UPDATES

വിപണി/സാമ്പത്തികം

പൊതുമേഖലാ ബാങ്കുകള്‍ക്ക് സഹായവുമായി കേന്ദ്രസര്‍ക്കാര്‍

റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്ന നിശ്ചിത മൂലധനശേഷി കൈവരിക്കുന്നതിനും സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ തിരുമാനം.

12 പൊതുമേഖലാ ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 48,239 കോടി രൂപ നല്‍കുന്നു. റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്ന നിശ്ചിത മൂലധനശേഷി കൈവരിക്കുന്നതിനും സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ തിരുമാനം.

പി.സി.എ.യുടെ കീഴിലുള്ള നാലു ബാങ്കുകള്‍ക്ക് 12,535 കോടിയും പഞ്ചാബ് നാഷണല്‍ ബാങ്ക് (5908 കോടി), യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ (4112 കോടി), ആന്ധ്രാബാങ്ക് (3256 കോടി), സിന്‍ഡിക്കേറ്റ് ബാങ്ക് (1603 കോടി) എന്നിവയ്ക്കും ധനസഹായം ലഭിക്കും.

പുനര്‍മൂലധനസ്വരൂപണ ബോണ്ടിലൂടെ 28,615 കോടി രൂപ ഏഴ് പൊതുമേഖലാ ബാങ്കുകള്‍ക്ക് ഡിസംബറില്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു.പി.സി.എ. കീഴില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കോര്‍പ്പറേഷന്‍ ബാങ്കിന് 9086 കോടിയും അലഹബാദ് ബാങ്കിന് 6896 കോടിയും നല്‍കുമെന്ന് ധനകാര്യ സേവന വകുപ്പ് സെക്രട്ടറി രാജീവ് കുമാര്‍ അറിയിച്ചു. ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 4638 കോടി, ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് 205 കോടി എന്നിങ്ങനെയാണ് വിഹിതം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍