UPDATES

ട്രെന്‍ഡിങ്ങ്

ബിഎസ്എഫ് ജവാന്‍ തേജ്ബഹാദൂര്‍ യാദവിനെ സര്‍വീസില്‍ നിന്നും പുറത്താക്കി

അച്ചടക്കലംഘനം ആരോപിച്ചാണു പുറത്താക്കല്‍

സേനയില്‍ നിന്നും ലഭിക്കുന്ന മോശം ഭക്ഷണത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കൂടി പരാതി പറഞ്ഞ ബിഎസ്ഫ് ജവാന്‍ തേജ്ബഹാദൂര്‍ യാദവിനെ സര്‍വീസില്‍ നിന്നും പുറത്താക്കി. ആഭ്യന്തര അന്വേഷണത്തില്‍ ഗുരുതരമായ അച്ചടക്കലംഘനം ജവാന്റെ ഭാഗത്തു നിന്നും ഉണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുറത്താക്കല്‍തീരുമാനം കൈക്കൊണ്ടതെന്നാണു ബിഎസ്എഫ് അറിയിച്ചത്. ഇന്നാണു തേജ് ബഹാദൂറിനെ പുറത്താക്കാനുള്ള തീരുമാനം എടുത്തത്.

ഈ വര്‍ഷം ജനുവരി 9 നാണ് കശ്മീരില്‍ സേവനം അനുഷ്ഠിച്ചു പോന്നിരുന്ന തേജ്ബഹാദൂര്‍ യാദവ് ജവാന്‍മാര്‍ക്കു കിട്ടുന്ന മോശം ഭക്ഷണത്തെ കുറിച്ച് വീഡിയോ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തത്. സീനിയര്‍ ഉദ്യോഗസ്ഥരാണ് ഈ കാര്യത്തില്‍ കുറ്റക്കാരെന്നും തേജ് ബഹാദൂര്‍ ആരോപിച്ചിരുന്നു.

ഈ വീഡിയോ വൈറലായതിനു പിന്നാലെ തേജ് ബഹാദൂറിനെ കാണാനില്ലെന്ന പരാതി വന്നിരുന്നു. ഇയാള്‍ അമിത മദ്യപാനിയാണെന്നും പാക് ചാരനാണെന്നും സൈന്യത്തില്‍ നിന്നും കേന്ദ്രസര്‍ക്കാരിന്റ ഭാഗത്തു നിന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനിടയില്‍ തേജ്ബഹാദൂറിനെ കാണാനില്ലെന്നു കാണിച്ചു ഭാര്യ പരാതി നല്‍കിയിരുന്നു. തേജ്ബഹാദൂര്‍ സര്‍വീസില്‍ നിന്നും സ്വയം പിരിഞ്ഞുപോകാന്‍ അപക്ഷ നല്‍കിയെങ്കിലും ബിഎസ്എഫ് അപേക്ഷ നിരാകരിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍