UPDATES

എഡിറ്റര്‍

ലോകത്തിന്റെ കണ്ണീരായ ഉമ്രാന്‍ ദഖ്‌നീശിന്റെ സഹോദരന്‍ മരണത്തിനു കീഴടങ്ങി

പൊടിപടലത്തില്‍ മുങ്ങി രക്തമൊലിക്കുന്ന മുഖവുമായി അംബുലന്‍സിനുള്ളില്‍ ഒറ്റയ്ക്കിരിക്കുന്ന ആ അഞ്ചുവയസുകാരന്‍ സിറിയന്‍ ബാലന്‍; ഉമ്രാന്‍ ദഖ്‌നീശിന്റെ രൂപത്തിനു മുന്നില്‍ ലോകം ഇപ്പോഴും കണ്ണുനീര്‍ വാര്‍ക്കുകയാണ്…

ഭീകരത ഒരു രാജ്യത്തെ എത്രമേല്‍ നാശം വിതയ്ക്കുന്നുവെന്നതിന്റെ സാക്ഷ്യമായി മാറിയ ഉമ്രാന്‍, അവനെ സങ്കടപ്പെടുത്തുന്ന മറ്റൊരു ദുരന്തം അറിഞ്ഞു കാണുമോ എന്നറിയില്ല.

അവന്റെ ചേട്ടന്‍ കൊല്ലപ്പെട്ടിരിക്കുന്നു.

സിറിയന്‍ ഒബസെര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പ്രവര്‍ത്തകര്‍ പറയുന്നതനുസരിച്ച് ഈയാഴ്ച നടന്ന ബോംബ് വര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ അലി(ഉമ്രാന്റെ സഹോദരന്‍) കൊല്ലപ്പെട്ടു എന്നാണ്. അതേ ആക്രമണത്തില്‍ നിന്നാണ് ഉമ്രാന്‍ രക്ഷപ്പെട്ടതും. കൊല്ലപ്പെട്ട അലിക്ക് 10 വയസുമാത്രമായിരുന്നു പ്രായം.

വിശദമായി വായിക്കാം; http://goo.gl/ELHxa3

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍