UPDATES

വിപണി/സാമ്പത്തികം

മൂന്നാമത് ‘ക്രീപ ഗ്രീന്‍ പവ്വര്‍ എക്സ്പോ’ കൊച്ചിയില്‍ ഇന്ന് തുടക്കമാകും

നിര്‍മ്മാണ രംഗത്തെ പുതിയ സാങ്കേതികവിദ്യകള്‍, സോളാര്‍ ഇന്‍വെര്‍ട്ടറുകള്‍, സോളാര്‍ ഗ്രിഡ് ടൈ ഇന്‍വെര്‍ട്ടര്‍, ലിഥിയം അയോ ബാറ്ററികള്‍, സോളാര്‍ ബാറ്ററികള്‍ എന്നിവ പ്രദര്‍ശനത്തില്‍ ഉണ്ടാവും.

കേരളത്തിലെ പാരമ്പര്യേതര ഊര്‍ജമേഖലയിലെ സംരംഭകരുടെയും പ്രമോട്ടര്‍മാരുടെയും അസോസിയേഷനായ ക്രീപ സംഘടിപ്പിക്കുന്ന മൂന്നാമത് ഗ്രീന്‍ പവ്വര്‍ എക്സ്പോ ഇന്ന് മുതല്‍ (ഫെബ്രുവരി 13 മുതല്‍ 15 വരെ ) കൊച്ചി ബോള്‍ഗാട്ടി ഈവന്റ് സെന്ററില്‍ നടക്കും. ഇന്ന്  വൈകീട്ട് 3-ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി പരിപാടി ഉദ്ഘാടനം ചെയ്യും. കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജമന്ത്രാലയം, കേരള സര്‍ക്കാര്‍, അനെര്‍ട്ട്, ശുചിത്വമിഷന്‍ എന്നിവരുമായി ചേര്‍ന്നാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. രാവിലെ 10 മുതല്‍ രാത്രി 8 വരെയായിരിക്കും പ്രദര്‍ശനം.

റിന്യുവബിള്‍ എനര്‍ജി മേഖലയിലെ സാങ്കേതിക- ഉപയോഗ സാധ്യതകള്‍ കൂടുതല്‍ ആളുകളിലെത്തിച്ച് റിന്യുവബിള്‍ എനര്‍ജി ഉപയോഗത്തില്‍ കേരളത്തെ മികച്ച മാതൃകയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഗ്രീന്‍ പവ്വര്‍ എക്സ്പോ സംഘടിപ്പിക്കുന്നത്. പാരമ്പര്യേതര ഊര്‍ജമേഖലയുമായി ബന്ധപ്പെട്ട സെമിനാറില്‍ 14ന് ഫെഡറേഷന്‍ ഓഫ് ഓള്‍ട്ടര്‍നേറ്റ് എനര്‍ജി ടെക്നോളജി ഓര്‍ഗനൈസേഴ്സ് ആന്റ് ഫ്രൊഫഷണല്‍സ് ഡയറക്ടര്‍ ഇ.ആര്‍. പ്രവീണ്‍ കുമാര്‍ സൂദ് പ്രഭാഷണം നടത്തും. തമിഴ്നാട് ജനറേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സി. നല്ലശിവന്‍, സോളാര്‍ എനര്‍ജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ സീനിയര്‍ ഫെല്ലോ ഡോ. വി പ്രേമചന്ദ്രന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 15ന് റിന്യുവബിള്‍ ടെക്നോളജി മേഖലയിലെ സ്റ്റാര്‍ട്ടപ്പ്-സംരംഭകത്വ സാധ്യതകളും വെല്ലുവില്‍ളും എന്ന വിഷയത്തില്‍ മേക്കര്‍ വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷണനും, സംരംഭകത്വസാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ നവഗതി സിഇഒ സന്ദിത് തണ്ടശ്ശേരി എന്നിവര്‍ പ്രഭാഷണം നടത്തും.

എഴുപതോളം സ്റ്റാളുകളിലായി നിരവധി കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും. പ്രമുഖ ഉല്‍പ്പന്ന നിര്‍മ്മാതാക്കള്‍, സപ്ലൈയേര്‍സ്, സോളാര്‍ തെര്‍മല്‍ ടെക്നോളജി, സോളാര്‍ ഡ്രയര്‍, ചെറിയ വിന്‍ഡ് എനര്‍ജി സംവിധാനം തുടങ്ങിയവയും പ്രദര്‍ശനത്തിനെത്തും. സൗരോര്‍ജ്ജ ഓട്ടോറിക്ഷ, സൗരോര്‍ജ്ജ പ്ലാന്റുകള്‍, സോളാര്‍ പാനല്‍ നിര്‍മ്മാണ രംഗത്തെ പുതിയ സാങ്കേതികവിദ്യകള്‍, സോളാര്‍ ഇന്‍വെര്‍ട്ടറുകള്‍, സോളാര്‍ ഗ്രിഡ് ടൈ ഇന്‍വെര്‍ട്ടര്‍, ലിഥിയം അയോ ബാറ്ററികള്‍, സോളാര്‍ ബാറ്ററികള്‍ എന്നിവ പ്രദര്‍ശനത്തില്‍ ഉണ്ടാവും. സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ലൈവ് കിച്ചണില്‍ ആവിയില്‍ തയ്യാറാക്കുന്ന വ്യത്യസ്ത രുചികൂട്ടുകള്‍ ലഭിക്കുന്ന ഫുഡ്കോര്‍ട്ട്, ആര്‍ഇ ടെക്നോളജി മാതൃകകളുടെ പ്രദര്‍ശനം, സൗജന്യ സോളാര്‍ ബോട്ട് യാത്ര തുടങ്ങിയവയാണ് ഗ്രീന്‍ പവ്വര്‍ എക്സ്പോയിലെ പ്രധാന ആകര്‍ഷണങ്ങള്‍.

ഹരിത ഊര്‍ജം, ഊര്‍ജ്ജ കാര്യക്ഷമത, പ്രകൃതി സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിനും റിന്യുവബിള്‍ എനര്‍ജി ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുതിനുമായി ഈ മേഖലയുമായി ബന്ധപ്പെട്ട പ്രമുഖ വ്യക്തികളെയും കമ്പനികളെയും പ്രദര്‍ശനത്തിലൂടെ ഒരു കുടക്കീഴിലെത്തിക്കാന്‍ സാധിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ക്രീപ പ്രസിഡന്റ് ഫാ. ജോര്‍ജ് പീറ്റര്‍ പിട്ടാപ്പിള്ളി പറഞ്ഞു. പാരമ്പര്യേതര ഊര്‍ജ്ജം ഉപയോഗിക്കുന്നതിലൂടെ പരിസ്ഥിതി പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നും സൗരോര്‍ജ്ജം ഉപയോഗിക്കുന്നതില്‍ സിയാലിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍