ഐടി മേഖലയിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളുമായും സ്റ്റാര്‍ട്ട് അപ്പുകളുമായും ചേര്‍ന്ന് ഇന്ത്യയുടെ പ്രത്യേക പ്രശ്നങ്ങള്‍ക്ക് പ്രായോഗികമായ വികസന പരിഹാരങ്ങള്‍ കണ്ടെത്തലാണ് കോണ്‍ക്ലേവിന്റെ ലക്ഷ്യം
ഭാരത സര്‍ക്കാരിന്റെ വിവരസാങ്കേതിക മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സി-ഡാക് (സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിംഗ്) ഏപ്രില്‍ 4,5 തീയതികളില്‍ പൂനെയില്‍ ടെക്നോളജി കോണ്‍ക്ലേവ് സംഘടിപ്പിക്കും. വിദഗ്ധര്‍ പങ്കെടുക്കുന്ന കോണ്‍ക്ലേവില്‍ സി-ഡാക് തിരുവനന്തപുരം പങ്കെടുക്കും . എമെര്‍ജിങ് ഏരിയാസ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിംഗില്‍ നടത്തുന്ന ടെക്നോളജി കോണ്‍ക്ലേവില്‍ എക്സാ സ്‌കെയില്‍ കംപ്യൂട്ടിംഗ്, മൈക്രോ പ്രോസസ്സര്‍ ആന്‍ഡ് ക്വാണ്ടം കംപ്യൂട്ടിംഗ്, എഐ ആന്‍ഡ് ലാംഗ്വേജ് കംപ്യൂട്ടിംഗ്, ഐഒഇ ആന്‍ഡ് ഡിപ്പന്‍ഡബിള്‍ ആന്‍ഡ് സെക്യുര്‍ കംപ്യൂട്ടിംഗ്, നെക്സ്റ്റ് ജനറേഷന്‍ അപ്ലൈഡ് കംപ്യൂട്ടിംഗ് എന്നീ വിഷയങ്ങളെക്കുറിച്ച് സംസാരിക്കും.
ഐടി മേഖലയിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളുമായും സ്റ്റാര്‍ട്ട് അപ്പുകളുമായും ചേര്‍ന്ന് ഇന്ത്യയുടെ പ്രത്യേക പ്രശ്നങ്ങള്‍ക്ക് പ്രായോഗികമായ വികസന പരിഹാരങ്ങള്‍ കണ്ടെത്തലാണ് കോണ്‍ക്ലേവിന്റെ ലക്ഷ്യം. കോണ്‍ക്ലേവിന്റെ ഭാഗമായി സാങ്കേതിക വിദ്യകളുടെയും ആപ്ലിക്കേഷനുകളുടെയും പ്രദര്‍ശനം ഉണ്ടായിരിക്കും.
ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം, നീതി ആയോഗ്, സി-ഡാക്, ഡിആര്‍ഡിഒ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവിടങ്ങളില്‍ നിന്നും വ്യവസായ സ്ഥാപനങ്ങളായ എഫ്ഐസിസിഐ, എന്‍വിഐഡിഐഎ, ഇന്റല്‍, അറ്റോസ്, മെല്ലനോക്സ്, നെറ്റ് ആപ്പ്, ഡിഡിഎന്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള വിദഗ്ധര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും.
രാജ്യം ഏറ്റവും വിപ്ലവകരമായ ഡിജിറ്റല്‍ മാറ്റത്തിനു വിധേയമാകുന്ന ഈ കാലത്ത് സാങ്കേതികവിദ്യയിലൂടെ മനുഷ്യ ജീവിതത്തില്‍ പ്രയോജനകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സി-ഡാക് പ്രതിജ്ഞാബദ്ധരാണെന്ന് സി-ഡാക് ഡയറക്ടര്‍ ജനറല്‍ ഡോ. ഹേമന്ത് ദര്‍ബാരി പറഞ്ഞു.