UPDATES

എഡിറ്റര്‍

ഏതു വസ്ത്രം ധരിക്കണം ഞങ്ങള്‍? നില്‍ക്കൂ, സംസ്ക്കാരത്തിന്‍റെ ആ പുസ്തകമെവിടെ?

Avatar

അഴിമുഖം പ്രതിനിധി

സ്ത്രീകളുടെ വസ്ത്രസ്വാതന്ത്ര്യം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഫ്രാന്‍സിലെ ബുര്‍ക്കിനി നിരോധനത്തോടെ വിഷയത്തില്‍ വീണ്ടും കൊണ്ടുപിടിച്ച ചര്‍ച്ച നടക്കുന്നു. അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഒരു വശത്ത് നടക്കുന്നു. പക്ഷെ സ്ത്രീയുടെ വസ്ത്രസ്വാതന്ത്ര്യം അവര്‍ക്ക് സ്വയം തീരുമാനിക്കാനുള്ള അവകാശത്തില്‍പെടാത്ത ഒന്നായി തന്നെ തുടരുകയും ചെയ്യുന്നു.  

ഫ്രാന്‍സിലെ ബുര്‍ക്കിനി നിരോധനം സുരക്ഷയുടെ ഭാഗമായാണെന്നാണ് ഫ്രഞ്ച് സര്‍ക്കാരിന്‍റെ നിലപാട്. പുരോഗമനവും മതേതരത്വവുമൊക്കെ തീവ്രവാദം എന്നു കേള്‍ക്കുമ്പോള്‍ തന്നെ മടക്കിവയ്ക്കുന്നവരാണ് ചില ബുദ്ധിജീവികള്‍ പോലും. ഇസ്ലാം നാമധാരികളെയും ഇസ്ലാമിനെയും തീവ്രവാദത്തോട് കൂട്ടിക്കെട്ടുന്നതും ലോകപ്രവണതയായി തന്നെ തുടരുന്നു. പക്ഷെ, സ്ത്രീകളുടെ മാത്രം വസ്ത്ര സ്വാതന്ത്ര്യത്തിനാണ് പലപ്പോഴും വിലങ്ങ് വീഴുന്നത്. ബിക്കിനി ധരിക്കുന്നതും ബുര്‍ക്കിനി ധരിക്കുന്നതും അവരെ ആരും നിര്‍ബന്ധിക്കാതെ ചെയ്യുന്നതെങ്കില്‍ ആര്‍ക്കാണതിന് പരാതി?

കരണ്‍ ജോഹറിന്‍റെ ബാര്‍ ബാര്‍ ദേഖോ എന്ന ചിത്രത്തില്‍ നിന്ന് ഒരു രംഗം സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്തു. ഒരു ബ്രായുടെ ദൃശ്യമാണ് ബോര്‍ഡ് നീക്കം ചെയ്തതെന്നറിയുമ്പോളാണ് സ്ത്രീകള്‍ എന്തിനോടാണ് എതിരിടുന്നതെന്ന് വ്യക്തമാകുന്നത്. വെറും ഒരു ബ്രാ, അത് അശ്ലീലമാണെന്ന് മാത്രം വായിക്കുന്നവരോട് എന്ത് വസ്ത്രസ്വാതന്ത്ര്യത്തെക്കുറിച്ചാണ് സംസാരിക്കേണ്ടത്? സ്ത്രീകള്‍ക്ക് എന്തുകൊണ്ട് അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിച്ചുകൂടാ എന്ന ചോദ്യം ഇനിയും അവസാനിച്ചിട്ടില്ല. 

വസ്ത്ര സ്വാതന്ത്ര്യത്തിന്‍റെ ചര്‍ച്ച വീണ്ടും പുരോഗമിക്കുന്നതിനിടെ ഡല്‍ഹി സ്വദേശിയായ ശ്രുതി അമ്പാസ്റ്റ് എഴുതിയ ഒരു കവിത സോഷ്യല്‍ വൈറലാകുന്നു. രണ്ടു ദിവസം കൊണ്ട് 2700 പേരാണ് കവിത ഷെയര്‍ ചെയ്തിരിക്കുന്നത്. 

എന്ത് വസ്ത്രം ധരിച്ചാലും സംസ്ക്കാരത്തിന്‍റെ പേരു പറഞ്ഞ് വിലക്കേര്‍പ്പെടുത്തുന്നതിനെ വിമര്‍ശിച്ചാണ് ശ്രുതിയുടെ കവിത. സംസ്ക്കാരത്തിന്‍റെ പുസ്തകം നോക്കി സ്ത്രീകളുടെ വസ്ത്രത്തിന് വിലയിടുന്നതിനെ കവിത പരിഹസിക്കുന്നു.

കവിതയുടെ പൂര്‍ണ്ണരൂപം ഇവിടെ വായിക്കാം

Bras offend
So do breasts
And what do you know?
So does a flat chest
Skirts are a no-no
Because legs are bare
Jeans bhi mat pehno
Because legs are there
(What about a long skirt?
Dilemma, yaar!
Brb consulting my book of sanskaars)
What if I cover myself
From head to toe?
*cough* secularism *cough* security *cough*
Sorry. But no.
Enough! I renounce clothing
From now I will be nude
No way! What do you think you are –
A dude?


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍