UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബ്രസ്സല്‍സ് ആക്രമണം: രക്ഷപ്പെട്ട ചാവേര്‍ പിടിയില്‍

അഴിമുഖം പ്രതിനിധി

ഇന്നലെ ബല്‍ജിയം തലസ്ഥാനമായ ബ്രസ്സല്‍സിലെ വിമാനത്താവളത്തില്‍ നടന്ന ഇരട്ട ചാവേറാക്രമണത്തില്‍ പങ്കെടുത്തുവെന്ന് പൊലീസ് സംശയിക്കുന്ന നജീം ലാചറൗയി അറസ്റ്റിലായിയെന്ന് ബല്‍ജിയം മാധ്യമമായ ഡിഎച്ചിന്റെ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചാവേറുകള്‍ക്കൊപ്പം ഇയാള്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് സിസിടിവിയില്‍ നിന്നും ലഭിച്ചിരുന്നു.

ആക്രമണ ശേഷം രക്ഷപ്പെട്ട ഇയാള്‍ക്കുവേണ്ടി വ്യാപക തെരച്ചില്‍ നടത്തിവരികയായിരുന്നു.

പാരീസ് ആക്രമണകാരികള്‍ 2015-ല്‍ ഉപയോഗിച്ചിരുന്ന വീട്ടുകളില്‍ നിന്ന് ഇയാളുടെ ഡിഎന്‍എ പൊലീസിന് ലഭിച്ചിരുന്നു. കൂടാതെ സാലാ അബ്ദെസ്ലാമിനൊപ്പം കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഹങ്കറിയിലേക്ക് യാത്ര നടത്തുകയും ചെയ്തിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍