UPDATES

ഉസ്താദ് ബിസ്മില്ല ഖാന്റെ ഷെഹനായികള്‍ മോഷണം പോയി

അഴിമുഖം പ്രതിനിധി

ഒരു സംഗീതോപകരണത്തെ ജനകീയമാക്കി മാറ്റുകയും ആ ഉപകരണത്തില്‍ മാത്രം ജീവിക്കുകയും ചെയ്ത ഉസ്താദ് ബിസ്മില്ല ഖാന്റെ അഞ്ച് ഷെഹനായികളാണ് ഉസ്താദിന്റെ മകന്‍ കാസിം ഹസ്സന്റെ വരാണസിയിലെ വീട്ടില്‍ നിന്നും മോഷണം പോയത്. ഞായറാഴ്ച വൈകിട്ടാണ് ഷെഹനായികള്‍ മോഷണം പോയതായി ശ്രദ്ധയില്‍പ്പെട്ടതെന്ന് ഉസ്താദിന്റെ ചെറുമകന്‍ റാസി ഹസന്‍ പറഞ്ഞു. 

കാണാതായവയില്‍ നാലെണ്ണം വെള്ളിയില്‍ തീര്‍ത്ത ഷെഹനായികളാണ്. ഒരെണ്ണം തടിയിയില്‍ തീര്‍ത്ത് വെള്ളി പൂശിയത്. ഇവ കൂടെതെ ഇന്യത്ത് ഖാന്‍ പുരസ്‌കാരമായി കിട്ടിയ വെള്ളി പാത്രവും രണ്ടു സ്വര്‍ണവളകളും മോഷണം പോയവയില്‍ പെടുന്നുണ്ട്. ഉത്തര്‍പ്രദേശിലെ ക്ഷേത്രനഗരിയായ ദാല്‍മാണ്ഡിയിലെ വീട്ടിലാണു മോഷണം നടന്നിരിക്കുന്നത്. സറയ് ഹര്‍ഹയിലെ പരമ്പരാഗത വസതയില്‍ നിന്നും ഉസ്താദിന്റെ കുടുംബം അടുത്തിടെയാണു ദാല്‍മാണ്ഡിയിലേക്കു തമാസം മാറ്റിയത്. കഴിഞ്ഞ മാസം 30 നു പഴയ വീട്ടില്‍ കുറച്ചു ദിവസം തങ്ങിയശേഷം തിരികെ എത്തിയപ്പോഴാണ് വീടിന്റെ വാതില്‍ പൂട്ട് തകര്‍ത്ത നിലയില്‍ കാണുന്നത്. തുടര്‍ന്നുള്ള പരിശോധനയിലാണു ഷെഹനായികള്‍ മോഷണം പോയ വിവരം മനസിലാകുന്നത്.

കുടംബം നല്‍കിയ പരാതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും മോഷ്ടാക്കളെയോ മോഷണ വസ്തുക്കളോ കണ്ടെത്താനായിട്ടില്ലെന്നാണു വരാണസി സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് നിതന്‍ ത്രിവേദി അറിയിച്ചത്.

ഞങ്ങളെ സംബന്ധിച്ച് ഏറെ മൂല്യമുള്ളവയായിരുന്നു ആ നഷ്ടപ്പെട്ട ഷഹനായികള്‍ .നഷ്ടപ്പെട്ടവയില്‍ നാലെണ്ണം അദ്ദേഹത്തിനു മുന്‍ പ്രധാനമന്ത്രി പി വി നരസിംഹ റാവു, കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍, മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാു പ്രസാദ് യാദവ്, മുംബൈയില്‍ നിന്നുള്ള ആരാധകന്‍ ശൈലേഷ് ഭഗവത് എന്നിവര്‍ സമ്മാനിച്ചവയായിരുന്നു. എന്നാല്‍ ഇവ നാലും അദ്ദേഹത്തിനു സമ്മാനമായി കിട്ടിയവയാണ്, എന്നാല്‍ തടിയില്‍ തീര്‍ത്തു വെള്ളി പൂശിയ ഒന്നു നഷ്ടമായിട്ടുണ്ട്. അതദ്ദേഹത്തിനു പുരസ്‌കാരമായി കിട്ടിയതാണ്, ഞങ്ങള്‍ക്കത് അദ്ദേഹത്തിന്റെ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും പ്രതീകമാണ്. മുഹറം ഘോഷയാത്രയില്‍ ആ ഷെഹനായി ആയിരുന്നു അദ്ദേഹം വായിച്ചിരുന്നത്. ദാദാജി ഞങ്ങള്‍ക്കൊപ്പം ഇല്ല, ഇപ്പോള്‍ അദ്ദേഹത്തിന്റെ വാദ്യോപകരണങ്ങളും നഷ്ടമായിരിക്കുന്നു; റാസി ഹസന്‍ ദി ഹിന്ദുവിനോടു പറഞ്ഞു.

ഈ മോഷണ വാര്‍ത്ത മറ്റൊരു വിവാദത്തിനു കാരണമാകാം. ഉസ്താദിന്റെ പേരില്‍ ഒരു മ്യൂസിയം വേണമെന്നത് കുടുംബത്തിന്റെ നിരന്തരമായ ആവശ്യമാണ്. അദ്ദേഹത്തിനു കിട്ടിയ പുരസ്‌കാരങ്ങള്‍, ഉപയോഗിച്ചിരുന്ന ഷെഹനായികള്‍, ഉസ്താദുമായി ബന്ധപ്പെട്ട മറ്റു വസ്തുതകള്‍ എല്ലാം സൂക്ഷിക്കുന്നതിന് ഒരു സംരക്ഷണ കേന്ദ്രമെന്ന നിലയിലാണ് മ്യൂസിയത്തിന്റെ ആവശ്യകത ഉയര്‍ത്തിയിരുന്നത്. ഇതാദ്യമായല്ല ഉസതാദിന്റെ ഷെഹനായി മോഷണം പോകുന്നതും. ദാദാജിയുമായി ബന്ധപ്പെട്ട മറ്റു വസ്തുക്കളെങ്കിലും സംരക്ഷിക്കാന്‍ ഒരു മ്യൂസിയം ഇനിയെങ്കിലും നിര്‍മിക്കാന്‍ തോന്നണമെന്നാണ് ഇപ്പോഴും അഭ്യര്‍ത്ഥിക്കുന്നത്; റാസി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍