UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

‘ബ്രോക്കോളി’ പ്രോസ്റ്റേറ്റ് അര്‍ബുദം തടയും

ബ്രോക്കോളിയില്‍ അടങ്ങിയ സള്‍ഫൊറാഫെന്‍ എന്ന സംയുക്തം പ്രോസ്റ്റേറ്റ് അര്‍ബുദം തടയാന്‍ സഹായിക്കും

ലോകത്ത് പുരുഷന്മാരില്‍ നിര്‍ണയിക്കപ്പെടുന്ന അര്‍ബുദത്തില്‍ രണ്ടാം സ്ഥാനത്താണ് പ്രോസ്റ്റേറ്റ് അര്‍ബുദം. അര്‍ബുദമരണത്തിന്റെ പ്രധാനപ്പെട്ട രണ്ടാമത്തെ കാരണവും ആണിത്. ബ്രോക്കോളി പോലുള്ള ക്രൂസിഫെറസ് പച്ചക്കറികളുടെ ഉപയോഗം പ്രോസ്റ്റേറ്റ് അര്‍ബുദം തടയും എന്ന് ഒരു പഠനം പറയുന്നു. ബ്രോക്കോളിയില്‍ അടങ്ങിയ സള്‍ഫൊറാഫെന്‍ എന്ന സംയുക്തം പ്രോസ്റ്റേറ്റ് അര്‍ബുദം തടയാന്‍ സഹായിക്കുന്നതോടൊപ്പം നോണ്‍ കോഡിങ് ആര്‍എന്‍എ-കളെയും സ്വാധീനിക്കുന്നു. അര്‍ബുദ വളര്‍ച്ചയുടെയും വികാസത്തിന്റെയും അടിസ്ഥാനമായ ജനിതക ശാസ്ത്രത്തെക്കുറിച്ചുള്ള പഠനത്തില്‍ നിര്‍ണായകമായ ഒരു കാല്‍വെപ്പ് ആണിത്.

ഒരു തരം ജങ്ക് ഡിഎന്‍എ-കള്‍ ആണെന്ന് കരുതിയിരുന്ന നോണ്‍ കോഡിങ് ആര്‍എന്‍എ-കള്‍ക്ക് പ്രത്യേകിച്ച് പ്രാധാന്യമോ പ്രവര്‍ത്തനമോ ഇല്ലെന്നു മാത്രമല്ല അവ കോശങ്ങളെ അര്‍ബുദകാരി ആക്കുന്നതിലും അവ പടര്‍ത്തുന്നതിലും പ്രധാന പങ്കു വഹിക്കുന്നു എന്നതിന് കൂടുതല്‍ തെളിവുകളും ഈ പഠനത്തിലൂടെ ലഭിച്ചു. ആയിരക്കണക്കിന് വരുന്ന ഈ ആര്‍എന്‍എ-കള്‍ കോശങ്ങളുടെ ജീവശാസ്ത്രത്തിനും വികാസത്തിനും പ്രധാന പങ്കു വഹിക്കുന്നു. ഈ RNA-കള്‍ അര്‍ബുദം ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍ക്ക് കാരണമാകുന്നു.

പല കീമോ തെറാപ്പി മരുന്നുകളും ആരോഗ്യമുള്ള കോശങ്ങളെ ബാധിക്കുകയും നിരവധി പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. നോണ്‍ കോഡിങ് ആര്‍ എന്‍ എ കളെ നിയന്ത്രിക്കുക വഴി അര്‍ബുദകാരണമാകുന്ന കോശങ്ങളുടെ വളര്‍ച്ചയെ തടയാനും സാവധാനത്തിലാക്കാനും ഒരു പുതിയ മാര്‍ഗം ആണ് തെളിയുന്നത്. എങ്ങനെയാണു അര്‍ബുദം വ്യാപിക്കുന്നതെന്ന് മനസിലാക്കാനുള്ള വഴിത്തിരിവ് ആണ് ഈ പഠനം എന്ന് ഗ വേഷകര്‍ പറയുന്നു.

ബ്രോക്കോളിയില്‍ ധാരാളമായടങ്ങിയ ചില സംയുക്തങ്ങള്‍ നോണ്‍ കോഡിങ് RNA-കളില്‍ പ്രവര്‍ത്തിക്കും എന്ന് തെളിഞ്ഞു. അര്‍ബുദം തടയാനും ചികിത്സയിലൂടെ നിയന്ത്രിക്കാനും സഹായിക്കുന്ന ഭക്ഷണത്തിന്റെയോ മരുന്നുകളുടെയോ ഒരു പുതിയ മാര്‍ഗം ആണ് ഇത് തുറക്കുന്നത് LINC01116 എന്ന നോണ്‍ കോഡിങ് RNA, മനുഷ്യന്റെ പ്രോസ്റ്റേറ്റ് അര്‍ബുദ കോശത്തില്‍ നിയന്ത്രണാതീതമാണ്. ഇത് സള്‍ഫൊറാഫെന്‍ ഉപയോഗിച്ച ചികിത്സയിലൂടെ കുറക്കാന്‍ സാധിക്കും എന്ന് പഠനം തെളിയിച്ചു.

ഈ ആര്‍എന്‍എ-കളെ സാധാരണ ഗതിയിലാക്കാന്‍ സള്‍ഫൊറാഫെന്‍ ഉപയോഗിച്ച ചികിത്സയിലൂടെ കഴിഞ്ഞു എന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകയും ലിനസ് പോളിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് കോളേജ് ഓഫ് പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സയന്‍സസിലെ റിസര്‍ച്ച് അസോസി യറ്റുമായ ലോറാ ബീന്‍ പറഞ്ഞു. LINC01116-നെ വേര്‍തിരിച്ചപ്പോള്‍ പ്രോസ്റ്റേറ്റ് അര്‍ബുദ കോശങ്ങള്‍ ഒരു കോളനി ആയി മാറാനുള്ള സാധ്യത നാലു മടങ്ങ് കുറഞ്ഞതായി പഠനത്തിലൂടെ തെളിഞ്ഞു. നോണ്‍ കോഡിങ് ആര്‍ എന്‍ എ കളില്‍ ഭക്ഷണത്തിന്റെ സ്വാധീനം ഇതുവരെ വ്യക്തമായിരുന്നില്ല. ബ്രോക്കോളി പ്രോസ്റ്റേറ്റ് അര്‍ബുദം തടയും എന്ന ഒറിഗോണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി നടത്തിയ ഈ പഠന ഫലം ജേര്‍ണല്‍ ഓഫ് ന്യൂട്രിഷണല്‍ ബയോ കെമിസ്ട്രിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍