UPDATES

വിപണി/സാമ്പത്തികം

യുപിക്കും മഹാരാഷ്ട്രയ്ക്കും പിറകെ രാജസ്ഥാനിലും കാര്‍ഷിക വായ്പ എഴുതി തളളി

രാജസ്ഥാനില്‍ 14 ജില്ലകളില്‍ സിപിഎമിന്റെ കര്‍ഷക സംഘടനയായ കിസാന്‍മഹാസഭയുടെ നേതൃത്വത്തിലാണ് കര്‍ഷക പ്രക്ഷോഭം സംഘടിപ്പിച്ചത്. കര്‍ഷകര്‍ക്കു താങ്ങുവില നടക്കുന്നതടക്കമുളള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ കിസാന്‍ സഭക്ക് ഉറപ്പു നല്‍കി.

കാര്‍ഷിക കടങ്ങള്‍ എഴുതിതളളിയ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഉത്തരപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കു പിറകെ രാജസ്ഥാനും. ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ശേഷം ബിജെപി ഭരിക്കുന്ന മുന്നാമത്തെ സംസ്ഥാനമാണ് കാര്‍ഷിക വായ്പ എഴുതി തളളുന്നത്. ബുധനയഴ്ച രാത്രിയിലാണ് രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ കാര്‍ഷിക വായ്പ എഴുതി തളളുന്നതായി പ്രഖ്യാപിച്ചത്. ഈ മാസം ഒന്നിനാരംഭിച്ച കര്‍ഷകപ്രക്ഷോഭത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ വായ്പ എടുതി തളളുന്ന നടപടി സ്വീകരിച്ചത്. കര്‍ഷ സംഘടനയായ കിസാന്‍ സഭയുടെനതാക്കളുമായി നടത്തിയ ചര്‍ച്ചക്കു ശേഷമായിരുന്നു സര്‍ക്കാറിന്റ പുതിയ തിരുമാനം.

ചര്‍ച്ചയില്‍ ഉണ്ടാക്കിയ ധാരണ അനുസരിച്ച് 50,000 രൂപ വരെയുളള കാര്‍ഷിക വായ്പ എഴുതി തളളുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഈ ഇനത്തില്‍ രാജസ്ഥാന്‍ സര്‍ക്കാറിന് 20,000 കോടി രൂപയുടെ ബാധ്യതയുണ്ടാവുമെന്ന് ദി ഇക്കോണമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. യുപി സര്‍ക്കാര്‍ കാര്‍ഷിക വായ്പ എഴുതി തളളുന്നതിന് ബാധ്യത 36,000 കോടി രൂപയാണ്. മഹാരാഷ്ട്രയില്‍ ഇത് ദേവേന്ദ്ര ഫെദഡനവീസിന്റെ തിരുമാനത്തിന് 34,000 കോടി രൂപയും സര്‍ക്കാറിന് ഈ ഇനത്തില്‍ ബാധ്യതയാവും.

കാര്‍ഷിക വായ്പ 50,000 രൂപ വരെയുളള തുക എഴുതി തളളാനുളള തിരുമാനം നടപടിക്രമം സംമ്പന്ധിച്ച് പഠിക്കാന്‍ ഒരു വിദഗ്ധ സംഘത്തിന് രൂപം നല്‍കുമെന്നും രാജസ്ഥാന്‍ കാഷിക വകുപ്പ് മന്ത്രി പ്രഭുലാല്‍ സായ്‌നി പറഞ്ഞു. സമിതി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളം പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ എങ്ങനെയാണ് പദ്ധതതി നടപ്പിലാക്കിയതെന്നും സമിതി പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനില്‍ 14 ജില്ലകളില്‍ സിപിഎമിന്റെ കര്‍ഷക സംഘടനയായ കിസാന്‍മഹാസഭയുടെ നേതൃത്വത്തിലാണ് കര്‍ഷക പ്രക്ഷോഭം സംഘടിപ്പിച്ചത്. കര്‍ഷകര്‍ക്കു താങ്ങുവില നടക്കുന്നതടക്കമുളള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ കിസാന്‍ സഭക്ക് ഉറപ്പു നല്‍കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍