UPDATES

റയില്‍ ബജറ്റ്: പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍

അഴിമുഖം പ്രതിനിധി

കേന്ദ്ര റയില്‍വേ മന്ത്രി സുരേഷ് പ്രഭു പാര്‍ലമെന്റില്‍ അവതരിപ്പിച്ച   ബജറ്റിലെ പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍

* റെയില്‍ യാത്രാനിരക്ക് കൂട്ടില്ല.

* റെയില്‍ വികസനത്തിനായി അഞ്ച് വര്‍ഷത്തെ കര്‍മ്മ പദ്ധതി.

* അഞ്ച് വര്‍ഷം കൊണ്ട് നാല് ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കും.

* പൊതു സ്വകാര്യ മേഖലകളുമായി സഹകരിച്ച് പദ്ധതികള്‍ തയ്യാറാക്കും.

* ട്രാക്കുകളുടെ കാര്യക്ഷമത കൂട്ടുന്നതിന് പ്രാധാന്യം നല്‍കും.

* റെയില്‍വെയെ സ്വയംപര്യാപ്തമാക്കും.

* റെയില്‍ സുരക്ഷക്കും നവീകരണത്തിനും മുന്‍ഗണന.

* യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.

* സ്മാര്‍ട്ട് കാഡ് വഴിയും, ഡെബിറ്റ് കാഡ് വഴിയും ടിക്കറ്റ്.

* റിസര്‍വ്വേഷന്‍ ഇല്ലാത്ത യാത്രക്കാര്‍ക്ക് 5 മിനിറ്റിനുള്ളില്‍ ടിക്കറ്റ് ലഭ്യമാക്കും.

|* അന്താരാഷ്ട്ര കമ്പനികളുമായി സഹകരിക്കും.

* സ്ത്രീ സുരക്ഷക്ക് പ്രത്യക ഊന്നല്‍.

* സത്രീ സുരക്ഷാ പ്രശ്‌നങ്ങള്‍ ഇനിമുതല്‍ 182 എന്ന നമ്പറില്‍ വിളിച്ചറിയിക്കാം.

* പ്രധാന ട്രെയിനുകളില്‍ ജനറല്‍ കോച്ചുകളുടെ എണ്ണം കൂട്ടും.

* തെരഞ്ഞെടുത്ത 108 ട്രെയിനുകളില്‍ ഇഷ്ടഭക്ഷണം ബുക്കുചെയ്യാന്‍ സൗകര്യം

* 120 ദിവസം മുമ്പ് മുന്‍കൂര്‍ ടിക്കറ്റ് ബുക്കിംഗ്

* 970 മേല്‍പ്പാലങ്ങള്‍

* എഞ്ചിനില്ലാത്ത അതിവേഗ വണ്ടികള്‍

* എ വണ്‍ സ്റ്റേഷനുകളില്‍ വൈഫൈ സംവിധാനം

* 24 മണിക്കൂറുംപ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ നമ്പര്‍

* 10 പ്രധാന നഗരങ്ങളില്‍ ഉപഗ്രഹ സ്റ്റേഷനുകള്‍

* തെരഞ്ഞെടുത്ത ട്രെയിനുകളില്‍ 17000 ബയോ ടോയ്‌ലറ്റുകള്‍

* സ്‌റ്റേഷന്‍ നവീകരണത്തിന് തുറന്ന ടെണ്ടര്‍

* നാല് സര്‍വ്വകലാശാലകളില്‍ റെയില്‍വെ ഗവേഷണത്തിന് സൗകര്യം

* ഐഐടി വാരണാസിയില്‍ മാളവ്യ ചെയര്‍

* ചരക്കുനീക്കത്തില്‍ സ്വകാര്യ പങ്കാളിത്തം

* അഞ്ച് വര്‍ഷം കൊണ്ട് ആളില്ലാ ലെവല്‍ക്രോസുകള്‍ ഒഴിവാക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍