UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വായ്പകള്‍ വര്‍ദ്ധിപ്പിക്കും; ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് വലിയ ഇളവുകള്‍

2017-18 സാമ്പത്തിക വര്‍ഷത്തില്‍ കാര്‍ഷിക വായ്പകള്‍ പത്ത് ലക്ഷം കോടിയായി വര്‍ദ്ധിക്കും. മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി 48,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

കാര്‍ഷിക മേഖലയ്ക്ക് വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തന്റെ ജനപ്രിയ ബജറ്റിന് തുടക്കം കുറിച്ചു. മികച്ച മഴ ലഭിച്ചതിനാല്‍ കാര്‍ഷിക ഉല്‍പ്പാദനം 4.1 ശതമാനം കണ്ട് വര്‍ദ്ധിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കാര്‍ഷിക വായ്പകള്‍ പത്ത് ലക്ഷം കോടിയായി വര്‍ദ്ധിക്കും.

മണ്ണ് പരിശോധനയ്ക്കായി കൃഷി ഭവനുകള്‍ക്ക് അനുബന്ധമായി ലാബുകള്‍ ആരംഭിക്കും. പ്രധാനമന്ത്രിയുടെ ഗ്രാമീണ സടക് യോജന പ്രകാരം 2016-17ല്‍ പ്രതിദിനം 133 കിലോമീറ്റര്‍ റോഡ് പണികള്‍ ഏറ്റെടുക്കും. ഗ്രാമീണ ശുചിത്വം 2014 ഒക്ടോബറിലെ 42 ശതമാനത്തില്‍ നിന്നും 60 ശതമാനമായി വര്‍ദ്ധിച്ചതായും ധനമന്ത്രി പറഞ്ഞു. ഡയറി വികസനത്തിന് 8,000 കോടിയും സൂക്ഷമ ജലസേചനത്തിനായി 5,000 കോടിയും വകയിരുത്തും. മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി 48,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍