UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അയ്യപ്പനെയും ദേവിയേയും ആട്ടിപ്പുറത്താക്കിയ രാമലക്ഷ്മണന്മാര്‍ കേരളത്തില്‍നിന്നു ബുദ്ധമതത്തെ തകര്‍ത്തെറിഞ്ഞ ഹൈന്ദവാധിപത്യം

Avatar

ശ്രീജിത്ത്

ഇന്ത്യയുടെ ചരിത്രം എന്ന് പറയുന്നത് മറ്റൊന്നുമല്ല, മറിച്ച് ഹിന്ദുമതവും ബുദ്ധമതവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ചരിത്രമാന്നെന്ന് പറഞ്ഞത് അംബേദ്കര്‍ ആണ്. കേരളത്തിന്റെ ചരിത്രം പരിശോധിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ വാക്കുകള്‍ കൂടുതല്‍ പ്രസക്തമാകുന്നത് എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. കേരളത്തിന്റെ സാംസ്‌കാരിക സാമൂഹിക ചരിത്രം ഹൈന്ദവവത്കരണത്തിന്റെ മഷി പുരണ്ടതാണ്. അതില്‍ നിന്നും മാറി സ്വതന്ത്രമായ രീതിയില്‍ ചരിത്ര രചന നടത്തിയവര്‍ ഉണ്ടെങ്കിലും. 

ഓരോ പ്രദേശത്തിനും അതിന്റെതായ ഒരു ചരിത്രമുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം അത് ബുദ്ധമതത്തിന്റെ ചരിത്രമാണ്. ഹൈന്ദവതയുടെ വക്താക്കള്‍ പല്ലും നഖവും ഉപയോഗിച്ചാണ് ബുദ്ധമതത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചത്. എങ്കിലും ഇന്നും കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും കാവും കുളവും വിഗ്രഹങ്ങളും ക്ഷേത്രങ്ങളും എല്ലാം ബുദ്ധമതത്തിന്റെ കൈയൊപ്പ് പതിഞ്ഞതാണ്. ചാതുര്‍വര്‍ണ്യം(ജാതി വ്യവസ്ഥ) നടപ്പിലാക്കാന്‍ ഹൈന്ദവര്‍ക്ക് ഏറ്റവും വലിയ തടസമായി നിന്നത് ഇവിടെ വേരുറച്ചുപോയ ബുദ്ധമതമായിരുന്നു.അതുകൊണ്ടുതന്നെ വേരോടെ പിഴുതെറിയുന്ന രീതിയിലുള്ള ഹിംസയാണ് ഇവിടെ അരങ്ങേറിയത്.

കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളെല്ലാം ഒരുകാലത്തെ ബുദ്ധമത വിഹാരങ്ങളായിരുന്നു എന്നുള്ളത് ഇന്ന് ചരിത്രകാരന്മാര്‍ക്കിടയില്‍ വലിയ സംശയം ജനിപ്പിക്കാത്ത കാര്യമാണ്. ശബരിമല, കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍ എന്നിങ്ങനെ ഒരു നീണ്ട നിരതന്നെയുണ്ട്; അതുപോലെതന്നെ പല കാളി/ദുര്‍ഗ ക്ഷേത്രങ്ങള്‍ക്കും അമ്മ ദൈവാരധനയെക്കാള്‍ ബുദ്ധമതത്തിലെ സ്വരരക്ഷകയായ ‘താര’ ദേവിയോടാണ് താദാത്മ്യം. സര്വ രക്ഷക എന്നുള്ള ഇടത്തില്‍ നിന്ന് ഹിംസയുടെ മൂര്‍ത്തിയാക്കി പരിവര്‍ത്തിപ്പിച്ചാണ് ചരിത്രത്തെ കീഴ്‌മേല്‍ മറിച്ചിട്ടത്.

കേരളത്തിന്റെ മറ്റു പല ഭാഗങ്ങളില്‍ നിന്ന് കണ്ടെത്തിയ പോലെ കാര്യമായ രീതിയില്‍ ബുദ്ധമത വിഗ്രഹങ്ങളോ മാറ്റോ മധ്യകേരളത്തില്‍ നിന്ന് കണ്ടെത്തിയിട്ടില എന്നതുകൊണ്ട് ഇവിടെ ബുദ്ധമത സ്വാധീനം ഇല്ലായിരുന്നു എന്ന് വിചാരിക്കുന്നത് യുക്തിസഹമായിരിക്കുകയില്ല.

ഈ ഭാഗങ്ങളില്‍ നടന്ന കൊടിയ മത ഹിംസയും ക്ഷേത്രങ്ങളുടെ ഹൈന്ദവവത്കരണവും ആണ് ഇവിടെ ബുദ്ധമതത്തിന്റെ ശേഷിപ്പുകളെ ഇല്ലായ്മ ചെയ്തത്. ഇത്തരം ചരിത്രപരമായ തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെങ്കിലും, അവിടുത്തെ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന മിത്തുകളും സാംസ്‌കാരിക വൈവിധ്യങ്ങളും ആചാരങ്ങളും ഭാവനാത്മകമായി പഠനവിധേയമാക്കാവുന്നതാണ്. കേരളത്തിലെ ഓരോപിടി മണിനും പറയാനുള്ളത് ബുദ്ധമതത്തെ ഇല്ലായ്മ ചെയ്തതിന്റെ ചരിത്രമാണ്.

പാലക്കാട് ജില്ലയിലെ പല സ്ഥലനാമങ്ങളും പരിശോധിച്ചാല്‍ അവയ്ക്ക് ബുദ്ധ മതവുമായുള ബന്ധം കണ്ടെത്താനാവും. പുത്തൂര്‍മംഗലം, മുണ്ടന്‍കോട്ടുകുറുശി, കുളപ്പുള്ളി(കുളം-പള്ളി) എന്നിവ ഉദാഹരണം. ബുദ്ധമത വിശ്വസികളായിരുന്ന ആദ്യകാല പല്ലവ രാജഭരണത്തിന്റെ സ്വാധീനവും പല സ്ഥലനാമങ്ങളിലും കാണാം; പല്ലര്‍മംഗലം, പല്ലവൂര്‍ എന്നിവ. ഈ ഭാഗങ്ങളില്‍ ഈഴവ സമുദായത്തിനിടയില്‍ കാണുന്ന ആയുര്‍വേദ ചികിത്സാരീതി ഇവിടുത്തെ ബുദ്ധമത പാരമ്പര്യത്തിന്റെ ഉദാഹരണമാണ്.

ചാത്തന്‍ പൂജ മൃഗങ്ങള്‍ക്ക് വേണ്ടി നടത്തുന്ന കുട്ടിച്ചാത്തന്‍ പൂജ ഇതെല്ലാം വെളിച്ചം വീശുന്നത് മറ്റൊന്നിലേക്കും അല്ല. പാലക്കാടിന്റെ ചിലഭാഗങ്ങളില്‍ മുതിര്‍ന്നവരെ ‘അച്ചാ’ എന്ന് അഭിസംബോധന ചെയ്യുന്ന ഒരു രീതി നിലനില്‍ക്കു ന്നുണ്ട്; അച്ചന്‍, ആര്യന്‍, അയ്യന്‍ എന്നിവ ബുദ്ധന്റെ നാമങ്ങളാണല്ലോ. പാരമ്പര്യമായി പകര്ന്നുന വന്ന ഒരു സംസ്‌ക്കാരത്തിന്റെ ഭാഗമാണിത്.

ഈ ഭാഗങ്ങളിലെ പ്രശസ്തമായ പലക്ഷേത്രങ്ങളും; ചിനക്കത്തൂര്‍, തിരുവില്വാമല, പഴയന്നൂര്‍ ഭഗവതി ക്ഷേത്രം എന്നിവയ്‌ക്കെല്ലാം ബുദ്ധമതവുമായി അഭേദ്യമായ ബന്ധമുണ്ട്. പഴയന്നൂര്‍ ഭഗവതിക്ഷേത്രത്തിലെ വിഷ്ണുവിന്റെയും അന്നപൂര്‍ണ്ണേശ്വരിയുടെയും പ്രതിഷ്ഠകള്‍ യഥാക്രമം പള്ളിപ്പുറത്തപ്പന്‍, പള്ളിപ്പുറത്തമ്മ എനിങ്ങനെയാണ് അറിയപ്പെടുന്നത്. പാലി ഭാഷയില്‍ ‘പള്ളി’ എന്ന പദം ബുദ്ധമത വിഹാരത്തെ കുറിക്കുന്നു. 
അതുപോലെ തിരുവില്വാമല രാമക്ഷേത്രം സാമൂതിരിയുടെ ഭരണകാലം വരെ ബുദ്ധമത കേന്ദ്രമായിരുന്നു. ആര്യങ്കാവ് എന്ന പേരും അവിടെ അരങ്ങേറുന്ന കെട്ടുകാഴ്ചകളും ഷൊര്‍ണൂര്‍ ആര്യങ്കാവിന്റെ മത പാരമ്പര്യം കാണിക്കുന്നു. തിരുവില്വാമല പുനര്‍ജനി ഗുഹകള്‍ ശ്രമന പാരമ്പര്യത്തിന്റെ ഭാഗമാണ്. പാലപ്പുറത്തെ ചിനക്കത്തൂര്‍ കാവിന് ബുദ്ധമതവുമായുള്ള ബന്ധം ഇവിടുത്തെ ആചാരാനുഷ്ഠാനങ്ങളും തിരുവില്വാമലയുമായി ബന്ധപ്പെട്ടുകിടക്കുന്ന മിത്തുകളില്‍ നിന്നും വായിച്ചെടുക്കാം. ചിനക്കത്തൂര്‍ എന്ന നാമം ‘ജിനക്കല്‍’ എന്ന പദത്തില്‍ നിന്നുണ്ടായതാണ്. ഇവിടുത്തെ ദേവിയെക്കുറിച്ചുള്ള മിത്ത് ഇവിടെ അരങ്ങേറിയ കൊടിയ മത ഹിംസയെ കാണിക്കുന്നതാണ്. ഈ മിത്തില്‍ ശ്രീരാമനും ലക്ഷ്മണനും തിരുവില്വാമലയില്‍ വരികയും മലമുകളില്‍ നിന്ന് അയ്യപ്പനെയും ദേവിയും ആട്ടിപുറത്താക്കുകയും ചെയ്യുന്നു. അയ്യപ്പന്‍ മലയുടെ അടിയില്‍ ഇരിക്കുകയും ദേവി പുഴകടന്നോടി ‘അയ്യയ്യോ രക്ഷിക്കണേ’ എന്ന് നിലവിളിച്ചു ചിനക്കത്തൂര്‍ വന്നിരിക്കുകയും ചെയ്തു എന്നുള്ളതാണ്. ഇതിലെ അയ്യപ്പന്‍ തിരുവില്വാമലയിലെ പ്രധാന ബുദ്ധമത പ്രതിഷ്ഠയാവം കുണ്ടിലയ്യപ്പന്‍ എന്നൊരു പ്രതിഷ്ഠ തിരുവില്വാമലയില്‍ ഉണ്ട്.

ഈ ഭാഗങ്ങളില്‍ നടമാടിയ കടുത്ത ഹിംസയില്‍ നിന്ന് രക്ഷപെട്ടോടിയ ജനങ്ങള്‍ (ഭിക്ഷുണികളും) പുഴകടന്നോടി പലപ്പുറത്തു അഭയം നേടിയതും അയ്യ! അയ്യ! രക്ഷിക്കണേ എന്ന് ബുദ്ധഭഗവാനോട് അപേക്ഷിച്ചതിന്റെയും ഓര്‍മ പുതുക്കലാണ് ചിനക്കത്തൂര്‍ കാവില്‍ ഇപ്പോഴും ഉത്സവം കൊടിയേറിയാല്‍ ഏഴു ദേശങ്ങളിലേയും ജനങ്ങളുടെ അയ്യയ്യയോ വിളി എന്ന ആചാരം. ഈ ക്ഷേത്രത്തിലെ ആചാരങ്ങളില്‍ കീഴ്ജാതിക്കാര്‍ക്കുള്ള പങ്ക് ഇവിടുത്തെ ബുദ്ധമത പാരമ്പര്യം തന്നെയാണ്. ഇവിടുത്തെ കുതിരകളി സാമൂതിരിയുടെ കീഴടക്കലിന്റെയും ഹൈന്ദവവത്കരണത്തിന്റെയും ഓര്‍മ പുതുക്കല്‍ കൂടിയാണ്.

(കടപ്പാട് : അജയ് ശേഖര്‍)

(പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് ശ്രീജിത്ത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

ശ്രീജിത്ത്

ഇന്ത്യയുടെ ചരിത്രം എന്ന് പറയുന്നത് മറ്റൊന്നുമല്ല, മറിച്ച് ഹിന്ദുമതവും ബുദ്ധമതവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ചരിത്രമാന്നെന്ന് പറഞ്ഞത് അംബേദ്കര്‍ ആണ്. കേരളത്തിന്റെ ചരിത്രം പരിശോധിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ വാക്കുകള്‍ കൂടുതല്‍ പ്രസക്തമാകുന്നത് എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. കേരളത്തിന്റെ സാംസ്‌കാരിക സാമൂഹിക ചരിത്രം ഹൈന്ദവവത്കരണത്തിന്റെ മഷി പുരണ്ടതാണ്. അതില്‍ നിന്നും മാറി സ്വതന്ത്രമായ രീതിയില്‍ ചരിത്ര രചന നടത്തിയവര്‍ ഉണ്ടെങ്കിലും. 

ഓരോ പ്രദേശത്തിനും അതിന്റെതായ ഒരു ചരിത്രമുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം അത് ബുദ്ധമതത്തിന്റെ ചരിത്രമാണ്. ഹൈന്ദവതയുടെ വക്താക്കള്‍ പല്ലും നഖവും ഉപയോഗിച്ചാണ് ബുദ്ധമതത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചത്. എങ്കിലും ഇന്നും കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും കാവും കുളവും വിഗ്രഹങ്ങളും ക്ഷേത്രങ്ങളും എല്ലാം ബുദ്ധമതത്തിന്റെ കൈയൊപ്പ് പതിഞ്ഞതാണ്. ചാതുര്‍വര്‍ണ്യം (ജാതി വ്യവസ്ഥ) നടപ്പിലാക്കാന്‍ ഹൈന്ദവര്‍ക്ക് ഏറ്റവും വലിയ തടസമായി നിന്നത് ഇവിടെ വേരുറച്ചുപോയ ബുദ്ധമതമായിരുന്നു. അതുകൊണ്ടുതന്നെ വേരോടെ പിഴുതെറിയുന്ന രീതിയിലുള്ള ഹിംസയാണ് ഇവിടെ അരങ്ങേറിയത്.

കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളെല്ലാം ഒരുകാലത്തെ ബുദ്ധമത വിഹാരങ്ങളായിരുന്നു എന്നുള്ളത് ഇന്ന് ചരിത്രകാരന്മാര്‍ക്കിടയില്‍ വലിയ സംശയം ജനിപ്പിക്കാത്ത കാര്യമാണ്. ശബരിമല, കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍ എന്നിങ്ങനെ ഒരു നീണ്ട നിരതന്നെയുണ്ട്; അതുപോലെതന്നെ പല കാളി/ദുര്‍ഗ ക്ഷേത്രങ്ങള്‍ക്കും അമ്മ ദൈവാരാധനയെക്കാള്‍ ബുദ്ധമതത്തിലെ സ്വരരക്ഷകയായ ‘താര’ ദേവിയോടാണ് താദാത്മ്യം. സര്‍വരക്ഷക എന്നുള്ള ഇടത്തില്‍ നിന്ന് ഹിംസയുടെ മൂര്‍ത്തിയാക്കി പരിവര്‍ത്തിപ്പിച്ചാണ് ചരിത്രത്തെ കീഴ്‌മേല്‍ മറിച്ചിട്ടത്.

കേരളത്തിന്റെ മറ്റു പല ഭാഗങ്ങളില്‍ നിന്ന് കണ്ടെത്തിയ പോലെ കാര്യമായ രീതിയില്‍ ബുദ്ധമത വിഗ്രഹങ്ങളോ മാറ്റോ മധ്യകേരളത്തില്‍ നിന്ന് കണ്ടെത്തിയിട്ടില എന്നതുകൊണ്ട് ഇവിടെ ബുദ്ധമത സ്വാധീനം ഇല്ലായിരുന്നു എന്ന് വിചാരിക്കുന്നത് യുക്തിസഹമായിരിക്കുകയില്ല.

ഈ ഭാഗങ്ങളില്‍ നടന്ന കൊടിയ മതഹിംസയും ക്ഷേത്രങ്ങളുടെ ഹൈന്ദവവത്കരണവും ആണ് ഇവിടെ ബുദ്ധമതത്തിന്റെ ശേഷിപ്പുകളെ ഇല്ലായ്മ ചെയ്തത്. ഇത്തരം ചരിത്രപരമായ തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെങ്കിലും, അവിടുത്തെ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന മിത്തുകളും സാംസ്‌കാരിക വൈവിധ്യങ്ങളും ആചാരങ്ങളും ഭാവനാത്മകമായി പഠനവിധേയമാക്കാവുന്നതാണ്. കേരളത്തിലെ ഓരോപിടി മണ്ണിനും പറയാനുള്ളത് ബുദ്ധമതത്തെ ഇല്ലായ്മ ചെയ്തതിന്റെ ചരിത്രമാണ്.

പാലക്കാട് ജില്ലയിലെ പല സ്ഥലനാമങ്ങളും പരിശോധിച്ചാല്‍ അവയ്ക്ക് ബുദ്ധമതവുമായുള ബന്ധം കണ്ടെത്താനാവും. പുത്തൂര്‍മംഗലം, മുണ്ടന്‍കോട്ടുകുറുശി, കുളപ്പുള്ളി (കുളം-പള്ളി) എന്നിവ ഉദാഹരണം. ബുദ്ധമത വിശ്വസികളായിരുന്ന ആദ്യകാല പല്ലവ രാജഭരണത്തിന്റെ സ്വാധീനവും പല സ്ഥലനാമങ്ങളിലും കാണാം; പല്ലര്‍മംഗലം, പല്ലവൂര്‍ എന്നിവ. ഈ ഭാഗങ്ങളില്‍ ഈഴവ സമുദായത്തിനിടയില്‍ കാണുന്ന ആയുര്‍വേദ ചികിത്സാരീതി ഇവിടുത്തെ ബുദ്ധമത പാരമ്പര്യത്തിന്റെ ഉദാഹരണമാണ്.

ചാത്തന്‍പൂജ, മൃഗങ്ങള്‍ക്ക് വേണ്ടി നടത്തുന്ന കുട്ടിച്ചാത്തന്‍ പൂജ ഇതെല്ലാം വെളിച്ചം വീശുന്നത് മറ്റൊന്നിലേക്കുമല്ല. പാലക്കാടിന്റെ ചിലഭാഗങ്ങളില്‍ മുതിര്‍ന്നവരെ ‘അച്ചാ’ എന്ന് അഭിസംബോധന ചെയ്യുന്ന ഒരു രീതി നിലനില്‍ക്കുന്നുണ്ട്; അച്ചന്‍, ആര്യന്‍, അയ്യന്‍ എന്നിവ ബുദ്ധന്റെ നാമങ്ങളാണല്ലോ. പാരമ്പര്യമായി പകര്‍ന്നുവന്ന ഒരു സംസ്‌ക്കാരത്തിന്റെ ഭാഗമാണിത്.

ഈ ഭാഗങ്ങളിലെ പ്രശസ്തമായ പലക്ഷേത്രങ്ങളും; ചിനക്കത്തൂര്‍, തിരുവില്വാമല, പഴയന്നൂര്‍ ഭഗവതി ക്ഷേത്രം എന്നിവയ്‌ക്കെല്ലാം ബുദ്ധമതവുമായി അഭേദ്യമായ ബന്ധമുണ്ട്. പഴയന്നൂര്‍ ഭഗവതിക്ഷേത്രത്തിലെ വിഷ്ണുവിന്റെയും അന്നപൂര്‍ണ്ണേശ്വരിയുടെയും പ്രതിഷ്ഠകള്‍ യഥാക്രമം പള്ളിപ്പുറത്തപ്പന്‍, പള്ളിപ്പുറത്തമ്മ എണ്ണിങ്ങനെയാണ് അറിയപ്പെടുന്നത്. പാലി ഭാഷയില്‍ ‘പള്ളി’ എന്ന പദം ബുദ്ധമത വിഹാരത്തെ കുറിക്കുന്നു.

 
അതുപോലെ തിരുവില്വാമല രാമക്ഷേത്രം സാമൂതിരിയുടെ ഭരണകാലം വരെ ബുദ്ധമത കേന്ദ്രമായിരുന്നു. ആര്യങ്കാവ് എന്ന പേരും അവിടെ അരങ്ങേറുന്ന കെട്ടുകാഴ്ചകളും ഷൊര്‍ണൂര്‍ ആര്യങ്കാവിന്റെ മതപാരമ്പര്യം കാണിക്കുന്നു. തിരുവില്വാമല പുനര്‍ജനി ഗുഹകള്‍ ശ്രമന പാരമ്പര്യത്തിന്റെ ഭാഗമാണ്. പാലപ്പുറത്തെ ചിനക്കത്തൂര്‍ കാവിന് ബുദ്ധമതവുമായുള്ള ബന്ധം ഇവിടുത്തെ ആചാരാനുഷ്ഠാനങ്ങളും തിരുവില്വാമലയുമായി ബന്ധപ്പെട്ടുകിടക്കുന്ന മിത്തുകളില്‍ നിന്നും വായിച്ചെടുക്കാം. ചിനക്കത്തൂര്‍ എന്ന നാമം ‘ജിനക്കല്‍’ എന്ന പദത്തില്‍ നിന്നുണ്ടായതാണ്. ഇവിടുത്തെ ദേവിയെക്കുറിച്ചുള്ള മിത്ത് ഇവിടെ അരങ്ങേറിയ കൊടിയ മതഹിംസയെ കാണിക്കുന്നതാണ്. ഈ മിത്തില്‍ ശ്രീരാമനും ലക്ഷ്മണനും തിരുവില്വാമലയില്‍ വരികയും മലമുകളില്‍ നിന്ന് അയ്യപ്പനെയും ദേവിയും ആട്ടിപുറത്താക്കുകയും ചെയ്യുന്നു. അയ്യപ്പന്‍ മലയുടെ അടിയില്‍ ഇരിക്കുകയും ദേവി പുഴകടന്നോടി ‘അയ്യയ്യോ രക്ഷിക്കണേ’ എന്ന് നിലവിളിച്ചു ചിനക്കത്തൂര്‍ വന്നിരിക്കുകയും ചെയ്തു എന്നുള്ളതാണ്. ഇതിലെ അയ്യപ്പന്‍ തിരുവില്വാമലയിലെ പ്രധാന ബുദ്ധമത പ്രതിഷ്ഠയാവാം; കുണ്ടിലയ്യപ്പന്‍ എന്നൊരു പ്രതിഷ്ഠ തിരുവില്വാമലയില്‍ ഉണ്ട്.

ഈ ഭാഗങ്ങളില്‍ നടമാടിയ കടുത്ത ഹിംസയില്‍ നിന്ന് രക്ഷപെട്ടോടിയ ജനങ്ങള്‍ (ഭിക്ഷുണികളും) പുഴകടന്നോടി പലപ്പുറത്തു അഭയം നേടിയതും അയ്യ! അയ്യ! രക്ഷിക്കണേ എന്ന് ബുദ്ധഭഗവാനോട് അപേക്ഷിച്ചതിന്റെയും ഓര്‍മ പുതുക്കലാണ് ചിനക്കത്തൂര്‍ കാവില്‍ ഇപ്പോഴും ഉത്സവം കൊടിയേറിയാല്‍ ഏഴു ദേശങ്ങളിലേയും ജനങ്ങളുടെ അയ്യയ്യയോ വിളി എന്ന ആചാരം. ഈ ക്ഷേത്രത്തിലെ ആചാരങ്ങളില്‍ കീഴ്ജാതിക്കാര്‍ക്കുള്ള പങ്ക് ഇവിടുത്തെ ബുദ്ധമത പാരമ്പര്യം തന്നെയാണ്. ഇവിടുത്തെ കുതിരകളി സാമൂതിരിയുടെ കീഴടക്കലിന്റെയും ഹൈന്ദവവത്കരണത്തിന്റെയും ഓര്‍മ പുതുക്കല്‍ കൂടിയാണ്.

(കടപ്പാട് : അജയ് ശേഖര്‍)

(പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് ശ്രീജിത്ത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍