UPDATES

ട്രെന്‍ഡിങ്ങ്

ജെര്‍മി കോര്‍ബിനെ വെല്ലുവിളിച്ച പ്രൊഫസര്‍ ഒടുവില്‍ പുസ്തകം തിന്നു

ലേബര്‍ പാര്‍ട്ടി 38 ശതമാനം വോട്ട് നേടില്ലെന്നായിരുന്നു ഗുഡ്‌വിന്‍ പറഞ്ഞത്‌

ബ്രിട്ടനിലെ പൊതു തെരഞ്ഞെടുപ്പിന് രണ്ടാഴ്ചകള്‍ക്കു മുന്നേയാണ് ബ്രിട്ടീഷ് പ്രൊഫസര്‍ മാത്യു ഗുഡ്‌വിന്‍ തന്റെ ട്വിറ്റര്‍ അകൗണ്ടിലൂടെ പരസ്യമായ ഒരു വെല്ലുവിളി നടത്തിയത്. ഇതായിരുന്നു ഗുഡ്‌വിന്റെ വെല്ലുവളി; ഞാനിത് ഉറക്കെ തന്നെ വിളിച്ചു പറയുന്നു. ജെര്‍മി കോര്‍ബിന്റെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി 38 ശതമാനം വോട്ട് നേടുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അവരത് നേടുകയാണെങ്കില്‍ ബ്രക്‌സിറ്റ് എന്ന എന്റെ പുതിയ പുസ്തകം ഞാന്‍ സന്തോഷത്തോടെ തിന്നും.


എന്നാല്‍ ഗുഡ്‌വിന്റെ അമിതാത്മവിശ്വാസം പാടെ തകര്‍ന്നു. ലേബര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ 40 ശതമാനം വോട്ട് നേടി.

വാക്ക് പാലിക്കാതെ ഒളിച്ചോടാനൊന്നും ഗുഡ്‌വിന്‍ നിന്നില്ല. ഒ കെ, നിങ്ങള്‍ ജയിച്ചു.. സ്‌കൈ ന്യൂസില്‍ ലൈവായി ഞാനെന്റെ പുസ്തകം തിന്നും എന്ന് ട്വിറ്ററില്‍ കുറിച്ചു ഗുഡ്‌വിന്‍.

പറഞ്ഞതുപോലെ ചാനലില്‍ ലൈവായി തന്നെ തന്റെ പുസ്തകത്തിന്റെ പേജുകള്‍ കീറി വായിലിട്ടു ചവയ്ക്കുകയും ചെയ്തു പ്രൊഫസര്‍.

ബ്രക്‌സിറ്റിനു അനുകൂലമായി ജനങ്ങള്‍ എന്തുകൊണ്ട് വോട്ട് ചെയ്തു എന്നതിന്റെ കാരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും യുകെയിലെ പാര്‍ട്ടി സംവിധാനങ്ങളില്‍ ഉണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള വിശകലനവുമാണ് ഗുഡ് വിന്‍ എഴുതി ബ്രക്‌സിറ്റ്; വൈ ബ്രിട്ടന്‍ വോട്ട്ഡ് ടു ലീവ് ദി യൂറോപ്യന്‍ യൂണിയന്‍ എന്ന പുസ്തകം.

വാക്ക് പാലിച്ച ശേഷം ഗുഡ് വിന്‍ ചെയ്ത ട്വീറ്റ് ഇപ്രകാരമായിരുന്നു; ഞാന്‍ വാക്കു പാലിക്കാത്തവന്‍ ആണെന്ന് ഒരിക്കലും പറയരുത്…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍