നവീന ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ അവതരിപ്പിച്ചതും വിതരണ ശൃംഖല നവീകരിച്ചതുമാണ് കമ്പനിയുടെ മെച്ചപ്പെട്ട പ്രകടനത്തിനു കാരണമെന്ന് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ തരുണ്‍ ചുഗ് പറഞ്ഞു.
രാജ്യത്തെ പ്രമുഖ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ബജാജ് അലയന്‍സ് ലൈഫ് 2018-19-ല്‍ പുതിയ ബിസിനസ് പ്രീമിയത്തില്‍ 25 ശതമാനം വളര്‍ച്ച നേടി. വ്യാവസായ ശരാശരി 9 ശതമാനവും സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ ശരാശരി 12.5 ശതമാനവുമാണ്.
കമ്പനിയുടെ മൊത്തം പ്രീമിയം റിപ്പോര്‍ട്ടിംഗ് വര്‍ഷത്തില്‍ 17 ശതമാനം വര്‍ധനയോടെ 8,857 കോടി രൂപയിലേക്ക് ഉയര്‍ന്നു. 2017-18-ലിത് 7,578 കോടി രൂപയായിരുന്നു. പ്രീമിയം പുതുക്കല്‍ മുന്‍വര്‍ഷത്തെ 3,287 കോടി രൂപയില്‍നിന്ന് 20 ശതമാനം വളര്‍ച്ചയോടെ 3,934 കോടി രൂപയിലേക്ക് ഉയര്‍ന്നു.
നവീന ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ അവതരിപ്പിച്ചതും വിതരണ ശൃംഖല നവീകരിച്ചതുമാണ് കമ്പനിയുടെ മെച്ചപ്പെട്ട പ്രകടനത്തിനു കാരണമെന്ന് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ തരുണ്‍ ചുഗ് പറഞ്ഞു. ഫെബ്രുവരിയില്‍ പുറത്തിറക്കിയ ഓണ്‍ലൈന്‍ യൂലിപ് ഇക്കഴിഞ്ഞ മാര്‍ച്ച് 31 വരെ മുപ്പതിനായിരത്തിലധികം പോളിസികള്‍ വിറ്റ് 287 കോടി രൂപ പ്രീമിയമായി നേടി.