UPDATES

സയന്‍സ്/ടെക്നോളജി

മോബി ക്യാഷ് മൊബൈല്‍ വാലറ്റുമായ് ബിഎസ്എന്‍എല്‍; ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണും ആവശ്യമില്ല

ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ പുതിയ പദ്ധതി

ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് മോബി ക്യാഷ് മൊബൈല്‍ വാലറ്റുമായ് ബിഎസ്എന്‍എല്‍. ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണും ആവശ്യമില്ലാത്ത ഈ സംവിധാനം എസ്ബിഐയുമായി ചേര്‍ന്നാണ് ബിഎസ്എന്‍എല്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ പുതിയ പദ്ധതി.

50,000-ഓളം വരുന്ന ബിഎസ്എന്‍എല്‍ കസ്മര്‍ സര്‍വീസ് സെന്ററുകളിലൂടെ മൊബൈല്‍ വാലറ്റിലേക്ക് പണമടയ്ക്കാനും എടുക്കാനും സഹായിക്കുന്ന സേവന സംവിധാനമാണ് മോബി ക്യാഷ് മൊബൈല്‍ വാലറ്റില്‍ ഒരുക്കിയിരിക്കുന്നത്. വിവിധ ബില്ലുകള്‍ അടയ്ക്കാനും, ഐഎഫ്എസ്‌സി കോഡുപയോഗിച്ച് ബാങ്കില്‍ പണം അടയ്ക്കാനും ഈ സംവിധാനത്തിലൂടെ കഴിയും. ഇടപാടുകള്‍ക്ക് 0.5 മുതല്‍ മൂന്നു ശതമാനം വരെ സര്‍വീസ് ചാര്‍ജായിരിക്കും ബിഎസ്എന്‍എല്‍ ഈടാക്കുക.

ഈ സംവിധാനത്തിന്റെ പ്രവര്‍ത്തന ശൈലിയെന്നത് ഒരു നിശ്ചിത സംഖ്യ മോബി ക്യാഷ് മൊബൈല്‍ വാലറ്റില്‍ നിക്ഷേപിച്ചാല്‍ വ്യാപാരങ്ങള്‍ക്കോ പണവനിമയത്തിനോ ഉപയോഗിക്കാമെന്നതാണ്. ബിഎസ്എന്‍എല്‍ മൊബൈല്‍ നമ്പരായിരിക്കും് ഉപഭോക്താവിന്റെ മേല്‍വിലാസമായി രേഖപ്പെടുത്തുക.

ബിഎസ്എന്‍എല്‍ ഓഫീസുകളിലൂടെ ഇതിനായ് നേരിട്ട് പണം നിക്ഷേപിക്കാം. നിക്ഷേപിച്ച പണം ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതിന് ആന്‍ഡ്രോയ്ഡ് ഫോണുള്ളവര്‍ *511-ലേക്കും അല്ലാത്തവര്‍ 51516 എന്ന നമ്പറിലേക്ക് വിളിക്കുകയോ എസ്എംഎസ് അയ്ക്കുകയോ ചെയ്താല്‍ മതിയാകും. ബിഎസ്എന്‍എല്‍ മൊബൈല്‍ വരികാര്‍ അല്ലാത്തവര്‍ വിളിക്കേണ്ട നമ്പര്‍ 9418399999-ആണ്. അവര്‍ക്ക് ഇടപാടുകള്‍ എങ്ങനെ നടത്താമെന്ന് ഫോണിന്റെ നിര്‍ദേശങ്ങള്‍ എത്തും.

ബിഎസ്എന്‍എല്ലിന്റെ 4ജി സേവനം മാര്‍ച്ചില്‍ കേരളത്തിലെത്തും. കേരളത്തിലെ ബിഎസ്എന്‍എല്‍ പ്രവര്‍ത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായി ആയിരം കേന്ദ്രങ്ങളില്‍ വൈ-ഫൈ ഹോട്ട് സ്‌പോട്ട് സേവനവും മാര്‍ച്ചോടെ തന്നെ ലഭ്യമാക്കും. ഈ കേന്ദ്രങ്ങളില്‍ 4ജിയേക്കാള്‍ വേഗതയില്‍, മൂന്ന് ജിബി ശേഷിയോടെയായിരിക്കും ഉപഭോക്താകള്‍ക്ക് സേവനം ലഭിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍