UPDATES

വിപണി/സാമ്പത്തികം

പ്രളയത്തെ ഒരുമയോടെ നേരിട്ട കേരളത്തിന് സഹായം: ഗോതുരുത്ത് സ്‌കൂളിന് കൈത്താങ്ങുമായി ഇസ്രയേല്‍

രാജഗിരി കോളേജാണ് പദ്ധതി രൂപീകരണത്തിന് പിന്നില്‍.

പ്രളയത്തെ ഒരുമയോടെ നേരിട്ട കേരളത്തെ സഹായവുമായി ഇസ്രയേല്‍. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി പ്രളയം കവര്‍ന്ന കൊച്ചി ഗോതുരുത്ത് സെന്റ് സെബാസ്റ്റിയന്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ  കമ്പ്യൂട്ടര്‍ലാബ്തിരിച്ചു നല്‍കുകയായിരുന്നു  ഇസ്രയേല്‍ ദക്ഷിണേന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍  ദാനാ കുര്‍ഷ് . സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഇസ്രയേല്‍ ദക്ഷിണേന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ദാനാ കുര്‍ഷ് കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നിതാ സ്റ്റാലിന്‍ (ചേന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ഫാ. ഷിജു കളരിക്കല്‍ (കോര്‍പ്പറേറ്റ് മാനേജര്‍, കോട്ടപ്പുറം ഡയോസിസ്), ഹില്‍ഡാ ഷീബാ മെന്‍ഡെസ് (പ്രിന്‍സിപ്പാള്‍), ജോളി എം.വി (ഹെഡ്മിസ്ട്രസ്) തുടങ്ങിയവര്‍ സംസാരിച്ചു. റവ. ഡോ. മാത്യു വട്ടത്തറ (ഡയറക്ടര്‍, രാജഗിരി ഇന്‍സ്റ്റിറ്റിയൂഷന്‍സ്), ഫാ. ഷിന്റോ, ഡോ. ജോസഫ് ഐ. ഇഞ്ചോടി (എക്സിക്യൂട്ടീവ് ഡയറക്ടര്‍, രാജഗിരി കോളേജ്), ഡോ. ബിനോയ് ജോസഫ് (പ്രിന്‍സിപ്പാള്‍, രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ്), ഡോ. മേരി വീനസ്(ഡീന്‍-റിസര്‍ച്ച്, രാജഗിരി), ഡോ. സെലിന്‍ സണ്ണി (രാജഗിരി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്), പ്രൊഫ. ഡോ. കിരണ്‍ തമ്പി, തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

കുട്ടികളാണ് നാളെയുടെ വാഗ്ദാനം, കുട്ടികള്‍ക്ക് വിദ്യാഭ്യാസപരമായ പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുത്ത മറ്റ് സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍ലാബുകളുടെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ദാനാ കുര്‍ഷ് കൂട്ടിച്ചേര്‍ത്തു. ആറ് ലാപ്ടോപ്പ്, ഏഴ് ഡെസ്‌ക്ടോപ്പ്, ഏഴ് യു.പി.എസ്, രണ്ട് പ്രിന്റര്‍, രണ്ട് സ്‌ക്കാനര്‍ എന്നിവ ഉള്‍പ്പടെ 3.6 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് ലാബിനായി ഇസ്രയേലിന്റെ സംഭാവന. രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസിന്റെ സഹകരണത്തോടെ ഇസ്രയേലിന്റെ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്പുമെന്റ് കോര്‍പ്പറേഷന്‍ മിനിസ്ട്രി ഓഫ് ഫോറിന്‍ അഫേഴ്സ്, കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇസ്രയേല്‍ ഫോര്‍ സൗത്ത് ഇന്ത്യ എന്നിവയാണ് പദ്ധതിക്കായി സംഭാവന നല്‍കിയത്.

രാജഗിരി കോളേജാണ് പദ്ധതി രൂപീകരണത്തിന് പിന്നില്‍. കോളേജ് നടത്തിയ പഠനത്തിലൂടെ സഹായത്തിന് അര്‍ഹമായ സ്‌കൂള്‍ കണ്ടെത്തി. പദ്ധതിക്കായി അഞ്ച് സ്‌കൂളുകളാണ് പട്ടികയിലുണ്ടായിരുന്നത്. വിദ്യാര്‍ത്ഥികളുടെ എണ്ണം, ഗ്രേഡ്, സ്‌കൂളിന്റെ സാമ്പത്തിക ഭദ്രത തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ പദ്ധതിയുടെ ആരംഭമെന്ന നിലയില്‍ 916 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സെന്റ്. സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ തിരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കൂളിന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ റിപ്പോര്‍ട്ടായി ഇസ്രയേല്‍ അധികൃതര്‍ക്ക് സമര്‍പ്പിച്ചതും രാജഗിരിയാണ്. സെന്റ്. മേരീസ് എല്‍.പി സ്‌കൂള്‍ ആലങ്ങാട്, എച്ച്.ഐ.ജെ.പി.ജി സ്‌കൂള്‍, തുരുത്തിപ്പുരം, എല്‍.എഫ്.എല്‍.പി സ്‌കൂള്‍ ഗോത്തുരുത്ത്, എച്ച്.സി.എല്‍.പി സ്‌കൂള്‍, കടവത്തുരുത്ത് എന്നിവയാണ് പദ്ധതിക്ക് അര്‍ഹമായ മറ്റ് സ്‌കൂളുകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍