UPDATES

എഡിറ്റര്‍

ബുര്‍ക്കിനിക്കു മുന്നേ ബിക്കിനിയും നിരോധിച്ചിരുന്നു

Avatar

ബുര്‍ക്കിനികളല്ല, ബിക്കിനികള്‍ നിരോധിച്ചൊരു കാലം കൂടി ചില വിദേശരാജ്യങ്ങള്‍ക്കുണ്ടായിരുന്നുവെന്നത് ഇന്ന് സംശയത്തോടെ മാത്രമാണ് നമ്മള്‍ കേള്‍ക്കുന്നത്. അങ്ങനെയൊരു കാലമോ? അതും ഇറ്റലിക്കും ഫ്രാന്‍സിനുമൊക്കെ. 1960കാലയളവ് വരെ ബിക്കിനി ധരിച്ച് നിരത്തിലിറങ്ങുന്നത് ഇറ്റലിയില്‍ ശിക്ഷാര്‍ഹമായിരുന്നു. ഫ്രാന്‍സില്‍ കഴിഞ്ഞ ദിവസമാണ് നീന്തല്‍ വസ്ത്രമായ ബുര്‍ക്കിനി നിരോധിച്ചത്. തലയും കൈകാലുകളും മൂടുന്ന നീന്തല്‍ വസ്ത്രമാണ് ബുര്‍ക്കിനി. ഐഎസിന്റെയും ഭീകരസംഘടനകളുടെയും ആക്രമണങ്ങളെ പ്രതിരോധിക്കാനെന്നോണം വിദേശ ശക്തികള്‍ മുസ്ലിം മത വിഭാഗത്തെ കൂട്ടത്തോടെ സംശയിക്കുന്നതിന്റെ മറ്റൊരു വെളിപാടാണ് ഈ നിരോധനവും.

ബുര്‍ക്കിനി നിരോധിച്ചപ്പോള്‍ കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് അതിന് നേര്‍ വിപരീതമായി ബിക്കിനി നിരോധിച്ചിരുന്ന ഒരു കാലവും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷെ, ഇന്നും സ്ത്രീകളുടെ വസ്ത്രധാരണം നിയമങ്ങള്‍ കൊണ്ടു നിയന്ത്രിക്കുന്ന കാലത്ത് നിന്ന് വളര്‍ച്ച നേടിയിട്ടില്ല. സാമൂഹിക സമ്മര്‍ദ്ദങ്ങള്‍, നിയമങ്ങള്‍, വിലങ്ങിടാനാകാത്ത നോട്ടങ്ങള്‍ ഇന്നും
വസ്ത്രധാരണ സ്വാതന്ത്ര്യത്തെ പോലും ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു.

കൂടുതല്‍ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ..

http://goo.gl/cw9BmR

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍