UPDATES

വിപണി/സാമ്പത്തികം

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി ഡോ. ബി. ഗോവിന്ദന്‍ വീണ്ടും

ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ സോജന്‍ ജെയിംസാണ് തിരഞ്ഞെടുത്തു നടപടികള്‍ നിയന്ത്രിച്ചത്.

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി ഡോ. ബി. ഗോവിന്ദനെ വീണ്ടും തിരഞ്ഞെടുത്തു. കെ. സുരേന്ദ്രനാണു ജനറല്‍ സെക്രട്ടറി. എസ് അബ്ദുല്‍ നാസര്‍ (ട്രഷറര്‍) എന്നിവരെയും തിരഞ്ഞെടുത്തു. ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ സോജന്‍ ജെയിംസാണ് തിരഞ്ഞെടുത്തു നടപടികള്‍ നിയന്ത്രിച്ചത്.

സ്വര്‍ണവ്യാപാരികളെ നികുതി വെട്ടിപ്പുകാരായി ചിത്രീകരിക്കുന്ന നടപടികള്‍ ചില കോണുകളില്‍ നിന്നുണ്ടാകുന്നത് ഇത് അപലപനീയമാണ്.  നികുതി നല്‍കി സ്വര്‍ണം വാങ്ങുവാന്‍ ഉപഭോതാക്കളെ പ്രേരിപ്പിക്കണമെന്നും സ്വര്‍ണം പണയം വെക്കുന്നതിനും ,വില്‍ക്കുന്നതിനും ബില്ല് നിര്‍ബന്ധമാക്കണമെന്ന രീതിയില്‍ നിയമനിര്‍മാണം നടത്തണമെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ദ്വൈവാര്‍ഷിക സമ്മേളനത്തിലും തെരെഞ്ഞെടുപ്പ് യോഗത്തില്‍ ആവശ്യപ്പെടുകയുണ്ടായി.

അഴിമുഖം ബ്യൂറോ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍