UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബ്രസല്‍സ് ഭീകരാക്രമണം; ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തു

അഴിമുഖം പ്രതിനിധി

ബല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ മൂന്നിടത്ത് നടന്ന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ഐഎസുമായി ബന്ധമുള്ള അമാഖ് ഏജന്‍സിയാണ് ഇതുസംബന്ധിച്ച് പ്രസ്താവനയിറക്കിയത്. മെട്രോ സ്‌റ്റേഷനിലുമുണ്ടായ സ്‌ഫോടന പരമ്പരയില്‍ 36 പേര്‍ മരിക്കുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാജ്യത്ത് മൂന്നു ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു.

ഇന്നലെ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 ഓടെയാണ് സ്‌ഫോടനം ഉണ്ടായത്.ബ്രസ്സല്‍സിലെ സാവെന്റം വിമാനത്താവളത്തിലും മെട്രോ സ്‌റ്റേഷനിലുമാണ് ഭീകരാക്രമണങ്ങള്‍ ഉണ്ടായത്. വിമാനത്താവളത്തിലുണ്ടായത്. ചാവേര്‍ ആക്രമണമാണ് നടന്നതെന്നു കരുതുന്നു.പാരീസില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ 130 പേരുടെ മരണത്തിന് കാരണമായ ആക്രമണത്തിന്റെ സൂത്രധാരന്‍ സാലാ അബ്ദെസ്ലാമിനെ നാലുദിവസം മുമ്പ് ബ്രസ്സല്‍സില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ബല്‍ജിയം ഭീകരാക്രമണ മുന്നറിയിപ്പ് നല്‍കിയിരുന്നു. പാരീസില്‍ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ബ്രസ്സല്‍സിലെ ആക്രമണത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ 1,600 പൊലീസുകാരെ ഫ്രാന്‍സ് വിന്യസിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍