UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ബ്രൂക്‌ലിന്‍ തിയേറ്ററും, ബെര്‍മുഡ ട്രയാംഗിളും

Avatar

1876 ഡിസംബര്‍ 5
ബ്രൂക്‌ലിന്‍ തിയേറ്ററില്‍ അഗ്നിബാധ

ന്യുയോര്‍ക്ക് നഗരത്തിലെ പ്രശസ്തമായ ബ്രൂക്‌ലിന്‍ തിയേറ്ററില്‍ 1876 ഡിസംബര്‍ 5 ന് ഉണ്ടായ അഗ്നിബാധയില്‍ 300 ഓളം പേര്‍ കൊല്ലപ്പെട്ടു. തീപിടിത്തം നടക്കുമ്പോള്‍ തിയേറ്ററില്‍ ദി ടൂ ഓര്‍ഫന്‍സ് എന്ന നാടകം അരങ്ങേറുകയായിരുന്നു.

നാടകം കാണാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ചരിത്രത്തിലെ തന്നെ ഭയാനകമായ ഒരു തിയേറ്റര്‍ ദുരന്തമായാണ് ബ്രൂക്‌ലിന്‍ അപകടത്തെ രേഖപ്പെടുത്തിയിരിക്കുന്നത്.

1945 ഡിസംബര്‍ 5
ബെര്‍മുഡ ട്രയാംഗിളില്‍ ആദ്യത്തെ വിമാനദുരന്തം

ലൗഡര്‍ഡെയല്‍ എയര്‍ സ്‌റ്റേഷനില്‍ നിന്ന് 1945 ഡിസംബര്‍ 5 ന് യുഎസിന്റെ ടോര്‍പിഡോ ബോംബര്‍ വിമാനം പറന്നുപൊങ്ങുന്നു. മൂന്നു മണിക്കൂറിനുശേഷം ഈ ബോംബര്‍ വിമാനം തിരികെ എത്തുന്ന തരത്തിലായിരുന്നു ഷെഡ്യൂള്‍ നിശ്ചയിച്ചിരുന്നതെങ്കിലും, പിന്നീട് ഒരിക്കലും ആ വിമാനം തിരികെ എത്തിയില്ല. വിമാനത്തില്‍ നിന്ന് അവസാനമായി കിട്ടിയ സന്ദേശം റഡാറുമായുള്ള ബന്ധം തകരാറില്‍ ആകുന്നുവെന്നായിരുന്നു.

കിഴക്കന്‍ ഫ്‌ളോറിഡ തീരത്തിനും വടക്കന്‍ ബഹാമാസിനും ഇടയിലെവിടെയോ ആണ് വിമാനം എന്ന് മാത്രമെ റഡാര്‍ കേന്ദ്രങ്ങള്‍ക്ക് ഏറ്റവും ഒടുവിലായി മനസിലാക്കാന്‍ സാധിച്ചുള്ളൂ. ഉടന്‍ തന്നെ 13 മറൈന്‍ എയര്‍ക്രാഫ്റ്റുകള്‍ കാണാതായ വിമാനം തേടി ഇറങ്ങിയെങ്കിലും ശുഭകരമായി ഒന്നും സംഭവിച്ചില്ല. ആ വിമാനം എന്നന്നേക്കുമായി അപ്രത്യക്ഷമായി. ഇതിനുശേഷം ഒരുപാട് വിമാനങ്ങള്‍ ബര്‍മുഡ ട്രയാംഗിള്‍ എന്ന് രേഖപ്പെടുത്തിയ ഈ പ്രദേശത്ത് കാണാതായി.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍