നിരോധന പ്രഖ്യാപനം പൊതുവെ മിതവാദ ഇസ്ലാമിനെ അനുകൂലിക്കുന്ന രാജ്യത്ത് സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.
ബുര്‍ഖകളുടെ നിര്‍മ്മാണവും വില്‍പനയും തടയാന്‍ മൊറോക്കോ തീരുമാനിച്ചു. നിലവിലുള്ള ശേഖരം വിറ്റഴിക്കുകയോ നീക്കം ചെയ്യുകയോ ചെയ്യാന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് 48 മണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ട്. സുരക്ഷ കാരണങ്ങളാണ് തീരുമാനത്തിന് പിന്നിലെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ചില ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തങ്ങളുടെ കുറ്റകൃത്യങ്ങള്‍ മറയ്ക്കാന്‍ കൊള്ളക്കാര്‍ ബുര്‍ഖ സ്ഥിരമായി ഉപയോഗിക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പ്രദേശിക മാധ്യമങ്ങളോട് പറഞ്ഞു. ശരീരം മുഴുവന്‍ മൂടുന്ന ബുര്‍ഖ മൊറോക്കോയില്‍ സാധാരണമായി ഉപയോഗിക്കപ്പെടുന്നില്ല. മുഖം മറയ്ക്കാത്ത ഹിജാബിനോടാണ് ഭൂരിപക്ഷത്തിനും പ്രിയം. എന്നാല്‍ കൂടുതല്‍ യാഥാസ്ഥിതിക വിഭാഗമായ സലഫികള്‍ കണ്ണ് ഒഴികെയുള്ള ഭാഗങ്ങള്‍ മുഴുവന്‍ മറയ്ക്കുന്ന നിഖാബ് ആണ് ഉപയോഗിക്കുന്നത്. നിരോധന പ്രഖ്യാപനം പൊതുവെ മിതവാദ ഇസ്ലാമിനെ അനുകൂലിക്കുന്ന രാജ്യത്ത് സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.