UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിയമസഭയില്‍ ഉന്നയിക്കാമെന്ന പിസി ജോര്‍ജ്ജിന്റെ ഉറപ്പില്‍ 38 ദിവസത്തെ നിരാഹാര സമരം ശ്രീജിത്ത് അവസാനിപ്പിച്ചു

സഹോദരന്റെ മരണത്തിന് കാരണക്കാരായവരെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ശ്രീജിത്തിന്റെ സമരം

കഴിഞ്ഞ ഒന്നര വര്‍ഷമായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുകയും കഴിഞ്ഞ 38 ദിവസമായി നിരാഹാരം കിടക്കുകയും ചെയ്യുന്ന ശ്രീജിത്ത് പിസി ജോര്‍ജ്ജ് എംഎല്‍എ-യുടെ ഉറപ്പിന്‍മേല്‍ നിരാഹാരം അവസാനിപ്പിച്ചു. തന്റെ സഹോദരന്റെ മരണത്തിന് കാരണക്കാരായവരെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ശ്രീജിത്തിന്റെ സമരം.

Read: ഒരു മകനെ കൊന്നു; ഒരാളെ അപകടത്തില്‍പ്പെടുത്തി; ഇളയവന്‍ നീതിക്കായി മരണം കാത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍

രാഷ്ട്രീയ പാര്‍ട്ടികളോ മുഖ്യധാരാ മാധ്യമങ്ങളോ ഈ അടുത്ത ദിവസം വരെ ശ്രീജിത്തിനെ ശ്രദ്ധിച്ചിരുന്നില്ല. ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ശ്രീജിത്തിന്റെ സമരം ചര്‍ച്ചയായതോടെ നടിയും ആക്റ്റിവിസ്റ്റുമായ പാര്‍വ്വതി ഇന്ന് വനിതാ ദിനത്തില്‍ ശ്രീജിത്തിനോടും അമ്മയോടും ഐക്യദാര്‍ദ്യം പ്രഖ്യാപിച്ച് സമരവേദിയില്‍ എത്തിയിരുന്നു. കുറച്ചു മുമ്പ് എം എല്‍ എ പി സി ജോര്‍ജ്ജ് ശ്രീജിത്തിനെ കാണാന്‍ എത്തുകയും ചൊവ്വാഴ്ച ശ്രീജിത്തിന്റെ വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും അതുകൊണ്ട് നിരാഹാരം അവസാനിപ്പിക്കണം എന്നു ആവശ്യപ്പെടുകയും ചെയ്തു. എം എല്‍ എ യുടെ ഉറപ്പിനെ തുടര്‍ന്നു ശ്രീജിത്ത് തല്‍ക്കാലം നിരാഹാരം അവസാനിപ്പിക്കുകയായിരുന്നു.

Read: മകന്റെ ജീവനുവേണ്ടി അമ്മ; ഈ വനിതാ ദിനത്തില്‍ ഞങ്ങളുമുണ്ട് അവര്‍ക്കൊപ്പം
Read: മുഖ്യമന്ത്രീ, ഈ അമ്മ കരഞ്ഞുപറയുകയാണ്, ഒരു മകനെ കൂടി അവര്‍ക്ക് നഷ്ടപ്പെടരുത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍