UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാളയാര്‍ പെണ്‍കുട്ടികളുടെ സഹോദരനെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

കുട്ടി വീട്ടില്‍ സുരക്ഷിതനല്ലെന്ന ഉദ്യോഗസ്ഥ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

വാളയാര്‍ അട്ടപ്പള്ളത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടികളുടെ സഹോദരനെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടി വീട്ടില്‍ സുരക്ഷിതനല്ലെന്ന ഉദ്യോഗസ്ഥ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

52 ദിവസത്തെ ഇടവേളയിലാണ് ഈ കുട്ടിയുടെ രണ്ട് ചേച്ചിമാരെയും വീടിനുള്ളിലെ ഉത്തരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാമത്തെ പെണ്‍കുട്ടിയും മരിച്ചതോടെ അന്വേഷണം ഊര്‍ജ്ജിതമാക്കിയ പോലീസ് രണ്ട് കുട്ടികളും ലൈംഗിക പീഡനത്തിന് വിധേയരായ ശേഷമാണ് മരിച്ചതെന്ന് കണ്ടെത്തിയിരുന്നു. കുട്ടികളുടേത് കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. ആദ്യ കുട്ടി മരിച്ച ദിവസം രണ്ട് പേര്‍ മുഖം മറച്ച് വീട്ടില്‍ നിന്നും പോകുന്നത് കണ്ടെന്ന് ഇളയകുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു. പിന്നീട് ഈ കുട്ടിയെയും ലൈംഗികമായി പീഡിപ്പിക്കുകയും മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിലാണ് ആണ്‍കുട്ടി വീട്ടില്‍ സുരക്ഷിതനല്ലെന്ന നിഗമനത്തില്‍ ഉദ്യോഗസ്ഥര്‍ എത്തിച്ചേര്‍ന്നത്. കുട്ടികളുടെ മാതാപിതാക്കള്‍ക്ക് നേരെ പോലും സംശയത്തിന്റെ നിഴല്‍ നീളുന്ന അവസ്ഥയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതും ആണ്‍കുട്ടിയെ ഇവരുടെ അടുത്ത് നിന്നും മാറ്റാന്‍ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നു.

ചേച്ചിമാരുടെ മരണത്തിന് ശേഷം ഈ കുട്ടി സ്‌കൂളില്‍ പോയിട്ടില്ല. ചേച്ചിമാര്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടതിന്റെ ഷോക്ക് ഇനിയും മാറിയിട്ടില്ലാത്ത ഈ കുട്ടി മാനസിക അസ്വസ്ഥതയും കാണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍