UPDATES

കുഞ്ഞ് മുങ്ങിമരിച്ചപ്പോള്‍ ഫേസ്ബുക്ക് നോക്കിയിരുന്ന അമ്മയ്ക്ക് ജയില്‍ശിക്ഷ

വീടിന് സമീപത്തെ കുളത്തില്‍ മകന്‍ വീണ് മരിച്ചപ്പോള്‍ മൊബൈല്‍ ഫോണില്‍ ഫേസ്ബുക്ക് നോക്കിയിരുന്ന അമ്മയ്ക്ക് ബ്രിട്ടണിലെ കോടതി അഞ്ചു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. 2014 മാര്‍ച്ച് 17-നാണ് സംഭവം നടന്നത്. ജോഷ്വ ബര്‍നെറ്റ് എന്ന രണ്ടുവയസുകാരന്‍ ഈസ്റ്റ് യോര്‍ക്ക്‌ഷെയറിലെ വീട്ടിലെ പൂന്തോട്ടത്തില്‍ കളിക്കവേയാണ് കുളത്തില്‍ വീണ് മരിച്ചത്. ഈ സമയം എഫ്ബി നോക്കിയിരുന്ന അമ്മ ക്ലെയര്‍ ബര്‍നെറ്റിനെ (31) കുട്ടികളോടുള്ള ക്രൂരതയ്ക്കാണ് ശിക്ഷിച്ചത്. മോശം രക്ഷകര്‍തൃത്വ നിര്‍വഹണത്തിന് ജഡ്ജി ക്ലെയറിനെ വിമര്‍ശിച്ചു. അവരുടെ ഉത്തരവാദിത്വത്തിന് കീഴില്‍ വരുന്ന ഏതൊരു കുട്ടിക്കും ഭീഷണിയാണ് ക്ലെയര്‍ എന്ന് കോടതി നിരീക്ഷിച്ചു. കേസ് അന്വേഷണത്തിനിടെ പൊലീസിനോട് അനവധി തെറ്റായ വിവരങ്ങളാണ് ക്ലെയര്‍ പറഞ്ഞത്. എങ്കിലും അപകട സമയത്ത് അവര്‍ ഫേസ്ബുക്ക് നോക്കിയിരിക്കുകയായിരുന്നുവെന്ന് പൊലീസ് തെളിയിച്ചു.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍