UPDATES

വിപണി/സാമ്പത്തികം

വേതനമില്ല ; ജെറ്റ് എയര്‍വെയ്സ് പൈലറ്റുമാര്‍ സമരത്തിലേക്ക്

മാര്‍ച്ച് അവസാനത്തോടെ കമ്പനിക്ക് 1500 കോടി രൂപ ലഭിക്കുന്നതോടെ ശമ്പളം കുടിശികയോടുകൂടി കിട്ടുമെന്നാണ് പൈലറ്റുമാര്‍ പ്രതീക്ഷിച്ചിരുന്നത്.

ഏപ്രില്‍ 1 മുതല്‍ ജെറ്റ് എയര്‍വെയ്സിലെ പൈലറ്റുമാര്‍ സമരത്തിനെരുങ്ങുന്നു.ജനുവരി മുതല്‍ ശമ്പളം ലഭിക്കാത്തതിനെതുടര്‍ന്നാണ് പൈലറ്റുമാര്‍ സമരത്തിനെരുങ്ങുന്നത്. ഡിസംബറിലെ ശമ്പളത്തിന്റെ ഭൂരിഭാഗവും ഇനിയും ലഭിക്കാനുണ്ട്.

എസ്ബിഐയില്‍നിന്ന് ലഭിക്കുമെന്ന് കരുതിയിരുന്ന പണം ലഭിക്കാതിരുന്നതിനാലാണ് ശമ്പളം കൊടുക്കാന്‍ കഴിയാതിരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

ജെറ്റ് എയര്‍വെയ്സിലെ എന്‍ജിനിയര്‍മാരും സമരത്തില്‍ പങ്കെടുക്കുമെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഡിസംബറിലെ ശമ്പളത്തിന്റെ ഭൂരിഭാഗവും ഇനിയും ലഭിക്കാനുണ്ടെന്നും ജനുവരി, ഫെബ്രുവരി മാസങ്ങളിലേതും ലഭിച്ചിട്ടില്ലെന്നും മാര്‍ച്ച് അവസാനത്തോടെ കമ്പനിക്ക് 1500 കോടി രൂപ ലഭിക്കുന്നതോടെ ശമ്പളം കുടിശികയോടുകൂടി കിട്ടുമെന്നാണ് പൈലറ്റുമാര്‍ പ്രതീക്ഷിച്ചിരുന്നെതെങ്കിലും അതുണ്ടായില്ലെന്നും പൈലറ്റുമാര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍