UPDATES

വിപണി/സാമ്പത്തികം

5 ടെലികോം കമ്പനികള്‍ വരുമാനം കുറച്ച് കാണിച്ചത് വഴി ഖജനാവിന് കോടിക്കണക്കിനു രൂപയുടെ നഷ്ടമെന്ന് സിഎജി റിപ്പോര്‍ട്ട്

വ്യാജ സംഭാവനകള്‍, ഇല്ലാത്ത വാങ്ങലുകള്‍ തുടങ്ങിയവുമായി ബന്ധപ്പെട്ട കേസുകളില്‍ ഒരു ഏകീകൃത സമീപനം പിന്തുടരാന്‍ ആദായനികുതി വകുപ്പിന് സാധിക്കുന്നില്ലെന്ന് മറ്റൊരു റിപ്പോര്‍ട്ടില്‍ സിഎജി കുറ്റപ്പെടുത്തി. അന്വേഷണ വിഭാഗം നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ വേണ്ട വിധത്തില്‍ പരിശോധിക്കാന്‍ എഒമാര്‍ തയ്യാറാകാത്തതിനാല്‍ വലിയ വരുമാന നഷ്ടമാണ് ഉണ്ടാവുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടെലികോം കമ്പനികള്‍ വരുമാനം കുറച്ചു കാണിച്ചത് വഴി സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ വരുമാന നഷ്ടം ഉണ്ടായതായി സിഎജി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ച റിപ്പോര്‍ട്ടിലാണ് ടാറ്റ ടെലിസര്‍വീസസ്, ടെലിനോര്‍, വിഡിയോകോ ടെലികോം, ക്വാഡ്രന്റ്, റിലയന്‍സ് ജിയോ എന്നീ കമ്പനികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുളളത്. 2014-15 വരെയുള്ള വിവിധ കാലങ്ങളില്‍ ഈ കമ്പനികള്‍ 14,813.97 കോടി രൂപയുടെ വരുമാനം കുറച്ചുകാണിച്ചുവെന്നും ഇതുമൂലം സര്‍ക്കാരിന് 2,578.83 കോടി രുപയുടെ വരുമാന നഷ്ടം ഉണ്ടായി എന്നുമാണ് സിഎജിയുടെ കണ്ടെത്തല്‍.

സര്‍ക്കാരിന് ടാറ്റ ടെലിസര്‍വിസില്‍ നിന്നും ലഭിക്കേണ്ട വരുമാനത്തില്‍ 1893.6 കോടി രൂപയുടെയും ടെലിനോറില്‍ നിന്നും 603.75 കോടിയുടെയും വീഡിയോകോണില്‍ നിന്നും 48.08 കോടിയുടെയും ക്വാഡ്രന്റില്‍ നിന്നും 26.62 കോടിയുടെയും ജിയോയില്‍ നിന്നും 6.78 കോടിയുടെയും കുറവാണ് ഉണ്ടായിട്ടുള്ളത്. ലൈസന്‍സ് ഫീസ്, സ്‌പെക്ട്രം ഉപയോഗ നിരക്ക് എന്നിയിനങ്ങളില്‍ ലഭിക്കേണ്ട തുകയിലാണ് കുറവുണ്ടായത്. വിവിധ കമ്പനികളില്‍ നടത്തിയ ഓഡിറ്റുകളുടെ അടിസ്ഥാനത്തിലാണ് സിഎജി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഡീലമാര്‍ക്കും ഉപഭോക്താക്കള്‍ക്കുമുള്ള ഓഫറുകള്‍, സൗജന്യ ടോക്ടൈം, നിക്ഷേപങ്ങളില്‍ നിുന്നള്ള പലിശ, മൊത്തം വരുമാനത്തില്‍ നിന്നുള്ള ചില ആസ്തികള്‍ എന്നിവയും കമ്പനികള്‍ മറച്ചുവെച്ചു.

വ്യാജ സംഭാവനകള്‍, ഇല്ലാത്ത വാങ്ങലുകള്‍ തുടങ്ങിയവുമായി ബന്ധപ്പെട്ട കേസുകളില്‍ ഒരു ഏകീകൃത സമീപനം പിന്തുടരാന്‍ ആദായനികുതി വകുപ്പിന് സാധിക്കുന്നില്ലെന്ന് മറ്റൊരു റിപ്പോര്‍ട്ടില്‍ സിഎജി കുറ്റപ്പെടുത്തി. അന്വേഷണ വിഭാഗം നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ വേണ്ട വിധത്തില്‍ പരിശോധിക്കാന്‍ എഒമാര്‍ തയ്യാറാകാത്തതിനാല്‍ വലിയ വരുമാന നഷ്ടമാണ് ഉണ്ടാവുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍