UPDATES

വിപണി/സാമ്പത്തികം

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഇനി യോനോ ; യോനോയുടെ സേവനങ്ങള്‍ അറിയാം

ഡിജിറ്റല്‍ ബാങ്കിംഗിനെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് യോനോ സംവിധാനം പുറത്തിറക്കിയിരിക്കുന്നത്.

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഉപഭോക്താക്കള്‍ക്കായി പുതിയ സംവിധാനമൊരുക്കിയിരിക്കുകയാണ് എസ്ബിഐ.ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉള്ള ഉപഭോക്താക്കള്‍ക്ക് യോനോ ആപ്പിലൂടെയാണ് ഈ സൗകര്യം ലഭിക്കുക.എസ്ബിഐ എടിഎമ്മുകളിലും യോനോ കാഷ് പോയ്ന്റുകളിലും മാത്രമാണ് ഈ സൗകര്യം ലഭ്യമാവുക. യോനോ ഉപയോഗിച്ച് ഒരു ദിവസം രണ്ട് ഇടപാടുകള്‍ മാത്രമാണ് നടത്താനാവുക എന്ന പരിമിതികളും ഇതിനുണ്ട്.

ഡിജിറ്റല്‍ ബാങ്കിംഗിനെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് യോനോ സംവിധാനം പുറത്തിറക്കിയിരിക്കുന്നത്. യാതൊരുവിധ രേഖകളും ആവശ്യപ്പെടാതെ തന്നെ തെരെഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് 5 ലക്ഷം രൂപ വരെയുള്ള പേഴ്സണല്‍ ലോണ്‍ യോനോ മുഖേന ലഭിക്കും. ഉപഭോക്താവിന്റെ സ്ഥിര നിക്ഷേപത്തെ (എഉ) അടിസ്ഥാനമാക്കി ഇതിലൂടെ ഓവര്‍ഡ്രാഫ്റ്റ് നേടാം. അതിന് 0.25 ശതമാനം പലിശയിളവും അതുപോലെ ആമസോണ്‍, മിന്ത്ര, ഐ.ആര്‍.സി.ടി.സി, യാത്ര തുടങ്ങിയവയെല്ലാം യോനോയില്‍ ലഭ്യമാണെന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഷോപ്പിംഗ് സുഗമമായി നിര്‍വ്വഹിക്കാനാകും.

എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡ്, എസ്.ബി.ഐ കാപ് സെക്യൂരിറ്റീസ്, എസ്.ബി.ഐ മ്യൂച്വല്‍ ഫണ്ട്സ്, എസ്.ബി.ഐ ജനറല്‍ ഇന്‍ഷുറന്‍സ് എന്നിവയെ യോനോയില്‍ സംയോജിപ്പിച്ചിട്ടുള്ളതിനാല്‍ അവയെല്ലാം ഒരൊറ്റ ആപ്പിലൂടെ ലഭ്യമാകും .ബാങ്കിടപാടുകളായ ഫണ്ട് ട്രാന്‍സ്ഫര്‍, എഫ്.ഡി എക്കൗണ്ട് തുറക്കല്‍, ബില്‍ പേമെന്റ് തുടങ്ങിയവയൊക്കെ യോനോ സുഗമമാക്കും. ചെക്ക് ബുക്ക്, ഡെബിറ്റ് കാര്‍ഡ് എന്നിവ ആവശ്യപ്പെടുന്നതിനും എ.ടി.എം പിന്‍ മാറ്റുന്നതിനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഡെബിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യുന്നതിനും വരെ യോനോ ഉപയോഗിക്കാം. ഇതെല്ലാമാണ് യോനോ നല്‍കുന്ന സേവനങ്ങള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍