UPDATES

വിപണി/സാമ്പത്തികം

ജിഎസ്ടി നിരക്ക് ജൂലൈ ഒന്ന് മുതല്‍; നേട്ടവും കോട്ടവും ആര്‍ക്കൊക്കെ?

പെട്ടെന്ന് വിനിമയം ചെയ്യപ്പെടുന്ന നിത്യോപയോഗ ഉല്‍പന്നങ്ങളെ നേട്ടത്തിന്റെ പട്ടികയില്‍ പെടുത്താം

ചരക്ക് സേവന നികുതി (ജി എസ് ടി) പരിഷ്‌കാരം നടപ്പിലാക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളുമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മുന്നേറുകയാണ. ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വരുന്ന പരിഷ്‌കാരത്തില്‍ ചില ഉല്‍പന്നങ്ങള്‍ക്കുള്ള നിരക്കുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. സ്റ്റീല്‍ നിര്‍മ്മാതാക്കള്‍, ചില നിത്യോപയോഗ ഉല്‍പന്നങ്ങള്‍ എന്നിവയ്ക്ക് പുതിയ നികുതി നിരക്കിന്റെ നേട്ടം ലഭിക്കും. ആര്‍ക്കൊക്കെയാണ് നേട്ടമെന്നും കോട്ടമെന്നും താഴെ:

പെട്ടെന്ന് വിനിമയം ചെയ്യപ്പെടുന്ന നിത്യോപയോഗ ഉല്‍പന്നങ്ങള്‍ ഉല്‍പന്നങ്ങളായ പാല്, പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവയെ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതോടെ ഈ മേഖലയെ നേട്ടത്തിന്റെ പട്ടികയില്‍ പെടുത്താം. പഞ്ചസാര, തേയില, കാപ്പി, ഭക്ഷ്യഎണ്ണ എന്നിവയുടെ നികുതി ഏറ്റവും താഴ്ന്ന നിരക്കായ അഞ്ച് ശതമാനമായിരിക്കും. ഹിന്ദുസ്ഥാന്‍ ലിവര്‍, നെസ്ലേ ഇന്ത്യ, ഡാബര്‍ തുടങ്ങിയ കമ്പനികള്‍ക്ക് നേട്ടം.

സൗന്ദര്യവര്‍ദ്ധക സാധനങ്ങള്‍ക്ക് 28 ശതമാനമാണ് നികുതി. ഹെയര്‍ഓയില്‍, സോപ്പുകള്‍, ടൂത്ത്‌പേസ്റ്റ് എന്നിവയ്ക്ക് 18 ശതമാനം തീരുവ നല്‍കേണ്ടി വരും. കോള്‍ഗേറ്റ് പാമൊലീവ് ഇന്ത്യ, ഗോദറേജ്, മാരികോ, ഗില്ലെറ്റ് ഇന്ത്യ തുടങ്ങിയവയ്ക്ക് ഇതിന്റെ കോട്ടം നേരിടും. സിഗരറ്റിന് 28 ശതമാനം നികുതി നല്‍കേണ്ടി വരും.

വാഹനനിര്‍മ്മാതാക്കള്‍- നാമമാത്രമാണ് ഇവരുടെ ആഘാതം. ലക്ഷ്വറി കാറുകള്‍ക്ക് 28 ശതമാനമാണ് നികുതി. അതോടൊപ്പം 15 ശതമാനം സെസും നല്‍കണം. ചെറിയ പെട്രോള്‍, ഡിസല്‍ കാറുകള്‍ക്ക് 28 ശതമാനം നികുതിയും യഥാക്രമം ഒന്നും മുന്നും ശതമാനം വച്ച് സെസും നല്‍കണം.

ഗാര്‍ഹീക ഉല്‍പന്നങ്ങള്‍- എയര്‍ കണ്ടീഷണറുകള്‍, റെഫ്രിജിറേറ്ററുകള്‍, വാഷിംഗ് മെഷീന്‍ തുടങ്ങിയ ഗാര്‍ഹീക ഉല്‍പന്നങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന നികുതി നിരക്കായ 28 ശതമാനം നല്‍കേണ്ടി വരുമെന്നതിനാല്‍ ഇവയുടെ വില വര്‍ദ്ധിക്കുകയും നിര്‍മ്മാതാക്കള്‍ക്ക് അതുമൂലം തന്നെ കച്ചവടം കുറയുകയും ചെയ്യും.

ഇരുമ്പ്, ഉരുക്ക്, സിമന്റ്- കല്‍ക്കരിക്കും ലോക അയിരുകള്‍ക്കും അഞ്ച് ശതമാനം നികുതി ഇളവ് നല്‍കുന്നത് ഇവയുടെ ഉല്‍പ്പാദനച്ചിലവ് കുറയ്ക്കും. ജഎസ്ഡബ്ലിയു സ്റ്റീല്‍, വേദന്ത, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍ക്കോ തുടങ്ങിയ വന്‍കിട കുത്തകള്‍ക്ക് വന്‍ലാഭം. നിര്‍മ്മാണമേഖലയില്‍ പുത്തനുണര്‍വുണ്ടാകും. എന്നാല്‍ സിമന്റിന് പരമാവധി നികുതിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പാരമ്പര്യേതര ഊര്‍ജ്ജം- സൗരോര്‍ജ്ജ പാനലുകള്‍ കാറ്റില്‍ നിന്നും വൈദ്യുതി ഉള്‍പാദിപ്പിക്കുന്ന യന്ത്രങ്ങള്‍ എന്നിവയ്ക്ക് അഞ്ച് ശതമാനം മാത്രമാണ് നികുതി. ഇവയുടെ കച്ചവടം വര്‍ദ്ധിക്കുകയും ഉല്‍പാദകര്‍ക്ക് ലാഭം കൂടുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍