UPDATES

വിപണി/സാമ്പത്തികം

ലൈഫ് ഇന്‍ഷ്വറന്‍സ് ഓണ്‍ലൈനായി വാങ്ങാന്‍ കനറാ ബാങ്ക് ‘വെബ്അഷ്വറന്‍സ്’

കുട്ടികളുടെ ഭാവി, സമ്പാദ്യവും നിക്ഷേപവും, റിട്ടയര്‍മെന്റ് ആസൂത്രണം,ഇന്‍ഷുറന്‍സ് സംരംക്ഷണം എന്നിങ്ങനെ ധനകാര്യ ഉത്പന്നങ്ങളാണ് വെബ്അഷ്വറന്‍സ് വഴി ലഭ്യമാക്കിയിട്ടുള്ളത്

തങ്ങളുടെ ഇടപാടുകാര്‍ക്ക് പ്രയാസം കൂടാതെ ഇന്‍ഷുറന്‍സ് പോളിസി വാങ്ങുന്നതിനു സഹായിക്കുന്ന ഓണ്‍ലൈന്‍ സൊലൂഷന്‍സ് വെബ്അഷ്വറന്‍സ് കനറാ ബാങ്ക് തങ്ങളുടെ ഇന്‍ഷുറന്‍സ് പങ്കാളികളായ കനറാ എച്ച്എസ്ബിസി ഒറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് ലൈഫ് ഇന്‍ഷുറന്‍സുമായി ചേര്‍ന്ന് പുറത്തിറക്കി.

ഇടപാടുകാര്‍ക്ക് അവരുടെ ധനകാര്യ ആവശ്യങ്ങള്‍ അടിസ്ഥാനമാക്കി ബാങ്കിന്റെ വെബ്‌സൈറ്റിലൂടെ പോളിസി വാങ്ങുന്നതിനു സഹായിക്കുന്ന ഓണ്‍ലൈന്‍ സൊലൂഷനാണ് വെബ്അഷ്വറന്‍സ്. പൂര്‍ണമായും ഡിജിറ്റല്‍ പ്രക്രിയയിലൂടെ പോളിസി വാങ്ങാന്‍ സാധിക്കുന്നത്. കടലാസ് രഹിതമാണ് ഇടപാടുകള്‍. ഇതിനായി ബാങ്കിന്റെ ശാഖകളില്‍ പോവുകപോലും വേണ്ട. എതാനും മൗസ് ക്ലിക്ക് വഴി ഇടപാടു പൂര്‍ത്തിയാക്കാം.

കുട്ടികളുടെ ഭാവി, സമ്പാദ്യവും നിക്ഷേപവും, റിട്ടയര്‍മെന്റ് ആസൂത്രണം,ഇന്‍ഷുറന്‍സ് സംരംക്ഷണം എന്നിങ്ങനെ ധനകാര്യ ഉത്പന്നങ്ങളാണ് വെബ്അഷ്വറന്‍സ് വഴി ലഭ്യമാക്കിയിട്ടുള്ളത്.

ഓണ്‍ലൈന്‍ ഇടപാടു നടത്തുന്നതിനിടയില്‍ ഇടപാടുകാര്‍ക്ക് എന്തെങ്കിലുംതടസങ്ങളുണ്ടായാല്‍ ഏതു സമയത്തും ഫോണ്‍ വഴി കസ്റ്റമര്‍ സപ്പോര്‍ട്ട് അസോസിയേറ്റിന്റെ സഹായം ലഭിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍