UPDATES

കേരളം

കെഎം മാണിയുടെ പതിമൂന്നാം ബജറ്റ് നിർദ്ദേശങ്ങൾ

അഴിമുഖം പ്രതിനിധി

ധനമന്ത്രി കെഎം മാണിയുടെ പ്രധാന ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ഇവയാണ്…

* പെട്രോള്‍, ഡീസല്‍ വില ഉയരും

* ആഡംബര ബൈക്കുകളുടെ നികുതി കൂട്ടി, വില ഉയരും

* വെളിച്ചെണ്ണയ്ക്ക് നികുതി കൂട്ടി, വില ഉയരും

* അരിയ്ക്കും അരിയുത്പന്നങ്ങള്‍ക്കും വില കുറയും

* റബറിനു 150 രൂപ താങ്ങുവില

* 20,000 മെട്രിക് ടണ്‍ റബര്‍ സംഭരിക്കും

* നെല്ല് സംഭരണത്തിന് 300 കോടി

* പ്ലാന്റേഷന്‍ നികുതി പിന്‍വലിച്ചു

* പാവപ്പെട്ടവര്‍ക്ക് 75,000 ഫ്‌ളാറ്റുകള്‍

* കാര്‍ഷിക വായ്പ പലിശ സര്‍ക്കാര്‍ ഏറ്റെടുക്കും

* അടിസ്ഥാന സൗകര്യ വികസനത്തിനു 2,000 കോടി

* എല്ലാവര്‍ക്കും സ്മാര്‍ട്ട് ഹെല്‍ത്ത് കാര്‍ഡ്.

* തെരഞ്ഞെടുത്ത കോര്‍പ്പറേഷനുകളില്‍ വൈ ഫൈ. ഐടി മേഖലയ്ക്കു 475          കോടി.

* ഭവനനിര്‍മാണ മേഖലയ്ക്ക് 472 കോടി.

* പശ്ചാത്തല വികസനത്തിന് 2,500 കോടി സമാഹരിക്കും.

* ഉപരിപഠനത്തിന് മൂന്ന് ലക്ഷം വരെ പലിശരഹിത വായ്പ.

* ആരോഗ്യകേരളം ട്രസ്റ്റ് രൂപീകരിക്കും.

* കുടുംബശ്രീയ്ക്ക് തിരുവനന്തപുരത്ത് ആസ്ഥാനം നിര്‍മ്മിക്കും.

* ക്ഷേമ പദ്ധതികള്‍ക്ക് വന്‍ വര്‍ധന.

* ദരിദ്രര്‍ക്ക് ഒന്നേകാല്‍ ലക്ഷം വീടുകള്‍

* തേന്‍ മേഖലയ്ക്ക് ഹണി മിഷന്‍

* ടെക്‌നോക്രാറ്റുകള്‍ക്ക് വായ്പ 15 ലക്ഷമാക്കി കൂട്ടി.

* ഏറ്റവും കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്ന മൂന്ന് പഞ്ചായത്തുകള്‍ക്ക് 10 കോടി വീതം

* വനിതാ സംരംഭകര്‍ക്ക് 10 കോടി രൂപ

* ക്ഷേമ പെന്‍ഷനുകള്‍ നേരിട്ട് അക്കൗണ്ടിലേയ്ക്ക്.

* 80 വയസിനു മുകളിലുള്ള അനാര്‍ഥര്‍ക്ക് സൗജന്യ ചികിത്സയ്ക്ക് 50 കോടി.

* ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഇന്‍ഷുറന്‍സിന് ഒരു കോടി. പ്രീമിയത്തിന്റെ 90 ശതമാനം സര്‍ക്കാര്‍ അടയ്ക്കും.

* വിധവകളുടെ പുത്രിമാര്‍ക്ക് വിവാഹസഹായം 50000 രൂപയാക്കി.

* സ്റ്റാര്‍ട്ടപ്പ് കമ്പനികളെ സഹായിക്കാന്‍ 2000 കോടി.

* ഹരിപ്പാട്, കടുത്തുരുത്തി, മെഴുകാവ് കാര്‍ഷിക പോളിടെക്‌നിക്ക്.

* ഏഴ് വെറ്ററിനറി പോളി ക്ലിനിക്കുകള്‍

* മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് തീരനൈപുണ്യ പദ്ധതി.

* കിലയെ സര്‍വകലാശാലയാക്കും.

* ജില്ലയില്‍ ഓരോ വയോജന സൗഹൃദ പഞ്ചായത്ത്.

* കുടുംബശ്രീയ്ക്ക് 20 കോടി.

* കുടുംബശ്രീ ആസ്ഥാനത്തിന് അഞ്ച് കോടി.

* ശുചിത്വ മിഷന് 46 കോടി.

* കൊച്ചിയില്‍ പെട്രോ കെമിക്കല്‍ പാര്‍ക്ക്.

* തൊടുപുഴ-എറണാകുളം സബര്‍ബന്‍ ഹൈവേയ്ക്ക് സാധ്യതാ പഠനം.

* അവുക്കാദര്‍ക്കുട്ടി നഹ സ്മാരകമായി മലപ്പുറത്ത് പൊതുമരാമത്ത് സമുച്ചയം.

* ജപ്പാന്‍ കുടിവെള്ള പദ്ധതിക്ക് 200 കോടി.

* ഗ്രാമീണ കുടിവെള്ള പദ്ധതിക്ക് 89 കോടി.

* ഊര്‍ജമേഖലയ്ക്ക് 1467 കോടി.

* വാതകാധിഷ്ഠിത വൈദ്യുതി പദ്ധതിക്ക് 50 കോടി.

* ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയാക്കും.

* കട്ടപ്പനയില്‍ താലൂക്ക് ആശുപത്രി.

* ജി. കാര്‍ത്തികേയന്റെ സ്മരണയ്ക്ക് വെള്ളനാട് വിഎച്ച്എസ്‌സിയില്‍ പുതിയ ബ്ലോക്കിന് ഏഴര കോടി. സ്‌കൂളിന്റെ പേര് മാറ്റും.

* അന്താരാഷ്ട്ര വിദ്യാഭ്യാസ മേളയ്ക്ക് രണ്ട് കോടി.

* അക്കാദമിക് സിറ്റി അഥോറിറ്റിക്ക് മൂന്ന് കോടി.

* അസാപിന് 234 കോടി.

* സയന്‍സ് സിറ്റിക്ക് 15 കോടി.

* കായിക സ്‌കോളര്‍ഷിപ്പ് പദ്ധതി.

* എല്ലാ ജില്ലയിലും സിന്തറ്റിക് ട്രാക്കിന് 10 കോടി.

* കോട്ടയം നെഹ്‌റു സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലാക്കും.

* കെഎസ്ആര്‍ടിസിക്ക് 219 കോടി.

* ഒരുലക്ഷം സാമൂഹ്യസുരക്ഷാ വോളന്റിയര്‍മാരെ പരിശീലിപ്പിക്കും.

* മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് മൂന്ന് കോടി.

* ഓട്ടിസം ബാധിച്ചവര്‍ക്ക് മൂന്ന് കോടി.

* വനിതകള്‍ക്ക് തൊഴില്‍ പരിശീലന പദ്ധതി – ഷീ ബാങ്ക്.

* അനാഥാലയങ്ങള്‍ക്ക് അഞ്ച് കോടി.

* കണ്ണൂരിനെ ഭിന്നശേഷി സൗഹൃദ ജില്ലയാക്കും.

* അട്ടപ്പാടിയിലും ആറളത്തും ആദിവാസികള്‍ക്കായി അഞ്ച് കോടി.

* ഭൂരഹിത പട്ടികജാതിക്കാര്‍ക്ക് വീടിന് 150 കോടി രൂപ.

* പ്രഫഷണല്‍ കോഴ്‌സിലെ പട്ടികവര്‍ഗക്കാരുടെ ട്യൂഷന്‍ ഫീസ് സര്‍ക്കാര്‍ വഹിക്കും.

* അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ പഠിക്കുന്ന പട്ടികവര്‍ഗക്കാര്‍ക്കും ട്യൂഷന്‍ ഫീസ് നല്‍കും.

* ടൂറിസത്തിന് 223 കോടി.

* 10 പുതിയ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍.

* കാര്‍ഷിക വായ്പയുടെ പലിശ മുഴുവന്‍ സബ്‌സിഡി

* വ്യക്തികളുടെ തോട്ടങ്ങള്‍ക്ക് തോട്ടനികുതി ഒഴിവാക്കി

* നാളികേര മേഖലയ്ക്ക് 70 കോടി

* വിഴിഞ്ഞത്തിന് 600 കോടി

* കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍ക്ക് സബ്‌സിഡി

* നാളികേര ഉല്‍പാദക സംഘങ്ങള്‍ക്ക് 10 കോടി

* നീര ടെക്‌നീഷ്യന്മാര്‍ക്ക് 10000 രൂപ

* കിലോഗ്രാമിന് 150 രൂപ വച്ച് 20000 ടണ്‍ റബര്‍ സംഭരിക്കും

* ഇ-ഓഫീസ് നടപ്പാക്കാന്‍ 50 കോടി

* അടിസ്ഥാന സൗകര്യവികസനത്തിന് 25000 കോടി രൂപ മുടക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍