UPDATES

വിപണി/സാമ്പത്തികം

ആമസോണിലൂടെ ചാണക വില്‍പ്പന ആരംഭിച്ചു!

വൃത്താകൃതിയില്‍ പരത്തി ഉണക്കിയെടുത്ത ചാണക വറളികള്‍, 12 എണ്ണത്തിന് 120 രൂപയാണ് വില

ഇന്ത്യയില്‍ ഇപ്പോള്‍ പശുവിനും ചാണകത്തിനും നല്ല മാര്‍ക്കറ്റാണ്. ഓണ്‍ലൈനിലൂടെ ചാണകം വാങ്ങാനുള്ള സംവിധാനത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. രാജസ്ഥാനില്‍ നിന്നുള്ള മൂന്ന് യുവ ക്ഷീരകര്‍ഷകരാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ വാണീജ്യ സൈററായ ആമസോണിലൂടെ ചാണകവില്‍പ്പന ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസമായി തങ്ങള്‍ ആമസോണിലൂടെ ചാണകം വില്‍ക്കുന്നുണ്ടെന്ന് കോട്ടയിലെ എപിഇഐ ഓര്‍ഗാനിക് ഫുഡ്‌സിന്റെ മൂന്ന് ഡയറക്ടര്‍മാരില്‍ ഒരാളായ അമന്‍പ്രീത് സിംഗ് പറയുന്നു.

വൃത്താകൃതിയില്‍ പരത്തിയെടുത്ത ചാണക വറളികള്‍ ഉണക്കിയാണ് ഓണ്‍ലൈന്‍ വഴി വിപണനം നടത്തുന്നത്. 12 എണ്ണത്തിന് 120 രൂപയാണ് വില. ആഴ്ചയില്‍ 500 മുതല്‍ 1000 വറളികള്‍ വരെ ഇത്തരത്തില്‍ വിറ്റുപോകുന്നുണ്ട്. മുംബെ, ഡല്‍ഹി, പൂനെ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് സിംഗ് പറയുന്നു. വറളികള്‍ പൊട്ടിപ്പോകാത്ത വിധത്തിലുള്ള പാക്കിംഗ് ആണ് നടത്തുന്നത്. ഏതായാലും വേണ്ടവര്‍ക്ക് ഒന്ന് ഓണ്‍ലൈനില്‍ കുത്തിയാല്‍ കാഡ്‌ബോര്‍ഡ് പെട്ടിയില്‍ ചാണകം വീട്ടിലെത്തും.

ക്ഷീരോല്‍പന്നങ്ങള്‍ ലഭ്യമല്ലാത്ത വന്‍നഗരങ്ങളില്‍ മതചടങ്ങുകള്‍ക്കാണ് ആളുകള്‍ ചാണകം അധികവും ഉപയോഗിക്കുന്നതെന്ന് സിംഗ് പറുന്നു. കോട്ടയ്ക്ക് സമീപം നാല്‍പത് ഏക്കറില്‍ പരന്നു കിടക്കുന്ന ഇവരുടെ ഡയറി ഫാമില്‍ 120 പശുക്കളാണുള്ളത്. ആധുനിക യന്ത്ര സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫാമില്‍ വിദഗ്ധ തൊഴിലാളികള്‍ അടക്കം എല്ലാ സൗകര്യങ്ങളുമുണ്ട്. ഗഗന്‍ദീപ് സിംഗ്, അമര്‍പ്രീത് സിംഗ്, ഉത്തംജ്യോത് സിംഗ് എന്നിവര്‍ കുടുംബവ്യാപാരം ഏറ്റെടുത്ത് നടത്താന്‍ തുടങ്ങിയതോടെയാണ് ഫാമിന്റെ ആധുനികവല്‍ക്കരണം നടന്നത്.

മേയ് 24 മുതല്‍ 26 വരെ കോട്ടയില്‍ നടക്കുന്ന ഗ്ലോബല്‍ രാജസ്ഥാന്‍ അഗ്രിടെക് മീറ്റോടെ തങ്ങളുടെ ഉല്‍പ്പന്നം ലോക ശ്രദ്ധ ആകര്‍ഷിക്കും എന്ന പ്രതീക്ഷയിലാണിവര്‍. രാജസ്ഥാനില്‍ ആദ്യമായി ബയോഗ്യാസില്‍ നിന്നും വൈദ്യുതി ഉണ്ടാക്കുന്ന പ്ലാന്റ് സ്ഥാപിച്ചതും ഇവരാണ്. ഇപ്പോള്‍ ഇതുവഴി പ്രതിദിനം 40 കിലോവാട്ട് വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുന്നത്. ഇത്തരത്തില്‍ മാത്രം ഇവര്‍ പ്രതിവര്‍ഷം 24 ലക്ഷം രൂപ ലാഭം നേടുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍