UPDATES

വിപണി/സാമ്പത്തികം

ട്വന്റി 20 സ്റ്റാളില്‍ പഠനോപകരണ വിതരണം തുടങ്ങി; ബാഗുകളും കുടകളും പകുതി വിലക്ക്

റെയിന്‍ കോട്ടുകളും കുടകളും വിദ്യാര്‍ഥികളെ കൂടാതെ മുതിര്‍ന്നവര്‍ക്കും 50 ശതമാനം വിലക്കുറവില്‍ ലഭിക്കും

കിഴക്കമ്പലം പഞ്ചയത്തില്‍ ട്വന്റി20യുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി പുതിയ അധ്യായന വര്‍ഷത്തേക്കുള്ള പഠനോപകരണ വിതരണം ആരംഭിച്ചു. സ്‌കൂബി ഡേ ബാഗുകള്‍, പോപ്പി കുടകള്‍, റെയിന്‍ കോട്ടുകള്‍, നോട്ടു ബുക്കുകള്‍ എന്നിവ കമ്പനി വിലയുടെ പകുതി വിലക്കാണ് താമരച്ചാലിലെ ട്വന്റി20 ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റില്‍ നിന്നും വിതരണം ചെയ്യുന്നത്.

റെയിന്‍ കോട്ടുകളും കുടകളും വിദ്യാര്‍ഥികളെ കൂടാതെ മുതിര്‍ന്നവര്‍ക്കും 50 ശതമാനം വിലക്കുറവില്‍ ലഭിക്കും. അടുത്ത മാസം 4 വരെ നടക്കുന്ന വിപണന മേളയില്‍ ട്വന്റി20 കാര്‍ഡുടമകള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാക്കിയിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

വിതരണോദ്ഘാടനം ട്വന്റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് നിര്‍വഹിച്ചു. ട്വന്റി20 ചെര്‍മാന്‍ ബോബി എം ജേക്കബ്, എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായ അഗസ്റ്റിന്‍ ആന്റണി, വി എസ് കുഞ്ഞുമുഹമ്മദ്, പി പി സനകന്‍, പ്രൊഫ. എന്‍ കെ വിജയന്‍ പഞ്ചായത്തംഗങ്ങളായ പ്രസീല എല്‍ദോ, അഡ്വ. വിനോദ്, എം പി സുരേഷ് എന്നിവര്‍ പങ്കെടുത്തു.

(ചിത്രം: കിഴക്കമ്പലം പഞ്ചയത്തില്‍ ട്വന്റി20 യുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി പുതിയ അധ്യായന വര്‍ഷത്തേക്കുള്ള പഠനോപകരണ വിതരണം)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍