UPDATES

ഒരു രൂപയ്ക്ക് ഒരു ജിബി ഡാറ്റ; ജിയോയെ വെല്ലുവിളിച്ചു ബിഎസ്എന്‍എല്‍

അഴിമുഖം പ്രതിനിധി

ഉപഭോക്താകള്‍ക്ക് ഒരു രൂപയ്ക്ക് 1 ജിബി ഡാറ്റ, ബ്രോഡ്ബാന്‍ഡ് വേഗതയില്‍ നല്‍കാന്‍ ബിഎസ്എന്‍എല്‍ ഒരുങ്ങുന്നു. ബിഎസ്എന്‍എല്‍-ന്റെ പുതിയ ഓഫര്‍ വെല്ലുവിളിയാകുന്നത് റിലയന്‍സ് ജിയോയ്ക്കാണ്. രാജ്യത്ത് 4ജി വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന റിലയന്‍സ് ജിയോയെ ഞെട്ടിക്കുന്ന ഓഫറുകളാണ് ബിഎസ്എന്‍എല്‍ ഒരുക്കുന്നതെന്നാണ് സൂചന. വയര്‍ലൈന്‍ ബ്രോഡ്ബാന്‍ഡിന്റെ പ്രചരണാര്‍ഥമായിട്ടാണ് ബിഎസ്എന്‍എല്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഒരു മാസത്തേക്കുള്ള 249 രൂപയുടെ ബ്രോഡ്ബാന്‍ഡ് പ്ലാനാണ് ബിഎസ്എന്‍എല്‍ ഒരുക്കുന്നത്. ഈ മാസം 9 മുതല്‍ പുതിയ ഓഫര്‍ പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നത്. 2 എംബിപിഎസ് വേഗതയുള്ള പ്ലാന്‍ മാസം മുഴുവന്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവര്‍ക്ക് 249 രൂപക്ക് 300 ജിബി ഡാറ്റ കൈമാറ്റം നടത്താന്‍ സാധിക്കും. അതായത്, 1 ജിബി ഡാറ്റ ഉപയോഗിക്കുന്നതിന് ഒരു രൂപയ്ക്കു താഴെ മാത്രമായിരിക്കും ചിലവ്.

പരിധികളില്ലാത്ത ബ്രോഡ്ബാന്‍ഡ് ഡാറ്റ അനുഭവിക്കാമെന്നാണ് പുതിയ ഓഫറിനെപ്പറ്റി ബിഎസ്എന്‍എല്‍-ന്റെ പ്രഖ്യാപനം. പുതിയ ഓഫറില്‍ വന്‍ പ്രതീക്ഷയാണ് ബിഎസ്എന്‍എല്ലിനുള്ളത്‌. ബ്രോഡ്ബാന്‍ഡിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് ബിഎസ്എന്‍എല്‍ ചെയര്‍മാനും എംഡിയുമായ അനുപം ശ്രീവാസ്തവ കരുതുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍