UPDATES

ചരിത്രത്തില്‍ ഇന്ന്

1906 ജനുവരി 1: ബ്രിട്ടീഷ് ഇന്ത്യ ഔദ്യോഗികമായി ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം സ്വീകരിച്ചു

1906 ജനുവരി ഒന്നിന് ബ്രിട്ടീഷ് ഇന്ത്യ ഔദ്യോഗികമായി ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം സ്വീകരിച്ചു. 1905ലാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ക്ക് തുടക്കമായതെങ്കിലും പ്രാബല്യത്തില്‍ വന്നത് 1906 ജനുവരി ഒന്നിനായിരുന്നു. രാജ്യത്ത് ഒരു ഏകീകൃത സമയത്തിനായി കിഴക്കന്‍ അലഹബാദിലൂടെ കടന്നുപോകുന്ന മധ്യമരേഖ(82.5° E രേഖാംശം) കണക്കാക്കിയാണ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം രൂപീകരിച്ചത്.

1906 ജനുവരി ഒന്നിന് ബ്രിട്ടീഷ് ഇന്ത്യ ഔദ്യോഗികമായി ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം സ്വീകരിച്ചു. 1905ലാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ക്ക് തുടക്കമായതെങ്കിലും പ്രാബല്യത്തില്‍ വന്നത് 1906 ജനുവരി ഒന്നിനായിരുന്നു. രാജ്യത്ത് ഒരു ഏകീകൃത സമയത്തിനായി കിഴക്കന്‍ അലഹബാദിലൂടെ കടന്നുപോകുന്ന മധ്യമരേഖ(82.5° E രേഖാംശം) കണക്കാക്കിയാണ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം രൂപീകരിച്ചത്. യുണൈറ്റഡ് കിംഗ്ഡത്തിന്റെ രാജകീയമായ നിരീക്ഷണാലയവുമായി 5 മണിക്കൂര്‍ 30 മിനുട്ട് സമയ വിത്യാസമുണ്ട് മിര്‍സപൂര്‍ രേഖാംശത്തിന്. അലഹബാദ് നിരീക്ഷണലായത്തിലെ ക്ലോക്ക് ടവറിലെ വിവരങ്ങള്‍ ഉപയോഗിച്ചാണ് പ്രാദേശിക സമയം കണക്കാക്കുന്നതെങ്കിലും ന്യൂഡല്‍ഹിയിലെ നാഷണല്‍ ഫിസിക്കല്‍ ലാബോറട്ടറിയിലെ സമയഗണന സംവിധാനങ്ങളും പരിശോധിച്ചാണ് ഇന്ത്യന്‍ സമയം ചിട്ടപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ അധീനതയില്‍ വരുന്ന ഓള്‍ ഇന്ത്യ റേഡിയോയും ദൂരദര്‍ശന്‍ ചാനല്‍ ശൃംഖലയും പിന്തുടരുന്നത് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയമാണ്(ഐഎസ്ടി).

1802-ല്‍ ജോണ്‍ ഗോള്‍ഡിംഗ്ഹാം മദ്രാസ് സമയം രൂപീകരിച്ചു. മദ്രാസ് നിരീക്ഷണാലയത്തിന്റ ആദ്യ ജ്യോതിശാസ്ത്രജ്ഞനാണ് ജോണ്‍ ഗോള്‍ഡിംഗ്ഹാം. ഇന്ത്യന്‍ റെയില്‍വെ വ്യാപകമായി ഉപയോഗിച്ച ഒരു സമയ രീതിയായിരുന്നു മദ്രാസ് സമയം. പ്രാദേശിക സമയ മേഖലകള്‍ക്ക് പുറമെ പ്രധാന നഗരങ്ങളായ ബോംബെയിലും കല്‍ക്കട്ടയിലും മദ്രാസ് സമയ രീതിയെ കണക്കാക്കി ഒരു മധ്യവര്‍ത്തി സമയരീതി സ്വീകരിച്ചു. ഇതിനെ ആദ്യ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയമെന്ന് പറയാം. പിന്നീട് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം 1906 ജനുവരി ഒന്നിന് നിര്‍ബന്ധപൂര്‍വ്വം നടപ്പാക്കിയെങ്കിലും ഔദ്യോഗികമായി കല്‍ക്കട്ട സമയം 1948 വരെ വിത്യസ്തമായി തുടര്‍ന്നു. ബോംബെ സമയം 1955 വരെ അനൗദ്യോഗികമായി ഉപയോഗിച്ചിരുന്നു. സ്വതന്ത്ര്യം ലഭിച്ചതിന് ശേഷം ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്ന് വിട്ടുപോയ പാക്കിസ്ഥാന്‍ മൂന്ന് വര്‍ഷം ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയമാണ് പിന്തുടര്‍ന്നത്. പിന്നീട് ജിഎംടികാള്‍ 5 മണിക്കൂര്‍ മുന്‍പോട്ടുള്ള പാക്കിസ്ഥാന്‍ സ്റ്റാന്‍ഡേര്‍ഡ് സമയമാണ് അവര്‍ തുടര്‍ന്ന് പോന്നത്.

രണ്ടാംലോകമഹായുദ്ധ കാലഘട്ടത്തില്‍ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം ഒരു മണിക്കൂര്‍ മുന്‍പോട്ടായിരുന്നു. ഇതിനെ യുദ്ധ സമയമെന്നായിരുന്നു(war time) എന്നാണ് പറഞ്ഞിരുന്നത്. 1942 സെപ്റ്റംബര്‍ ഒന്ന് മുതല്‍ 1945 ഒക്ടോബര്‍ 14 വരെയായിരുന്നു യുദ്ധ സമയം ഇന്ത്യയില്‍ പിന്തുടര്‍ന്നിരുന്നത്. 1947-ല്‍ സ്വതന്ത്ര്യം ലഭിച്ചതിന് ശേഷം ഇന്ത്യന്‍ ഗവണ്‍മെന്റ് രാജ്യം മുഴുവനും ഉപയോഗിക്കാനുള്ള ഔദ്യോഗിക സമയമായി ഐഎസ്ടിയെ നിശ്ചയിച്ചു. എന്നിരുന്നാലും കുറച്ചു വര്‍ഷങ്ങള്‍ കൂടി മുബൈ,കൊല്‍ക്കത്ത പ്രാദേശിക സമയങ്ങളെ കൂടി ഗവണ്‍മെന്റ് ഉള്‍പ്പെടുത്തിയിരുന്നു. 1962-ലെ ചൈന-ഇന്ത്യന്‍ യുദ്ധ സമയത്തും 1965-ലെയും 1971-ലെയും ഇന്ത്യ-പാക് യുദ്ധ സമയത്തും പകല്‍ സമയം കൂടുതല്‍ ഉപയോഗപ്രദമാക്കുവാനും ജനങ്ങളുടെ ഊര്‍ജ്ജം കുറയ്ക്കാനും സമയത്തില്‍ ക്രമീകരണങ്ങള്‍ നടത്തി. 2000 കി.മീ(1200 മൈല്‍) ദൂരമുള്ള രാജ്യത്തെ കിഴക്കന്‍ മേഖലയും പടിഞ്ഞാറന്‍ മേഖലയില്‍ കൂടിയും കടന്നു പോകുന്ന രേഖാംശം 28 ഡിഗ്രിയാണ്. ഇതു കാരണം വടക്ക്-പടിഞ്ഞാറന്‍ മേഖലയിലെ ഏഴു സഹോദരിമാര്‍ എന്നു വിളിക്കുന്ന സംസ്ഥാനങ്ങളില്‍ രണ്ട് മണിക്കൂര്‍ നേരത്തെയാണ് സൂര്യനുദിക്കുന്നത്. രാജ്യത്തെ വിവിധയിടങ്ങളിലെ പകല്‍ സമയം ലാഭിക്കുന്നതിനെക്കുറിച്ചുള്ള പഠനത്തിനായി സര്‍ക്കാര്‍, ശാസ്ത്ര-സാങ്കേതിക മന്ത്രാലയത്തിന്റെ കീഴില്‍ 2001-ല്‍ നാലുപേരടങ്ങുന്ന ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതുപ്രകാരം 2004-ല്‍ ഈ കമ്മിറ്റി തങ്ങളുടെ പഠന റിപ്പോര്‍ട്ട് അന്നത്തെ ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി കപില്‍ സിബലിന് സമര്‍പ്പിച്ചിരുന്നു. നിലവിലെ ഏകീകൃത സമയം നിലനിര്‍ത്തുന്നതിനോടൊപ്പം പറയുന്നത് ‘പ്രധാന കേന്ദ്രത്തില്‍ നിന്നുള്ള പ്രധാന മധ്യമരേഖയാണ് പരിശോധനയിക്കായി എടുത്തത്, അത് പ്രകാരം ഇന്ത്യ രാജ്യം അത്ര വലുതല്ല’.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍