സേവനം അനുഷ്ഠിച്ചു തുടങ്ങിയത്. ഇറാഖ്, സിറിയ, ബഹറിന്‍, ഖത്തര്‍, ടുണീഷ്യ, യെമന്‍ എന്നിവിടങ്ങളില്‍ കോളിസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1991-94 കാലഘട്ടത്തില്‍ ഇന്ത്യയിലെ ബ്രിട്ടിഷ് സ്ഥാനപതി കാര്യാലയത്തിലും ജോലിചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍