UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് സാമ്പത്തിക സംവരണ വാഗ്ദാനവുമായി മായാവതി

ബിജെപി ജാതി സംവരണം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും മായാവതി

ഉത്തര്‍പ്രദേശിലെ മുന്നോക്ക വോട്ടുകളില്‍ കണ്ണുനട്ട് സാമ്പത്തിക സംവരണം എന്ന വാഗ്ദാനവുമായി മായാവതി. മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുമെന്നും ബിജെപി വന്നാല്‍ സംവരണം തന്നെ എടുത്തുകളയുമെന്നു ബിഎസ്പി നേതാവ് പറഞ്ഞു. ബിജെപി ജാതി സംവരണം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും അതിനാല്‍ ഉത്തര്‍പ്രദേശില്‍ അവരെ തകര്‍ക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നും ഒരു തിരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് അവര്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

സംസ്ഥാനതെ ക്രമസമാധാനനില തകര്‍ത്തതിന്റെ പേരില്‍ അവര്‍ സമാജ് വാദി പാര്‍ട്ടിയെ രൂക്ഷമായി വിമര്‍ശിച്ചു. തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന പക്ഷം സംസ്ഥാനത്ത് പ്രതിമകളോ സ്മാരകങ്ങളോ പണിയില്ല. അഖിലേഷ് യാദവ് സര്‍ക്കാര്‍ ചെയ്തത് പോലെ ലാപ്‌ടോപ്പുകളും സ്മാര്‍ട്ട്‌ഫോണുകളും വിതരണം ചെയ്യില്ല. മറിച്ച് ദരിദ്രര്‍ക്കും അവശവിഭാഗങ്ങള്‍ക്കും നേരിട്ട് സാമ്പത്തിക സഹായം എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അവര്‍ പറഞ്ഞു.

തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ബിജെപി സര്‍ക്കാര്‍ നോട്ടുനിരോധനം നടപ്പിലാക്കിയത്. എന്നാല്‍ നടപടി മൂലം നൂറുകണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. വ്യാപാരികള്‍ കടകള്‍ പൂട്ടുന്നു, ജനങ്ങള്‍ക്ക് തൊഴിലുകള്‍ നഷ്ടപ്പെടുന്നു. വലിയ വ്യവസായികള്‍ക്ക് തങ്ങളുടെ കള്ളപ്പണം നിക്ഷേപിക്കാന്‍ ബിജെപി അവസരം നല്‍കിയപ്പോള്‍ പാവപ്പെട്ടവരും മധ്യവര്‍ഗ്ഗക്കാര്‍ക്കും ദുരിതം മാത്രമാണ് സമ്മാനിച്ചതെന്നും മായാവതി ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍