UPDATES

വിപണി/സാമ്പത്തികം

എയര്‍ ഏഷ്യ അന്താരാഷ്ട്ര സര്‍വ്വീസുകളുടെ പ്രവര്‍ത്തനം ഒക്ടോബറില്‍ ആരംഭിക്കും

കുറഞ്ഞത് 20 വിമാനങ്ങളെങ്കിലും ഉപയോഗിച്ച് ആഭ്യന്തര സര്‍വ്വീസ് നടത്തുന്ന ഏതൊരു വിമാന കമ്പനിക്കും അന്താരാഷ്ട്ര സര്‍വ്വീസുകള്‍ നടത്താന്‍ അര്‍ഹതയുണ്ടെന്ന ഇന്ത്യയുടെ വ്യോമയാന നയത്തെ അടിസ്ഥാനമാക്കിയാണ് എയര്‍ഏഷ്യ പുതിയ നീക്കത്തിനൊരുങ്ങുന്നത്.

എയര്‍ ഏഷ്യ ഒക്ടോബറില്‍ അന്താരാഷ്ട്ര സര്‍വ്വീസുകളുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്നു. കുറഞ്ഞത് 20 വിമാനങ്ങളെങ്കിലും ഉപയോഗിച്ച് ആഭ്യന്തര സര്‍വ്വീസ് നടത്തുന്ന ഏതൊരു വിമാന കമ്പനിക്കും അന്താരാഷ്ട്ര സര്‍വ്വീസുകള്‍ നടത്താന്‍ അര്‍ഹതയുണ്ടെന്ന ഇന്ത്യയുടെ വ്യോമയാന നയത്തെ അടിസ്ഥാനമാക്കിയാണ് എയര്‍ഏഷ്യ പുതിയ നീക്കത്തിനൊരുങ്ങുന്നത്.

പുതിയ സര്‍വ്വീസുകളുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറാണ് വാര്‍ത്ത പുറത്തു വിട്ടത്. അന്താരാഷ്ട്ര സര്‍വീസുകള്‍ ഈ വര്‍ഷം ഒക്ടോബറില്‍ തന്നെ ആരംഭിക്കുമെന്നാണ് പറയുന്നത്. എയര്‍ലൈന് ഈയിടെ 21 വിമാനം ലഭിച്ചു. ഇത് 154 ദൈനംദിന സര്‍വീസുകളാണ് നടത്തുന്നത്. ഒക്ടോബറില്‍ സര്‍വ്വീസ് തുടങ്ങാനുള്ള പദ്ധതികള്‍ ഉറച്ചതാണെന്ന് കമ്പനി അറിയിച്ചു.

കഴിഞ്ഞ മാസം എയര്‍ എഷ്യയുടെ വിപുലീകരണത്തിനായി 500 കോടി രൂപയുടെ ഫണ്ട് ലഭിച്ചിരുന്നു. ഇന്തോ മലേഷ്യന്‍ കമ്പനിയായ എയര്‍ഏഷ്യ ഇന്ത്യയില്‍ അനുബന്ധ കമ്പനി സ്ഥാപിക്കുന്ന ആദ്യ വിദേശ എയര്‍ലൈന്‍ കൂടിയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍