UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിഎസ്എന്‍എല്ലിനെ തളര്‍ത്തുമ്പോള്‍ സംഭവിക്കുന്നത് ബി എസ് എന്‍ എല്ലിനെ ഇങ്ങനെ കുറ്റം പറയാന്‍ വരട്ടെ

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

അമൃത വിനോദ് ശിവറാം

എം ബി സന്തോഷ് എഴുതിയ ബി.എസ്.എന്‍.എല്‍ ഇങ്ങനെ നടത്തി നടത്തി എന്നാണ് സാര്‍ വില്‍ക്കുന്നത്? എന്ന ലേഖനത്തിന് ഒരു മറുപടി

എം.ബി സന്തോഷ് അഴിമുഖത്തില്‍ ബി.എസ്സ്.എന്‍.എല്‍ അധികൃതരുടെ അനാസ്ഥയെപ്പറ്റി എഴുതിയതു വായിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ സ്ഥാപനത്തെപ്പറ്റിയുള്ള ജനങ്ങളുടെ പൊതുവികാരത്തില്‍ നിന്നുണ്ടാകുന്നതാണ്. ബിഎസ്എന്‍എല്ലിനെ ഒരിക്കല്‍പ്പോലും കുറ്റം പറയാത്ത ഭാരതീയര്‍ ഉണ്ടാകില്ല എന്ന് ഉറച്ച് വിശ്വസിച്ചുകൊണ്ട് തന്നെ പറയട്ടെ, കുറ്റവും കുറവും ആവശ്യത്തിലധികം ഉള്ള ഒരു പൊതുമേഖലാ സ്ഥാപനം തന്നെയാണ് രാജ്യത്തിന്റെ സ്വന്തം ബിഎസ്എന്‍എല്‍. എന്നാല്‍ ആ കുറ്റം എങ്ങനെയാണ് ഉണ്ടായത്? ഇപ്പോഴും ആ കുറ്റങ്ങള്‍ നികത്താനാവാതെ നിലനില്‍ക്കുന്നത് എന്തു കൊണ്ട്? ഇതെല്ലാം നമ്മള്‍ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. ലാന്‍ഡ് ഫോണും നെറ്റും കട്ടാവുമ്പോള്‍ ബിഎസ്എന്‍എല്ലിനെ കുറ്റം പറയുക സ്വാഭാവികം. അതു നന്നാക്കാന്‍ കാലതാമസമെടുക്കുമ്പോള്‍ മോശം സേവനമാണെന്ന് പറയുന്നതില്‍ ചില ശരികളും തെറ്റും അടങ്ങിയിട്ടുണ്ട്. ശരികള്‍ എന്നും നമ്മുടെ സ്വന്തമായതുകൊണ്ട് അതിനെപ്പറ്റി പറഞ്ഞു കാടുകയറുന്നില്ല. എന്നാല്‍ ആ തെറ്റുകളിലെ വസ്തുതകളെന്തെന്ന് അറിയുകയും വേണം.

ബിഎസ്എന്‍എല്ലിനോട് രാജ്യത്തെ ജനങ്ങള്‍ക്ക് പ്രത്യേകിച്ചും കേരളീയര്‍ക്ക് പ്രതിപത്തിയുണ്ട്. എന്നാല്‍ ആ പ്രതിപത്തി തിരികെ സേവനമായി നല്‍കാന്‍ ഈ സ്ഥാപനത്തിന് കഴിയുന്നില്ല. അതിന് പിന്നില്‍ സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ മാത്രമാണെന്ന് വിശ്വസിക്കാന്‍ നമ്മുടെ ചിന്താശേഷിയെ കുറച്ച് ഉപയോഗിച്ചാല്‍ മതി. എന്നാല്‍ അതിനും അപ്പുറത്തേക്ക് ചിന്തിച്ചാല്‍ കഴിഞ്ഞ പത്തുവര്‍ഷത്തിലേറെ രാജ്യം ഭരിച്ച് മുടിപ്പിച്ച ചില സംപൂജ്യരുടെ മുഖമായിരിക്കും ഓര്‍മ്മ വരിക. മാറി വന്ന ഓരോ സര്‍ക്കാരും നടത്തിയ ടെലികോം നയങ്ങളുടെ (അഴിമതിയുടെ) പരിണിത ഫലമാണ് ഇന്ന് പ്രതിപത്തിയുള്ള നാട്ടുകാരും സ്ഥാപനവും അനുഭവിച്ചു കൊണ്ടിരിക്കുന്നത്.

2000-ല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോം വിഭജിച്ച് ബിഎസ്എന്‍എല്‍ ആക്കുമ്പോള്‍ കരുതല്‍ ധനമായി 44,000 കോടി രൂപയിലേറെയാണ് കയ്യിലുണ്ടായിരുന്നത്. പിന്നീട് കാലഹരണപ്പെട്ട പല ഉപകരണങ്ങളും ടെക്‌നോളജികളും വാങ്ങാനെന്ന പേരില്‍ ആ ധനം നശിപ്പിച്ചത് സര്‍ക്കാരാണ്. അതിന്റെ ഉത്തമ ഉദാഹരണമാണ് 2009-ല്‍ അന്നത്തെ ടെലികോം മന്ത്രി രാജ കാലഹരണപ്പെട്ട ബ്രോഡ് ബാന്‍ഡ് സ്‌പെക്ട്രവും, വൈമാക്‌സ് ഉപകരണങ്ങളും നിര്‍ബന്ധ പൂര്‍വ്വം ബിഎസ്എന്‍എല്ലിന്റെ തലയില്‍ കെട്ടി വച്ചത്. ഒരിക്കലും ലാഭകരമാകില്ലെന്ന് അറിയാമായിരുന്നിട്ടും മന്ത്രി ആ പാതകം ചെയ്തത് ഒരുവിത്ത് വാടിയാല്‍ പുതിയ പത്ത് വിത്തുകള്‍ക്ക വളരാന്‍ പാകത്തിന് സൗകര്യം ഒരുക്കുക എന്ന നടപടിയുടെ ഭാഗമായിരുന്നെന്ന് വ്യക്തം(അവ വഷവിത്തുക്കളായിരുന്നു എന്ന് മാത്രം). ആ ഉപകരണങ്ങളൊക്കെ ഇപ്പോഴും പലസംസ്ഥാനങ്ങളിലും പെട്ടി പോലും പൊട്ടിക്കാതെ (ഭദ്രമായി) കിടക്കുന്നുണ്ട്.

ഇരുപത്തൊന്ന് സര്‍ക്കിളുകളായി തിരിച്ചിട്ടുള്ള ഈ സ്ഥാപനം 7000 കോടിക്കടുത്ത് നഷ്ടത്തിലാണ് ഇന്ന് പ്രവര്‍ത്തിക്കുന്നത്. അതില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന മൂന്ന് സര്‍ക്കിളുകളില്‍ ഒന്ന് കേരളമാണ്. സ്ഥാപനം 396 കോടി ലാഭത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തൊട്ട് പിന്നിലുള്ള ജമ്മുവില്‍ 9 കോടിയും ഒറീസ്സയില്‍ 5 കോടിയുമാണ് ലാഭം(എന്തു കൊണ്ട് ജമ്മുവും, ഒറീസ്സയുമെന്ന് ചിന്തിച്ചു നോക്കുക, ഉത്തരം കിട്ടും). ജനങ്ങളുടെ പ്രതിപത്തി ഒന്നുകൊണ്ടു മാത്രമല്ല ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയും അതിനു പിന്നിലുണ്ടെന്ന് വേണം കരുതാന്‍. ജനങ്ങളുടെ പ്രതിപത്തി മാത്രമാണ് പൊതുമേഖലകളെ ലാഭകരമാക്കുന്നതും നിലനിര്‍ത്തുന്നതുമെങ്കില്‍ കുറച്ച് കെഎസ്ആര്‍ടിസിക്കു കൂടി കൊടുത്ത് രക്ഷപെടുത്തണമെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. സര്‍ക്കാര്‍ തലത്തില്‍ നിന്നുണ്ടായിട്ടുള്ള തൊഴിലാളി വിരുദ്ധവും, കോര്‍പ്പറേറ്റുകളെ വളര്‍ത്തിക്കൊണ്ട് സ്ഥാപനത്തിന്റെ നട്ടെല്ല് ചവുട്ടി ഒടിക്കുക എന്ന വിവേചനപരമായ നിലപാടുകളുടെയും രക്തസാക്ഷിയാണ് ബിഎസ്എന്‍എല്‍.

ലാന്‍ഡ് ഫോണും ഇന്റര്‍നെറ്റും കേടായാല്‍ ഉപഭോക്താവിന് ആവശ്യമായ സേവനം നല്‍കുന്നതില്‍ സ്ഥാപനം വീഴ്ച വരുത്തുന്നു എന്നത് വാസ്തവം തന്നെയാണ്. ആ വാസ്തവത്തിലേക്ക് സ്ഥാപനം എത്തിപ്പെട്ടതിനും കാരണങ്ങള്‍ പലതാണ്. ഇരുപതും മുപ്പതും വര്‍ഷം മുന്‍പ് ഭുമിക്കടിയിലിട്ടിരിക്കുന്ന കോപ്പര്‍ കേബിളുകള്‍ വഴിയാണ് ഇന്നും ലാന്‍ഡ് കണക്ഷനുകള്‍ നമുക്ക് ലഭ്യമാകുന്നത്. കേബിളുകളുടെ കാലപ്പഴക്കം കൊണ്ട് കേടുപാടുകള്‍ സംഭവിക്കുക സാധാരണമാണ്. എന്നാല്‍ റോഡരിക് കുഴിച്ച് റിപ്പയര്‍ ചെയ്യാന്‍ ബിഎസ്എന്‍എല്ലിനെ തദ്ദേശസ്വയം ഭരണ വകുപ്പുകളോ, പിഡബ്ല്യുഡി യോ അനുവദിക്കാറില്ല എന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അത്തരം സാഹചര്യങ്ങളുണ്ടായാല്‍ സ്വകാര്യ ടെലികോം സേവന ദാതാവിന് റോഡല്ല നാടുമുഴുവന്‍ കുഴിക്കാനുള്ള അനുവാദം കിട്ടുന്നുമുണ്ട്.

ലാന്‍ഡ്‌ലൈന്‍ കണക്ഷനുകളുടെ മാസവാടക നഗര പ്രദേശങ്ങളില്‍ ഫ്രീ കോളുകളുള്‍പ്പടെ 160 രൂപയാണ്. അത് ഗ്രാമ പ്രദേശങ്ങളിലാകുമ്പോള്‍ പിന്നെയും കുറയും. അങ്ങനെ നോക്കുമ്പോള്‍ വര്‍ഷം വാടക ഇനത്തില്‍ കിട്ടുന്നത് 2000 രൂപയില്‍ താഴെ, വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം ഫോണ്‍ കേടായാല്‍ അത് നന്നാക്കാന്‍ സ്ഥാപനത്തിന് വരുന്ന ചെലവും കണക്കു കൂട്ടിയാല്‍ നഷ്ടം തന്നെയാണ് ബാക്കി. പത്ത് വര്‍ഷമായി മൊബൈല്‍ സര്‍വ്വീസ് നടത്തുന്ന സേവന ദാതാക്കള്‍ ആര്‍ക്കും ഹാന്‍ഡ് സെറ്റ് നല്‍കാറില്ല. മൊബൈല്‍ ഉപയോഗിക്കുന്ന ഒരു വ്യക്തി ആയിരങ്ങളും പതിനായിരങ്ങളും മുടക്കി വങ്ങുന്ന ഹാന്‍ഡ് സെറ്റ് കുറഞ്ഞത് ആറ് പ്രാവശ്യമെങ്കിലും പത്ത് വര്‍ഷത്തിനിടെ മാറ്റിയിട്ടുണ്ടാകും. അവിടെയാണ് വൈകിയാല്‍പ്പോലും ബിഎസ്എന്‍എല്‍, ഉപഭോക്താക്കള്‍ക്ക് വര്‍ഷങ്ങളായി ലാന്‍ഡ് ഫോണ്‍ ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്ത് സൗജന്യ സേവനം നല്‍കുന്നത്. നല്ലൊരു ഹോട്ടലില്‍നിന്ന് ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ 160 രൂപകൊണ്ട് കഴിയാത്ത ഈ കാലഘട്ടത്തിലാണ് മാസം 160 രൂപക്ക് ബിഎസ്എന്‍എല്‍ ഫോണ്‍ സേവനം നല്‍കുന്നത്. മാത്രവുമല്ല ഓള്‍ ഇന്ത്യ ഫ്രീ റോംമിങ്ങും, ഫ്രീ നൈറ്റ് കോളും എന്ന പുതിയ പദ്ധതി പ്രകാരം 2015-ല്‍ 30000 പുതിയ ലാന്‍ഡ് ഫോണ്‍ കണക്ഷനുകള്‍ നല്‍കാന്‍ കഴിഞ്ഞതായും ഉദ്യോഗസ്ഥര്‍ പറയുന്നു.

അടിസ്ഥാനജോലികള്‍ ചെയ്യുന്ന തൊഴിലാളികളുടെ അഭാവവും, തൃപ്തികരമാല്ലാത്ത അവരുടെ വേതനവും മൂലം ജോലിയില്‍ അനാസ്ഥകള്‍ നടക്കുന്നുണ്ട്. മത്രവുമല്ല വയര്‍ലൈനിലുപയോഗിക്കുന്ന കോപ്പര്‍ കേബിളുകളുടെ പരിമിതമായ ലഭ്യതയും ഉയര്‍ന്ന വിലയും സ്ഥാപനത്തിന് താങ്ങാവുന്നതിലും അധികമാണ്. അതുകൊണ്ട് തന്നെ കാലക്രമത്തില്‍ നമ്മുടെ വയര്‍ലൈന്‍ ഫോണുകള്‍ നിശബ്ദരായെന്നുവരും. എന്തു തന്നെ ആയാലും രാജ്യത്തെ വയര്‍ലൈന്‍ ഉപഭോക്താക്കളില്‍ 60%വും ഇപ്പോഴും ബിഎസ്എന്‍എല്‍ ആണ് ഉപയോഗിക്കുന്നത്്. യാതൊരു തടസ്സവും കൂടാതെ ഇന്റര്‍നെറ്റ് ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക്, വയര്‍ലസ് കണക്ഷനുകളും, 3ജി, വൈമാക്‌സ്, ഒപ്റ്റിക്കല്‍ ഫൈബറുകള്‍ വഴി നല്‍കുന്ന എഫ്.റ്റി.റ്റി.എച്ച് എന്നീ സേവനങ്ങളും ബിഎസ്എന്‍എല്‍ ലഭ്യമാക്കുന്നുണ്ട്. അത്തരം സേവനങ്ങള്‍ക്കൊക്കെ ചെലവ് സ്ഥാപനത്തിന്റെ മറ്റ് പ്ലാനുകളെ അപേക്ഷിച്ച് കൂടുതാലാണ്. നമ്പര്‍ പോര്‍ട്ടബിലിറ്റി വന്നപ്പോള്‍ പ്രീ പെയ്ഡ് ഉപഭോക്താക്കളില്‍ നല്ലൊരു ശതമാനം ബിഎസ്എന്‍എല്‍ ഉപേക്ഷിച്ചെന്ന് പോതുവെ കേള്‍ക്കാറുണ്ട്. എന്നാല്‍ ശരിയായ കണക്ക് പ്രകാരം 4,17,275 പേര്‍ ബിഎസ്എന്‍എല്‍ ഉപേക്ഷിച്ചപ്പോള്‍ 11,12,263 പേര്‍ തരികെ എത്തി എന്നതാണ്. കുറ്റവും കുറവും ഉണ്ടെങ്കില്‍പ്പോലും, സ്ഥാപനം ഇന്നും നിലനില്‍ക്കുന്നതുകൊണ്ട് മാത്രമാണ് സാധാരണക്കാരന് സ്വകാര്യ സേവനദാതാവിന്റെ കുറഞ്ഞ താരിഫിലുള്ള സേവനം ലഭ്യമാകുന്നത് എന്ന വസ്തുത മറന്നുകൂട.

ബിഎസ്എന്‍എല്ലിന് ജനങ്ങളോടുള്ള പ്രതിബദ്ധതക്ക് നിരവധി ഉദാഹരണങ്ങളുണ്ട്. സര്‍ക്കാര്‍ മൊബൈല്‍ സര്‍വ്വീസ് ലൈസന്‍സ് നല്‍കുമ്പോള്‍ വ്യക്തമായി പറയുന്നുണ്ട് എല്ലാ ഗ്രാമപ്രദേശങ്ങളിലും സേവനം ലഭ്യമാക്കണമെന്ന്. എന്നാല്‍ എത്ര സേവനദാതാക്കള്‍ അത് പാലിക്കുന്നു എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ലക്ഷദ്വീപില്‍ ബിഎസ്എന്‍എല്ലിന് 17 ടവറുകളുള്ളപ്പോള്‍ അവിടെ പ്രവര്‍ത്തിക്കുന്ന ഒരേഒരു സ്വകാര്യ ഓപ്പറേറ്റര്‍ക്ക് ഒരു ടവര്‍ മാത്രമാണ് ഉള്ളത്. ചെലവേറിയ സാറ്റലൈറ്റ് ലിങ്ക് വഴിയാണ് അവിടെ സേവനം ലഭ്യമാക്കുന്നത്. അത് സ്ഥാപനത്തിന് നഷ്ടം വരുത്തുമെന്ന് അറിയാവുന്നതുകൊണ്ട് ആ നഷ്ടം സഹിക്കാന്‍ സ്വകാര്യ സേവന ദാതാക്കള്‍ തയ്യാറല്ല. ശബരിമല സീസണില്‍ പുല്ലുമേട്ടില്‍ താല്‍ക്കാലിക ടവറുകള്‍ വഴിയും, കാട്ടിലുടെ രണ്ട് ദിവസം നടന്നാല്‍ മാത്രമെത്തുന്ന ജനവാസ കേന്ദ്രമായ ഇടുക്കി ജില്ലയിലെ ഇടമലക്കുടിയിലും ബിഎസ്എന്‍എല്‍ തങ്ങളുടെ സേവനം ലഭ്യമാക്കുന്നുണ്ട്. നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരേ പോലെ ബാധകമായിരുന്നിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ സ്വകാര്യ മൊബൈല്‍ സേവന ദാതാവിനെ അത്തരമൊരു ദൗത്യത്തിന് നിര്‍ബന്ധിക്കുന്നില്ല?

സ്വകാര്യ ദാതാവിന് എപ്പോള്‍ വേണമെങ്കിലും മൊബൈല്‍ ശൃഖല വികസിപ്പിക്കാമെന്നിരിക്കെ സ്ഥാപനത്തിന് ടെന്‍ഡര്‍ ക്രമങ്ങളും, കേന്ദ്രമന്ത്രിസഭയുടെ അംഗീകാരവും നേടണം. 2007-08 കാലയളവില്‍ നെറ്റ്‌വര്‍ക്ക് വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ പുതിയ മൊബൈല്‍ ഉപകരണങ്ങള്‍ക്കായുള്ള ടെന്‍ഡര്‍ വിളിച്ചപ്പോള്‍ ചൈനീസ് കമ്പനികള്‍ക്ക് ടെണ്ടര്‍ ലഭിക്കുകയുണ്ടായി. എന്നാല്‍ അന്ന് ചൈനീസ് ഉപകരണങ്ങള്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് കാണിച്ച് അവരുടെ ടെണ്ടര്‍ സര്‍ക്കാര്‍ നിരാകരിച്ചു. പിന്നീട് അതേ കമ്പനികളുടെ ഉപകരണങ്ങള്‍ സ്വകാര്യ സേവന ദാതാക്കള്‍ ഉപയോഗിക്കാന്‍ തുടങ്ങി. അപ്പോള്‍ മുന്‍പ് പറഞ്ഞ ദേശസ്‌നേഹപരമായ സുരക്ഷ സര്‍ക്കാരില്‍ നിന്ന് ചോര്‍ന്നു പോയെന്നു വേണം കരുതാന്‍. പിന്നീട് ബിഎസ്എന്‍എല്ലിനെ ആ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചെങ്കിലും നടപടി വൈകിപ്പിച്ചത് രാജ്യമൊട്ടാകെ സ്ഥാപനത്തെ മറ്റു സ്വകാര്യ ദാതാക്കളെക്കാള്‍ പിന്നിലാക്കി.

സ്ഥാപനത്തെ തളര്‍ത്തുക എന്ന മറ്റൊരു ലക്ഷ്യത്തോടെ പുതിയ ടെക്‌നോളജിയായ 4ജി ലേലം നടന്നപ്പോള്‍ സര്‍ക്കാര്‍ ബി.എസ്സ്.എന്‍.എല്ലിനെ അതില്‍നിന്ന് ഒഴിവാക്കി, കോര്‍പ്പറേറ്റുകളോടുള്ള വിധേയത്വം വീണ്ടും പ്രകടമാക്കി. ടെലികോം രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രം പങ്കെടുക്കാവുന്ന ലേലത്തില്‍ ചില കടലാസു കമ്പനികള്‍ പോലും ചേരുകയും ലൈസന്‍സ് നേടുകയും ചെയ്തു. വിഎസ്എന്‍എല്ലിനെ ടാറ്റക്ക് തൂക്കിവിറ്റ പാരമ്പര്യം മാറി വരുന്ന സര്‍ക്കാരുകളെല്ലാം ഒരുമയോടെ തുടര്‍ന്നുപോകുന്നു എന്നര്‍ത്ഥം. എം.ബി.സന്തോഷ് ചോദിച്ച ചോദ്യം സര്‍ക്കാരിനോട് ഇങ്ങനെ ചോദിക്കുന്നതായിരിക്കും ഉത്തമം; ബി.എസ്എന്‍എല്ലിനെ ഇങ്ങനെ നടത്തി സ്വകാര്യ മൊബയില്‍ സേവന ദാതാക്കളെ ഇത്രമാത്രം സ്‌നേഹിക്കുന്നതെന്തിനാണ്?

സര്‍ക്കാര്‍ നയങ്ങളാണ് പൊതുമേഖലാസ്ഥാപനങ്ങളുടെ മുഖം. ആ നയങ്ങള്‍ വികലമാകുമ്പോള്‍ സ്ഥാപനങ്ങളുടെ മുഖവും വികൃതമാകും എന്ന് പൊതുജനം അറിയേണ്ടിയിരിക്കുന്നു.

(മാധ്യമ പ്രവര്‍ത്തകയാണ് അമൃത)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

അമൃത വിനോദ് ശിവറാം

എം ബി സന്തോഷ് എഴുതിയ ബി.എസ്.എന്‍.എല്‍ ഇങ്ങനെ നടത്തി നടത്തി എന്നാണ് സാര്‍ വില്‍ക്കുന്നത്? എന്ന ലേഖനത്തിന് ഒരു മറുകുറിപ്പ്.

എം.ബി സന്തോഷ് അഴിമുഖത്തില്‍ ബി.എസ്സ്.എന്‍.എല്‍ അധികൃതരുടെ അനാസ്ഥയെപ്പറ്റി എഴുതിയതു വായിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ സ്ഥാപനത്തെപ്പറ്റിയുള്ള ജനങ്ങളുടെ പൊതുവികാരത്തില്‍ നിന്നുണ്ടാകുന്നതാണ്. ബിഎസ്എന്‍എല്ലിനെ ഒരിക്കല്‍പ്പോലും കുറ്റം പറയാത്ത ഇന്ത്യക്കാര്‍ ഉണ്ടാകില്ല എന്ന് ഉറച്ച് വിശ്വസിച്ചുകൊണ്ട് തന്നെ പറയട്ടെ, കുറ്റവും കുറവും ആവശ്യത്തിലധികം ഉള്ള ഒരു പൊതുമേഖലാ സ്ഥാപനം തന്നെയാണ് രാജ്യത്തിന്റെ സ്വന്തം ബിഎസ്എന്‍എല്‍. എന്നാല്‍ ആ കുറ്റം എങ്ങനെയാണ് ഉണ്ടായത്? ഇപ്പോഴും ആ കുറ്റങ്ങള്‍ നികത്താനാവാതെ നിലനില്‍ക്കുന്നത് എന്തു കൊണ്ട്? ഇതെല്ലാം നമ്മള്‍ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. ലാന്‍ഡ് ഫോണും നെറ്റും കട്ടാവുമ്പോള്‍ ബിഎസ്എന്‍എല്ലിനെ കുറ്റം പറയുക സ്വാഭാവികം. അതു നന്നാക്കാന്‍ കാലതാമസമെടുക്കുമ്പോള്‍ മോശം സേവനമാണെന്ന് പറയുന്നതില്‍ ചില ശരികളും തെറ്റും അടങ്ങിയിട്ടുണ്ട്. ശരികള്‍ എന്നും നമ്മുടെ സ്വന്തമായതുകൊണ്ട് അതിനെപ്പറ്റി പറഞ്ഞു കാടുകയറുന്നില്ല. എന്നാല്‍ ആ തെറ്റുകളിലെ വസ്തുതകളെന്തെന്ന് അറിയുകയും വേണം.

ബിഎസ്എന്‍എല്ലിനോട് രാജ്യത്തെ ജനങ്ങള്‍ക്ക് പ്രത്യേകിച്ചും കേരളീയര്‍ക്ക് പ്രതിപത്തിയുണ്ട്. എന്നാല്‍ ആ പ്രതിപത്തി തിരികെ സേവനമായി നല്‍കാന്‍ ഈ സ്ഥാപനത്തിന് കഴിയുന്നില്ല. അതിന് പിന്നില്‍ സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ മാത്രമാണെന്ന് വിശ്വസിക്കാന്‍ നമ്മുടെ ചിന്താശേഷിയെ കുറച്ച് ഉപയോഗിച്ചാല്‍ മതി. എന്നാല്‍ അതിനും അപ്പുറത്തേക്ക് ചിന്തിച്ചാല്‍ കഴിഞ്ഞ പത്തുവര്‍ഷത്തിലേറെ രാജ്യം ഭരിച്ച് മുടിപ്പിച്ച ചില സംപൂജ്യരുടെ മുഖമായിരിക്കും ഓര്‍മ്മ വരിക. മാറി വന്ന ഓരോ സര്‍ക്കാരും നടത്തിയ ടെലികോം നയങ്ങളുടെ (അഴിമതിയുടെ) പരിണിത ഫലമാണ് ഇന്ന് പ്രതിപത്തിയുള്ള നാട്ടുകാരും സ്ഥാപനവും അനുഭവിച്ചു കൊണ്ടിരിക്കുന്നത്.

2000-ല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോം വിഭജിച്ച് ബിഎസ്എന്‍എല്‍ ആക്കുമ്പോള്‍ കരുതല്‍ ധനമായി 44,000 കോടി രൂപയിലേറെയാണ് കയ്യിലുണ്ടായിരുന്നത്. പിന്നീട് കാലഹരണപ്പെട്ട പല ഉപകരണങ്ങളും ടെക്‌നോളജികളും വാങ്ങാനെന്ന പേരില്‍ ആ ധനം നശിപ്പിച്ചത് സര്‍ക്കാരാണ്. അതിന്റെ ഉത്തമ ഉദാഹരണമാണ് 2009-ല്‍ അന്നത്തെ ടെലികോം മന്ത്രി എ രാജ കാലഹരണപ്പെട്ട ബ്രോഡ് ബാന്‍ഡ് സ്‌പെക്ട്രവും, വൈമാക്‌സ് ഉപകരണങ്ങളും നിര്‍ബന്ധ പൂര്‍വ്വം ബിഎസ്എന്‍എല്ലിന്റെ തലയില്‍ കെട്ടിവച്ചത്. ഒരിക്കലും ലാഭകരമാകില്ലെന്ന് അറിയാമായിരുന്നിട്ടും മന്ത്രി ആ പാതകം ചെയ്തത് ഒരുവിത്ത് വാടിയാല്‍ പുതിയ പത്ത് വിത്തുകള്‍ക്ക വളരാന്‍ പാകത്തിന് സൗകര്യം ഒരുക്കുക എന്ന നടപടിയുടെ ഭാഗമായിരുന്നെന്ന് വ്യക്തം (അവ വിഷവിത്തുക്കളായിരുന്നു എന്ന് മാത്രം). ആ ഉപകരണങ്ങളൊക്കെ ഇപ്പോഴും പലസംസ്ഥാനങ്ങളിലും പെട്ടി പോലും പൊട്ടിക്കാതെ (ഭദ്രമായി) കിടക്കുന്നുണ്ട്.

ഇരുപത്തൊന്ന് സര്‍ക്കിളുകളായി തിരിച്ചിട്ടുള്ള ഈ സ്ഥാപനം 7000 കോടിക്കടുത്ത് നഷ്ടത്തിലാണ് ഇന്ന് പ്രവര്‍ത്തിക്കുന്നത്. അതില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന മൂന്ന് സര്‍ക്കിളുകളില്‍ ഒന്ന് കേരളമാണ്. സ്ഥാപനം 396 കോടി ലാഭത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തൊട്ട് പിന്നിലുള്ള ജമ്മുവില്‍ 9 കോടിയും ഒറീസ്സയില്‍ 5 കോടിയുമാണ് ലാഭം (എന്തുകൊണ്ട് ജമ്മുവും, ഒറീസ്സയുമെന്ന് ചിന്തിച്ചു നോക്കുക, ഉത്തരം കിട്ടും). ജനങ്ങളുടെ പ്രതിപത്തി ഒന്നുകൊണ്ടു മാത്രമല്ല ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയും അതിനു പിന്നിലുണ്ടെന്ന് വേണം കരുതാന്‍. ജനങ്ങളുടെ പ്രതിപത്തി മാത്രമാണ് പൊതുമേഖലകളെ ലാഭകരമാക്കുന്നതും നിലനിര്‍ത്തുന്നതുമെങ്കില്‍ കുറച്ച് കെഎസ്ആര്‍ടിസിക്കു കൂടി കൊടുത്ത് രക്ഷപെടുത്തണമെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. സര്‍ക്കാര്‍ തലത്തില്‍ നിന്നുണ്ടായിട്ടുള്ള തൊഴിലാളി വിരുദ്ധവും, കോര്‍പ്പറേറ്റുകളെ വളര്‍ത്തിക്കൊണ്ട് സ്ഥാപനത്തിന്റെ നട്ടെല്ല് ചവുട്ടി ഒടിക്കുക എന്ന വിവേചനപരമായ നിലപാടുകളുടെയും രക്തസാക്ഷിയാണ് ബിഎസ്എന്‍എല്‍.

ലാന്‍ഡ് ഫോണും ഇന്റര്‍നെറ്റും കേടായാല്‍ ഉപഭോക്താവിന് ആവശ്യമായ സേവനം നല്‍കുന്നതില്‍ സ്ഥാപനം വീഴ്ച വരുത്തുന്നു എന്നത് വാസ്തവം തന്നെയാണ്. ആ വാസ്തവത്തിലേക്ക് സ്ഥാപനം എത്തിപ്പെട്ടതിനും കാരണങ്ങള്‍ പലതാണ്. ഇരുപതും മുപ്പതും വര്‍ഷം മുന്‍പ് ഭുമിക്കടിയിലിട്ടിരിക്കുന്ന കോപ്പര്‍ കേബിളുകള്‍ വഴിയാണ് ഇന്നും ലാന്‍ഡ് കണക്ഷനുകള്‍ നമുക്ക് ലഭ്യമാകുന്നത്. കേബിളുകളുടെ കാലപ്പഴക്കം കൊണ്ട് കേടുപാടുകള്‍ സംഭവിക്കുക സാധാരണമാണ്. എന്നാല്‍ റോഡരിക് കുഴിച്ച് റിപ്പയര്‍ ചെയ്യാന്‍ ബിഎസ്എന്‍എല്ലിനെ തദ്ദേശസ്വയം ഭരണ വകുപ്പുകളോ, പിഡബ്ല്യുഡി യോ അനുവദിക്കാറില്ല എന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അത്തരം സാഹചര്യങ്ങളുണ്ടായാല്‍ സ്വകാര്യ ടെലികോം സേവന ദാതാവിന് റോഡല്ല നാടുമുഴുവന്‍ കുഴിക്കാനുള്ള അനുവാദം കിട്ടുന്നുമുണ്ട്.

ലാന്‍ഡ്‌ലൈന്‍ കണക്ഷനുകളുടെ മാസവാടക നഗര പ്രദേശങ്ങളില്‍ ഫ്രീ കോളുകളുള്‍പ്പടെ 160 രൂപയാണ്. അത് ഗ്രാമ പ്രദേശങ്ങളിലാകുമ്പോള്‍ പിന്നെയും കുറയും. അങ്ങനെ നോക്കുമ്പോള്‍ വര്‍ഷം വാടക ഇനത്തില്‍ കിട്ടുന്നത് 2000 രൂപയില്‍ താഴെ, വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം ഫോണ്‍ കേടായാല്‍ അത് നന്നാക്കാന്‍ സ്ഥാപനത്തിന് വരുന്ന ചെലവും കണക്കു കൂട്ടിയാല്‍ നഷ്ടം തന്നെയാണ് ബാക്കി. പത്ത് വര്‍ഷമായി മൊബൈല്‍ സര്‍വ്വീസ് നടത്തുന്ന സേവന ദാതാക്കള്‍ ആര്‍ക്കും ഹാന്‍ഡ് സെറ്റ് നല്‍കാറില്ല. മൊബൈല്‍ ഉപയോഗിക്കുന്ന ഒരു വ്യക്തി ആയിരങ്ങളും പതിനായിരങ്ങളും മുടക്കി വങ്ങുന്ന ഹാന്‍ഡ് സെറ്റ് കുറഞ്ഞത് ആറ് പ്രാവശ്യമെങ്കിലും പത്ത് വര്‍ഷത്തിനിടെ മാറ്റിയിട്ടുണ്ടാകും. അവിടെയാണ് വൈകിയാല്‍പ്പോലും ബിഎസ്എന്‍എല്‍, ഉപഭോക്താക്കള്‍ക്ക് വര്‍ഷങ്ങളായി ലാന്‍ഡ് ഫോണ്‍ ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്ത് സൗജന്യ സേവനം നല്‍കുന്നത്. നല്ലൊരു ഹോട്ടലില്‍നിന്ന് ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ 160 രൂപകൊണ്ട് കഴിയാത്ത ഈ കാലഘട്ടത്തിലാണ് മാസം 160 രൂപക്ക് ബിഎസ്എന്‍എല്‍ ഫോണ്‍ സേവനം നല്‍കുന്നത്. മാത്രവുമല്ല ഓള്‍ ഇന്ത്യ ഫ്രീ റോമിങ്ങും, ഫ്രീ നൈറ്റ് കോളും എന്ന പുതിയ പദ്ധതി പ്രകാരം 2015-ല്‍ 30000 പുതിയ ലാന്‍ഡ് ഫോണ്‍ കണക്ഷനുകള്‍ നല്‍കാന്‍ കഴിഞ്ഞതായും ഉദ്യോഗസ്ഥര്‍ പറയുന്നു.

അടിസ്ഥാനജോലികള്‍ ചെയ്യുന്ന തൊഴിലാളികളുടെ അഭാവവും, തൃപ്തികരമാല്ലാത്ത അവരുടെ വേതനവും മൂലം ജോലിയില്‍ അനാസ്ഥകള്‍ നടക്കുന്നുണ്ട്. മാത്രവുമല്ല വയര്‍ലൈനിലുപയോഗിക്കുന്ന കോപ്പര്‍ കേബിളുകളുടെ പരിമിതമായ ലഭ്യതയും ഉയര്‍ന്ന വിലയും സ്ഥാപനത്തിന് താങ്ങാവുന്നതിലും അധികമാണ്. അതുകൊണ്ട് തന്നെ കാലക്രമത്തില്‍ നമ്മുടെ വയര്‍ലൈന്‍ ഫോണുകള്‍ നിശബ്ദരായെന്നുവരും. എന്തു തന്നെ ആയാലും രാജ്യത്തെ വയര്‍ലൈന്‍ ഉപഭോക്താക്കളില്‍ 60%വും ഇപ്പോഴും ബിഎസ്എന്‍എല്‍ ആണ് ഉപയോഗിക്കുന്നത്. യാതൊരു തടസ്സവും കൂടാതെ ഇന്റര്‍നെറ്റ് ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക്, വയര്‍ലസ് കണക്ഷനുകളും, 3ജി, വൈമാക്‌സ്, ഒപ്റ്റിക്കല്‍ ഫൈബറുകള്‍ വഴി നല്‍കുന്ന എഫ്.റ്റി.റ്റി.എച്ച് എന്നീ സേവനങ്ങളും ബിഎസ്എന്‍എല്‍ ലഭ്യമാക്കുന്നുണ്ട്. അത്തരം സേവനങ്ങള്‍ക്കൊക്കെ ചെലവ് സ്ഥാപനത്തിന്റെ മറ്റ് പ്ലാനുകളെ അപേക്ഷിച്ച് കൂടുതാലാണ്. നമ്പര്‍ പോര്‍ട്ടബിലിറ്റി വന്നപ്പോള്‍ പ്രീ പെയ്ഡ് ഉപഭോക്താക്കളില്‍ നല്ലൊരു ശതമാനം ബിഎസ്എന്‍എല്‍ ഉപേക്ഷിച്ചെന്ന് പോതുവെ കേള്‍ക്കാറുണ്ട്. എന്നാല്‍ ശരിയായ കണക്ക് പ്രകാരം 4,17,275 പേര്‍ ബിഎസ്എന്‍എല്‍ ഉപേക്ഷിച്ചപ്പോള്‍ 11,12,263 പേര്‍ തരികെ എത്തി എന്നതാണ്. കുറ്റവും കുറവും ഉണ്ടെങ്കില്‍പ്പോലും, സ്ഥാപനം ഇന്നും നിലനില്‍ക്കുന്നതുകൊണ്ട് മാത്രമാണ് സാധാരണക്കാരന് സ്വകാര്യ സേവനദാതാവിന്റെ കുറഞ്ഞ താരിഫിലുള്ള സേവനം ലഭ്യമാകുന്നത് എന്ന വസ്തുത മറന്നുകൂട.

ബിഎസ്എന്‍എല്ലിന് ജനങ്ങളോടുള്ള പ്രതിബദ്ധതക്ക് നിരവധി ഉദാഹരണങ്ങളുണ്ട്. സര്‍ക്കാര്‍ മൊബൈല്‍ സര്‍വ്വീസ് ലൈസന്‍സ് നല്‍കുമ്പോള്‍ വ്യക്തമായി പറയുന്നുണ്ട് എല്ലാ ഗ്രാമപ്രദേശങ്ങളിലും സേവനം ലഭ്യമാക്കണമെന്ന്. എന്നാല്‍ എത്ര സേവനദാതാക്കള്‍ അത് പാലിക്കുന്നു എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ലക്ഷദ്വീപില്‍ ബിഎസ്എന്‍എല്ലിന് 17 ടവറുകളുള്ളപ്പോള്‍ അവിടെ പ്രവര്‍ത്തിക്കുന്ന ഒരേ ഒരു സ്വകാര്യ ഓപ്പറേറ്റര്‍ക്ക് ഒരു ടവര്‍ മാത്രമാണ് ഉള്ളത്. ചെലവേറിയ സാറ്റലൈറ്റ് ലിങ്ക് വഴിയാണ് അവിടെ സേവനം ലഭ്യമാക്കുന്നത്. അത് സ്ഥാപനത്തിന് നഷ്ടം വരുത്തുമെന്ന് അറിയാവുന്നതുകൊണ്ട് ആ നഷ്ടം സഹിക്കാന്‍ സ്വകാര്യ സേവന ദാതാക്കള്‍ തയ്യാറല്ല. ശബരിമല സീസണില്‍ പുല്ലുമേട്ടില്‍ താല്‍ക്കാലിക ടവറുകള്‍ വഴിയും, കാട്ടിലുടെ രണ്ട് ദിവസം നടന്നാല്‍ മാത്രമെത്തുന്ന ജനവാസ കേന്ദ്രമായ ഇടുക്കി ജില്ലയിലെ ഇടമലക്കുടിയിലും ബിഎസ്എന്‍എല്‍ തങ്ങളുടെ സേവനം ലഭ്യമാക്കുന്നുണ്ട്. നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരേ പോലെ ബാധകമായിരുന്നിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ സ്വകാര്യ മൊബൈല്‍ സേവന ദാതാവിനെ അത്തരമൊരു ദൗത്യത്തിന് നിര്‍ബന്ധിക്കുന്നില്ല?

സ്വകാര്യ ദാതാവിന് എപ്പോള്‍ വേണമെങ്കിലും മൊബൈല്‍ ശൃഖല വികസിപ്പിക്കാമെന്നിരിക്കെ സ്ഥാപനത്തിന് ടെന്‍ഡര്‍ ക്രമങ്ങളും, കേന്ദ്രമന്ത്രിസഭയുടെ അംഗീകാരവും നേടണം. 2007-08 കാലയളവില്‍ നെറ്റ്‌വര്‍ക്ക് വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ പുതിയ മൊബൈല്‍ ഉപകരണങ്ങള്‍ക്കായുള്ള ടെന്‍ഡര്‍ വിളിച്ചപ്പോള്‍ ചൈനീസ് കമ്പനികള്‍ക്ക് ടെണ്ടര്‍ ലഭിക്കുകയുണ്ടായി. എന്നാല്‍ അന്ന് ചൈനീസ് ഉപകരണങ്ങള്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് കാണിച്ച് അവരുടെ ടെണ്ടര്‍ സര്‍ക്കാര്‍ നിരാകരിച്ചു. പിന്നീട് അതേ കമ്പനികളുടെ ഉപകരണങ്ങള്‍ സ്വകാര്യ സേവന ദാതാക്കള്‍ ഉപയോഗിക്കാന്‍ തുടങ്ങി. അപ്പോള്‍ മുന്‍പ് പറഞ്ഞ ദേശസ്‌നേഹപരമായ സുരക്ഷ സര്‍ക്കാരില്‍ നിന്ന് ചോര്‍ന്നു പോയെന്നു വേണം കരുതാന്‍. പിന്നീട് ബിഎസ്എന്‍എല്ലിനെ ആ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചെങ്കിലും നടപടി വൈകിപ്പിച്ചത് രാജ്യമൊട്ടാകെ സ്ഥാപനത്തെ മറ്റു സ്വകാര്യ ദാതാക്കളെക്കാള്‍ പിന്നിലാക്കി.

സ്ഥാപനത്തെ തളര്‍ത്തുക എന്ന മറ്റൊരു ലക്ഷ്യത്തോടെ പുതിയ ടെക്‌നോളജിയായ 4ജി ലേലം നടന്നപ്പോള്‍ സര്‍ക്കാര്‍ ബി.എസ്സ്.എന്‍.എല്ലിനെ അതില്‍നിന്ന് ഒഴിവാക്കി, കോര്‍പ്പറേറ്റുകളോടുള്ള വിധേയത്വം വീണ്ടും പ്രകടമാക്കി. ടെലികോം രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രം പങ്കെടുക്കാവുന്ന ലേലത്തില്‍ ചില കടലാസു കമ്പനികള്‍ പോലും ചേരുകയും ലൈസന്‍സ് നേടുകയും ചെയ്തു. വിഎസ്എന്‍എല്ലിനെ ടാറ്റക്ക് തൂക്കിവിറ്റ പാരമ്പര്യം മാറി വരുന്ന സര്‍ക്കാരുകളെല്ലാം ഒരുമയോടെ തുടര്‍ന്നുപോകുന്നു എന്നര്‍ത്ഥം. എം.ബി.സന്തോഷ് ചോദിച്ച ചോദ്യം സര്‍ക്കാരിനോട് ഇങ്ങനെ ചോദിക്കുന്നതായിരിക്കും ഉത്തമം; ബി.എസ്എന്‍എല്ലിനെ ഇങ്ങനെ നടത്തി സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളെ ഇത്രമാത്രം സ്‌നേഹിക്കുന്നതെന്തിനാണ്?

സര്‍ക്കാര്‍ നയങ്ങളാണ് പൊതുമേഖലാസ്ഥാപനങ്ങളുടെ മുഖം. ആ നയങ്ങള്‍ വികലമാകുമ്പോള്‍ സ്ഥാപനങ്ങളുടെ മുഖവും വികൃതമാകും എന്ന് പൊതുജനം അറിയേണ്ടിയിരിക്കുന്നു.

(മാധ്യമ പ്രവര്‍ത്തകയാണ് അമൃത)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍